General

അടിവാരം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാൾ

അടിവാരം: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് ഇന്ന് (2026 നവംബർ 26) വൈകുന്നേരം 4.45 ന് അടിവാരം പള്ളി വികാരി റവ.ഫാ.ജോസഫ് തെരുവിൽ കൊടിയേറ്റും . തുടർന്ന് അഞ്ചിന് വി.കുർബാന .റവ. ഫാ. ജോസഫ് വഞ്ചിപ്പുരക്കൽ തുടർന്ന് നൊവേന, സെമിത്തേരി സന്ദർശനം.

27ന് വൈകുന്നേരം അഞ്ചിന് ഇടവകക്കാരായ വൈദികർ സമൂഹബലി അർപ്പിക്കും. തുടർന്ന് നൊവേന, സന്ദേശം. 6.30ന് ജപമാല പ്രദക്ഷിണം ടൗണിലേക്ക് .

28ന് വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന, നൊവേന – ഫാ.സെബാസ്റ്റ്യൻ കടപ്ലാക്കൽ, തുടർന്ന് തിരുനാൾ പ്രദക്ഷിണം ടൗൺ ഗ്രോട്ടോയിലേക്ക് , തിരുനാൾ സന്ദേശം – റവ. ഫാ. കുര്യാക്കോസ് വട്ടമുകളേൽ, 8.30 സമപനാശീർവാദം പള്ളിയിൽ, സ്നേഹവിരുന്ന്.

29 ഞായറാഴ്ച രാവിലെ 09.30 ന് തിരുനാൾ റാസ റവ. ഫാ.മാത്യു കവളന്മാക്കൽ അർപ്പിക്കും. സഹകാർമികർ റവ ഡോ. അജിത് അമ്പഴത്തുങ്കൽ, റവ. ഡോ. സെബിൻ പേഴത്തുങ്കൽ, റവ. ഫാ. ടോണി കൊച്ചുവീട്ടിൽ VC.
തുടർന്ന് തിരുനാൾ പ്രദിക്ഷണം, സ്നേഹവിരുന്ന്, വൈകുന്നേരം ഏഴിന് ഗാനമേള (ജോസ്‌കോ തിരുവനന്തപുരം).

Leave a Reply

Your email address will not be published. Required fields are marked *