Erattupetta

ഈരാറ്റുപേട്ടയുടെ മണ്ണിൽ ഇരട്ടക്കിരീട മധുരം നുകർന്ന് കോട്ടയം മേഖല

കോട്ടയം : ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം ജില്ല സംഘടിപ്പിച്ച “തനാഫുസ് 26” ജില്ലാ തല മദ്‌റസ ഫെസ്റ്റിൽ കോട്ടയം മേഖലക്ക് ഇരട്ടക്കിരീട നേട്ടം. മദ്രസകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് മേഖല തല പോരാട്ടത്തിൽ പ്രതിഭകളായവർ ജില്ലയിൽ മാറ്റുരച്ചു.

ജൂനിയർ സീനിയർ വിഭാഗങ്ങൾ ഒരു സെക്ഷനും ഹയർ വിഭാഗം മറ്റൊരു സെക്ഷനുമായി നടത്തിയ മൽസരത്തിൽ ഹയർ വിഭാഗത്തിൽ കിരീടം നേടി കോട്ടയം മേഖല കരുത്തറിയിച്ചു. അതോടൊപ്പം ജൂനിയർ സീനിയർ വിഭാഗത്തിൽ 2nd RUNNER UP കിരീടവും നേടിയെടുക്കാൻ കോട്ടയം മേഖലക്ക് സാധിച്ചു എന്നത് അപൂർവ്വമായ നേട്ടമായി.

ജൂനിയർ &സീനിയർ വിഭാഗം ഈരാറ്റുപേട്ട മേഖല ജേതാക്കളായി കിരീടം നേടി, വായ്പ്പൂര് മേഖല ഫസ്റ്റ് റണ്ണറപ്പ് കിരീടവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *