COVID-19 is a contagious disease caused by the coronavirus SARS-CoV-2. In January 2020, the disease spread worldwide, resulting in the COVID-19 pandemic. The symptoms of COVID‑19 can vary but often include fever,[7] fatigue, cough, breathing difficulties, loss of smell, and loss of taste.[8][9][10] Symptoms may begin one to fourteen days after exposure to the virus. Read More…
Author: Web Editor
നരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് യുപി സ്കൂളിൽ നിറചാർത്തുകളുടെ ആവേശകരമായ തുടക്കം
നരിയങ്ങാനം : നരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് യുപി സ്കൂളിൽ സ്ക്രീൻ പ്രിന്റിംഗ് പരിശീലനം പ്രഗത്ഭനായ കെ. ആർ. ചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഏറെ ആവേശത്തോടെയും വലിയ താല്പര്യത്തോടെയും കുട്ടികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ തന്നെ സ്ക്രീൻ പ്രിന്റിഗിംന്റെ ഭാഗമാകുകയും അവർ നിറം നൽകിയ ചിത്രങ്ങൾ അവർക്ക് സ്വന്തമായി നൽകുകയും ചെയ്തു. ഇനിയും ഇത്തരം പരിശീലന പരിപാടികൾ നടത്തപ്പെടണമെന്ന് കുട്ടികളും അതോടൊപ്പം തന്നെ രക്ഷിതാക്കളും ആവശ്യപ്പെട്ടു.
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി.ജി.മോഹനൻ (73), ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ ( 20) എന്നിവർക്കു പരുക്കേറ്റു. രാവിലെ 9.30യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി കിഴപറയാറിൽ വച്ച് അഞ്ജാതവാഹനം ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ ആദർശിനു (26) പരുക്കേറ്റു. ഇന്നലെ വൈകിട്ട് പാഞ്ചാലിമേട്ടിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് Read More…
ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി അരുവിത്തുറ കോളേജിൽ ലഹരി വിരുദ്ധസെമിനാർ
അരുവിത്തുറ: സംസ്ഥാന സർക്കാർ വിജയകരമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ് . ഐ ബിനോയ് തോമസ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നയിച്ചു. സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രവചന മത്സരത്തിൽ സ്പെയിനിന് പിന്തുണ രണ്ട് ശതമാനം മാത്രം
മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജോയൽ സാം വിജയിയായി. നിരവധിപേർ പങ്കെടുത്ത പ്രവചന മത്സരത്തിൽ രണ്ട് ശതമാനം പേർ മാത്രമാണ് സ്പെയിന് സാധ്യത കൽപ്പിച്ചത്. അർജൻറീനക്ക് 36 ശതമാനവും ഫ്രാൻസിന് 22 ശതമാനവും ഇംഗ്ലണ്ടിന് 13 ശതമാനവും പോർച്ചുഗല്ലിനും ബ്രസീലിനും 12 ശതമാനവും വീതം സാധ്യതയാണ് പ്രവചിച്ചത്. ശരിയായ പ്രവചനം നടത്തിയവരിൽ നിന്നും പ്രധാനാധ്യാപിക സി. ടെസ്സ് നറുക്കെടുത്താണ് വിജയിയെ പ്രഖ്യാപിച്ചത്. വിജയിക്ക് ഫുട്ബോളും വിവിധ Read More…
ലിറ്റിൽ കൈറ്റ്സ് ‘ഗോളാരവം’ ക്യാമ്പ് ഭരണങ്ങാനം സെന്റ് മേരീസിൽ
ഭരണങ്ങാനം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (KITE) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് ഭരണങ്ങാനം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ സെബിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകി. പരിശീലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വന്തമായി ഫുട്ബോൾ കളിക്കുന്ന റോബോട്ടുകൾ നിർമ്മിക്കുകയും, തങ്ങൾ തയ്യാറാക്കിയ കോഡുകൾ ഉപയോഗിച്ച് അവ പ്രവർത്തിപ്പിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് നടന്ന പി.ടി.എ. യോഗത്തിൽ വിദ്യാർത്ഥികൾ Read More…
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മന്ത്രി മോൻസ് ജോസഫ്
കോട്ടയം: റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ. ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃഷി സജീവമാക്കുന്നതിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കും. വന്യമൃഗശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ റബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ Read More…
ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു
ഭരണങ്ങാനം: ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ കൃത്യമായി ഫലം പ്രവചിച്ചു. ഇവരിൽ നിന്ന് സീനിയർ അധ്യാപിക മഞ്ചു ഡേവിസും സ്റ്റാഫ് സെക്രട്ടറി റോബിൻ പോളും ചേർന്ന് നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ‘ലോകകപ്പ് ജേതാവ്’ കൃത്യമായി പ്രവചിച്ച ഇവാൻ സിറിയക്ക്, ‘ഗോൾഡൻ ബൂട്ട് ജേതാവ്’ കൃത്യമായി പ്രവചിച്ച അനന്തു സുനിൽകുമാർ എന്നിവർ Read More…
ചെറിയമ്പുറത്ത് റോസമ്മ ജോൺ നിര്യാതയായി
കൂടരഞ്ഞി കല്പിനി ചെറിയമ്പുറത്ത് അഡ്വ: ജോണിൻ്റെ ഭാര്യ റോസമ്മ ജോൺ (63) നിര്യാതയായി. സംസ്കാര ശ്രുശൂഷ ഇന്ന് (22/07/26) വൈകുന്നേരം 5:30 ന് വീട്ടിൽ ആരംഭിച്ച് ശേഷം കൂടരഞ്ഞി പള്ളിയിൽ. പരേത അരുവിത്തുറ (കൊണ്ടൂർ) വലിയവീട്ടിൽ (മുക്കാലടിയിൽ) കുടുംബാംഗമാണ്. മക്കൾഃ ജോൺസ് , മെറിൽ. മരുമകൻ : ജോമോ സോനറ്റ് വാഴപ്ലാകുടിയിൽ
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ചെമ്മലമറ്റം സ്വദേശി അർജുൻ രാജേഷ്
ചെമ്മലമറ്റം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ എഡ്യൂക്കേഷണൽ പോസ്റ്റുകൾ സ്വയം നിർമിച്ചു ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത് റെക്കോർഡ് കരസ്ഥമാക്കിചെമ്മലമറ്റം സ്വദേശി അർജുൻ രാജേഷ്. ചെമ്മലമറ്റം താഴത്തുവീട്ടിൽ രാജേഷ് റ്റി ജി യുടെയും ഇന്ദു രാജേഷിന്റെയും മകനായ അർജുൻ രാജേഷ് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 2026 ഫെബ്രുവരി 14 മുതൽ 2026 മെയ് 31 വരെയുള്ള കാലയളവിൽ 117 പോസ്റ്റുകൾ അപ്‌ലോഡ് ചെയ്ത് ആണ് 16 കാരനായ അർജുൻ ഈ നേട്ടം കൈ വരിച് ഇന്ത്യ ബുക്ക് ഓഫ് Read More…










