കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് എച്ച്.എസ്സ് എസ്സിൽ , കൊഴുവനാൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. സ്കൂൾ അസിസ്റ്റൻഡ് മാനേജർ റവ.ഫാ. ജയിംസ് ആണ്ടാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊഴുവനാൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ ആൻ്റണി ജേക്കബ്ബ് അടയ്ക്കാ മുണ്ടയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ.ബെല്ലാ ജോസഫ് , ഹെഡ്മാസ്റ്റർ സോണി തോമസ്, പിറ്റിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചന്ദ്രശേഖർ, ജോബി Read More…
kozhuvanal
ജോസ് കെ മാണി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസ്സിന്റെയും ലാപ്ടോപ്പുകളുടെയും ഉദ്ഘാടനം നാളെ
കൊഴുവനാൽ : കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കൻഡറി സ്കൂളിന് , ശ്രീ. ജോസ് കെ മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ്സിന്റെയും ലാപ്ടോപ്പുകളുടെയും പ്രവർത്തനോദ്ഘാടനം നാളെ (14/2/2025) നിർവഹിക്കപ്പെടും. രാവിലെ 11 മണിക്ക് സെന്റ് ജോൺ എൻ. എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. ശ്രീ. ജോസ് കെ മാണി എം.പി സ്കൂൾ ബസ്സിന്റെയും ലാപ്ടോപ്പുകളുടെയും ഉദ്ഘാടനകർമ്മം Read More…
സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
കൊഴുവനാൽ : കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും സർവ്വീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഷാൽവി ജോസഫ്, ജിജിമോൾ ജോസഫ് എന്നീ അധ്യാപികമാർക്കുള്ള യാത്രയയപ്പും ജനുവരി 23, 24, തിയതികളിൽ HS ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കുട്ടികളുടെ കലാമേള ‘നിറവ് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും. പ്രശസ്ത കോമഡി ആർട്ടിസ്റ്റ് സന്തോഷ് പ്രഭ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30 Read More…
സ്പോക്കൺ ഇംഗ്ലീഷ് : രണ്ടാം ഘട്ട പരിശീലന ക്ലാസുകൾക്ക് തുടക്കമായി
കൊഴുവനാൽ: കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ സ്പോക്കൺ ഇംഗ്ലീഷ് ( up വിഭാഗം ) രണ്ടാം ഘട്ട ക്ലാസുകൾക്ക് തുടക്കമായി. സുബി തോമസ്, ലിറ്റി കെ.സി, സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സുനിൽ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ്, സുബി തോമസ്, ലിറ്റി കെ.സി. എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജസ്റ്റിൻ എബ്രാഹം, സണ്ണി Read More…
കൊഴുവനാൽ സെന്റ്.ജോൺ നെപുംസ്യാൻസ് സ്കൂളിൽ ഗ്ലോറിയ 2024
കൊഴുവനാൽ: സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഗ്ലോറിയ 2024 ന് വേദിയൊരുങ്ങി. ഇരുപതാം തീയതി നടക്കുന്ന വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി പുൽക്കൂടും ക്രിസ്മസ് ട്രീയും തയ്യാറാക്കാനുള്ള ഉത്സാഹത്തിലാണ് വിദ്യാർത്ഥികൾ. രാവിലെ 10.30 ന് ആരംഭിക്കുന്ന ക്രിസ്മസ് കൂട്ടായ്മയിൽ കൊഴുവനാൽ സെന്റ് ജോൺ നെപുസ്യാനസ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. ജെയിംസ് ആണ്ടാശ്ശേരിയിൽ ക്രിസ്മസ് സന്ദേശം നൽകും. തുടർന്ന് കുട്ടികളുടെ കരോൾ ഗാന മത്സരം, പാപ്പാ മത്സരം, സദ് വാർത്ത Read More…
മാർസ്ലീവ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൗമാര വിദ്യാഭ്യാസ ക്ലാസ് നടന്നു
കൊഴുവനാൽ: മാർസ്ലീവ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് സ്കൂളിൽ കൗമാര വിദ്യാഭ്യാസ ക്ലാസ് നടത്തി. മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ജൂലി എലിസബത്ത് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ് സ്കൂൾ ലീഡർ നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് മെഡിസിറ്റിയിലെ ആൽബിൻ, അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജോബിൻ തോമസ്, ജസ്റ്റിൻ എബ്രാഹം സിബി ഡൊമിനിക് ഏലിയാമ്മ മാത്യു ഷൈനി എം.ഐ, ലിറ്റി കെ.സി.,സിൽജി ജേക്കബ്, ലിഷിൽ റോസ് ജോഷി തുടങ്ങിയവർ നേതൃത്വം Read More…
കൊഴുവനാൽ ലയൺസ് ക്ലബ്ബ് മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി
കൊഴുവനാൽ: ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ തിരുവല്ല ഐ മൈക്രോ സർജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പും കണ്ണട ആവശ്യമായ കുട്ടികൾക്ക് സൗജന്യ കണ്ണട വിതരണവും നടത്തി. ക്യാമ്പിൽ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു. ശസ്ത്രക്രിയ ആവശ്യമുള്ളവരെ തിരുവല്ല ഐ മൈക്രോ സർജറി ഹോസ്പിറ്റലിൽ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ്. ക്യാമ്പിൻ്റെ ഉത്ഘാടനം സ്കൂൾ മാനേജർ റവ. ഡോക്ടർ ജോർജ് വെട്ടുകല്ലേലിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ Read More…
കരാട്ടേ പരിശീലനം രണ്ടാം ഘട്ടത്തിന് തുടക്കമായി
കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ കരാട്ടേ പരിശീലനം രണ്ടാം ഘട്ടത്തിന് തുടക്കമായി. കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് ബി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സോണി തോമസ്, പരിശീലകൻ സന്തോഷ് കുമാർ, അധ്യാപിക സുബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ചെന്നൈയിൽ വച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥിനി അൻസൽ മരിയ തോമസിനെ അനുമോദിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജസ്റ്റിൻ എബ്രാഹം, റോസ്മിൻ മരിയ തുടങ്ങിയവർ നേതൃത്വം നൽകി.
ചാച്ചാജിയുടെ ഓർമ്മയിൽ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ
കൊഴുവനാൽ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ കൊഴുവനാൽ സെന്റ് ജോൺ NHSS ൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. ഭാരതാംബയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും വേഷഭൂഷാദികളോടെ കുട്ടികൾ അണിനിരന്ന ശിശുദിനറാലി ശ്രദ്ധേയമായി. പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ സുനിൽ ചന്ദ്രശേഖർ ശിശുദിനറാലി ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികൾ ദേശസ്നേഹത്തിന്റെ അടയാളമായി ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിൽ സ്കൂൾ ഗ്രൗണ്ടിൽ ഒന്നുചേർന്നു പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി തോമസ്,അധ്യാപകരായ ജസ്റ്റിൻ ജോസഫ് Read More…
കൊഴുവനാൽ ലയൺസ് ക്ലബ് കാരുണ്യാഭവനിൽ ഓണാഘോഷം നടത്തി
കൊഴുവനാൽ: ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് ( വിശക്കുന്നവർക്ക് ആഹാരം ) പ്രോജക്ടിന്റെ ഭാഗമായി കൊഴുവനാൽ കാരുണ്യാഭവനിൽ ഓണാഘോഷവും, ഓണസദ്യയും നടത്തി. പരിപാടിയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജെയിംസിന്റെ അധ്യക്ഷതയിൽ ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. ലയൺമെമ്പറും കാരുണ്യാഭവൻ പ്രസിഡന്റുമായ ടോം സി ജോസഫ്, ക്ലബ് മുൻ പ്രസിഡന്റുമാരായ Read More…