kozhuvanal

പള്ളിക്കത്തോടിൻ്റെ പ്രിയ കർഷകൻ എം.കെ. കൃഷ്ണൻകുട്ടി മുല്ലൂപ്പാറയ്ക്ക് ആശംസകൾ അറിയിച്ച് കൊഴുവനാൽ SJNHSS ലെ കുട്ടികൾ

കൊഴുവനാൽ: നാടിൻ്റെ പ്രിയ കർഷകന് കാർഷിക ദിനത്തിൽ കൊഴുവനാൽ SJNHSS ലെ കുട്ടികൾ ആശംസകൾ നേർന്നു. സ്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേകയോഗത്തിൽ ഹെഡ്മാസ്റ്റർ സോണി തോമസ് ജനപ്രിയ കർഷകൻ ശ്രീ കൃഷ്ണൻകുട്ടി മുല്ലൂപ്പാറയെ മെമൻ്റോയും പൊന്നാടയും നൽകി ആദരിച്ചു.

സ്കൂൾ കാർഷിക ക്ലബ്ബ് കോ- ഓർഡിനേറ്റർ ജിസ്മോൾ ജോസഫ്, റോസ്മിൻ മരിയ ജോസഫ്, സിസ്റ്റർ റോസ്മി , സണ്ണി സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജിജിമോൾ ജോസഫ്, ഷാലറ്റ് കെ. അഗസ്റ്റിൻ, സിബി ഡൊമിനിക്, ഷൈനി എം.ഐ , വിദ്യാർഥികളായ ജോജോ മാത്യു, ഷാൽബിൻ , ജിതിൻ ഷാജി, ഇവാൻ , അനഘ, അഖില എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *