General

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുമരകം ലയൺസ് ക്ലബ് എസ്എച്ച് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ജെട്ടിയിലെ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും, മെഡിക്കൽ പരിശോധനയും, മരുന്നു വിതരണവും സൗജന്യമായി ലഭ്യമായിരിന്നു.

കുമരകം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ അശ്വതി ജോയി പൗവ്വത്ത് അധ്യക്ഷയായ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്തു.

മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജോയി പൗവ്വത്ത്, ലയൺസ് സെക്രട്ടറി ലയൺ റ്റി ജി എബ്രഹാം തുണ്ടത്തിൽ, ട്രഷറർ ലയൺ സക്കറിയ ഫിലിപ്പ് പാണിത്ര, അഡ്മിനിസ്ട്രേറ്റീവ് ലയൺ ജോഷി പറമ്പിൽ , റീജെൺ ചെയർ പേഴ്സൺ സി പി ജയൻ (ഷീബ ട്രഡേഴ്സ് ), എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.