അരുവിത്തുറ: അരുവിത്തുറസെന്റ് ജോർജ് കോളേജിൽ സംഘടിപ്പിച്ചുവരുന്ന ഓൾ കേരള ഇന്റർകോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് എ ടീമും തേവര എസ് എച്ച് കോളേജും സെമിഫൈനലിൽ പ്രവേശിച്ചിരുന്നു.
അരുവിത്തുറ സെന്റ് ജോർജ് കോളേജ് മുൻ കായിക വിഭാഗം മേധാവിയും സംസ്ഥാന വോളി ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ.സണ്ണി വി സക്കറിയ മുൻ ഇന്ത്യൻ കോച്ച് സണ്ണി ജോസഫ്, മുൻ ഇന്ത്യൻ ടീം താരം അഖിൻ ജാസ്. മുൻ സംസ്ഥാനതാരം ജോയി തോമസ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട്, അരുവിത്തുറ ഫൊറോന ഇടവക അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് നാട്ടുനിലം കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച നടക്കും.





