Erattupetta

ഈരാറ്റുപേട്ട കടുവാമുഴിയിൽ ട്രാഫിക് പോലീസ് കൺട്രോൾ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും: അഡ്വ.സെബാസ്റ്റ്യൻ എം ജെ

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കടുവാമുഴിയിൽ ട്രാഫിക് പോലീസ് കൺട്രോൾ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ എം ജെ അറിയിച്ചു. ഈരാറ്റുപേട്ട നഗരത്തിലെ വലിയൊരു പ്രശ്നമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായകമാകും.

അതോടൊപ്പം, ഗതാഗതനിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാനും സാധിക്കും. ഈ ജനകീയ ആവശ്യത്തിൽ ഈരാറ്റുപേട്ട നഗരസഭയുടെയും,നഗരസഭാ ചെയർമാന്റെയും പ്രത്യേക താല്പര്യം അഭിനന്ദാർഹമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *