Blog General

വെള്ളികുളം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ മതാ ധ്യാപകരെ ആദരിച്ചു

വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മരാ ധ്യാപകരുടെ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമിയായുടെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ മതാധ്യാപകരെ ആദരിച്ചു.ബിൽസാ ബിൻസ് മുളങ്ങാ ശേരിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.

ബ്രിട്ടോ സജി താന്നിപ്പൊതിയിൽ വിശുദ്ധ ചാൾസ് ബൊറോമിയായുടെ തിരുനാൾ സന്ദേശം നൽകി. സൺഡേ സ്കൂളിലെ എല്ലാ അധ്യാപകർക്കും സമ്മാനം നൽകി ആദരിച്ചു.ഫാ .സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തിൽ വയലിൽ പിതാവ് അനുസ്മരണം നടത്തി.

അരുൺ തയ്യിൽ അനുസ്മരണ സന്ദേശം നൽകി. സമ്മേളനത്തിൽ മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിരുനാൾ ആചരിച്ചു. ജോസഫ് കടപ്ളാക്കൽ തിരുനാൾ സന്ദേശം പങ്കുവെച്ചു. സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജന്നാ വളയത്തിൽ, ജിയാ വളയത്തിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ,അൽഫോൻസാകൊച്ചുപുരയ്ക്കൽ, ജോസ് ലി രാജേഷ് മുതുപേഴത്തേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. റെഡ് ഹൗസിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. റിയാ തെരേസ് മാന്നാത്ത്, ജോർജുകുട്ടി സജി വയലിൽ, എൽസ മരിയ സോജി കുളങ്ങര, അന്ന എലിസബത്ത് സജി താന്നിപ്പൊതിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *