വൈക്കം: കല, സംഗീതം, നൃത്തം, ആയോധനകല, യോഗ തുടങ്ങിയ വിവിധ മേഖലകളിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വൈക്കം വലിയകവലയിൽ ആരംഭിച്ച ശ്രീ ദക്ഷീണമൂർത്തി ടെമ്പിൾ ഓഫ് ആർട്സ് വിജയദശമി ദിനമായ 2026 ഒക്ടോബർ 21-ന് പ്രവർത്തനമാരംഭിച്ചു. ആശിർവാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ മനു കെ. എം. സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും ഉള്ളിലുള്ള കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ പ്രാവീണ്യം നേടുന്നതിനും അവസരമൊരുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. പരമ്പരാഗത കലകൾക്കും സംഗീതത്തിനും ആയോധനകലകൾക്കും യോഗയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന പരിശീലന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളിൽ ദീർഘകാലത്തെ അനുഭവസമ്പത്തും അക്കാദമിക യോഗ്യതകളും നേടിയ അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
മൂന്ന് പതിറ്റാണ്ടായി കഥകളി രംഗത്ത് പ്രവർത്തിക്കുന്ന കഥകളി ആചാര്യൻ പള്ളിപ്പുറം സുനിലാണ് കഥകളി പരിശീലനത്തിന് നേതൃത്വം നൽകുന്നത്. സ്വദേശത്തും വിദേശത്തുമായി നിരവധി വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും വിവിധ വേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് കഥകളി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടും.
ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളിൽ പരിശീലനം നൽകുന്നത് ആർ.എൽ.വി. ധനില നിലമ്പൂർ ടീച്ചറാണ്. തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽനിന്ന് മോഹിനിയാട്ടത്തിൽ ബി.എ., എം.എ. ബിരുദങ്ങൾ നേടിയ അവർ ചെന്നൈയിലെ തമിഴ് സർവകലാശാലയിൽനിന്ന് ഭരതനാട്യത്തിൽ എം.എ. ബിരുദവും നേടിയിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് അംഗമായ അവർ സംസ്ഥാന, ജില്ലാതല കലോത്സവങ്ങളിൽ സ്ഥിരം വിധികർത്താവായും പ്രവർത്തിക്കുന്നു.
ചെണ്ട പരിശീലനത്തിന് കലാമണ്ഡലം ഹരികൃഷ്ണനും സംഗീതപരിശീലനത്തിന് കേരള സർവകലാശാലയിൽനിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഗാനഭൂഷണം ഗിരീഷും നേതൃത്വം നൽകുന്നു. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഒരുപോലെ മികവ് തെളിയിച്ച പ്രശസ്ത തബലാ വിദ്വാൻ വൈദ്യനാഥയ്യരാണ് തബല പരിശീലിപ്പിക്കുന്നത്. അരനൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തിൽ താളവാദ്യപരിശീലനം നേടാനും അവസരമൊരുങ്ങും.
കരാട്ടെ, കുങ്ഫു പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാസ്റ്റർ ബിജു രാഘവനാണ്. കുങ്ഫു ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ദേശീയ പരിശീലകനായ അദ്ദേഹം എട്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഇന്ത്യൻ പോഡോക്കർ കരാട്ടെയുടെ സീനിയർ ഇൻസ്ട്രക്ടറും ആറാം ഡാൻ ബ്ലാക്ക് ബെൽറ്റ് ഉടമയുമാണ് അദ്ദേഹം. ആയോധനകലാ പരിശീലനരംഗത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വിദ്യാർഥികൾക്ക് പ്രയോജനപ്പെടും.
തായ്ക്വോണ്ടോ പരിശീലനത്തിന് നേതൃത്വം നൽകുന്നത് മാസ്റ്റർ പ്രദീപ് എസ്. ആണ്. അഞ്ചാം ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള അദ്ദേഹം ഇന്റർനാഷണൽ കോച്ച് ലൈസൻസ് ഹോൾഡറാണ്. ഏഷ്യൻ തായ്ക്വോണ്ടോ യൂണിയൻ അംഗവും ദേശീയ റഫറിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കേരള തായ്ക്വോണ്ടോ അസോസിയേഷനിലും പ്രവർത്തിക്കുന്നു. കോട്ടയം ജില്ലാ തായ്ക്വോണ്ടോ അസോസിയേഷന്റെ സെക്രട്ടറിയായും അദ്ദേഹം ചുമതല വഹി





