കൊഴുവനാൽ : സെൻറ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തോട് അനുബന്ധിച്ച് ഫ്രീഡം സ്പീച്ച് -പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.നാളെ രാവിലെ 9.45 ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജോസ്മോൻ മുണ്ടയ്ക്കൽ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലീലാമ്മ ബിജു, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ജെസി ജോർജ്, ശ്രീ.ജോസി പൊയ്കയിൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. പി. സി ജോർജ്, കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. ജോസ് പി. മറ്റം,
മെമ്പർ ശ്രീ. സാജൻ മണിയങ്ങാട്ട്,കൊഴുവനാൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശ്രീ. പി. എ ആന്റണി ജേക്കബ്, YMCA കൊഴുവനാൽ പ്രസിഡൻ്റ് ശ്രീ റോമിയോ കളരിക്കൽ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ. ഡൈനോ ജയിംസ്, പാലാ ബ്ലഡ്ഫോറം ജനറൽ കൺവീനർ ശ്രീ. ഷിബു തെക്കേമറ്റം, പി റ്റി എ പ്രസിഡന്റ് ശ്രീ. ജോൺ എം.ജെ,
വിളക്കുമാടം സെന്റ് ജോസഫ് എച്ച്. എസ്. എസ് പ്രിൻസിപ്പൽ ശ്രീ. ജോബി സെബാസ്റ്റ്യൻ, കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. സോണി തോമസ് ,ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ശ്രീ. സാൽവി സെബാസ്റ്റ്യൻ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പ്രഭാഷണപരമ്പരയിൽ പങ്കെടുക്കും.
അധ്യാപകരായ ഷാൽവി ജോസഫ്, ജീന ജോർജ്, ജെസ്റ്റിൻ ജോസഫ്,ജെസ്റ്റിൻ എബ്രാഹം, സിബി ഡൊമിനിക്, വിദ്യാർഥികളായ ആര്യനന്ദന എ.കെ., ജനിഫർ ജോസ്, അൻസൽ മരിയ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. തുടർന്ന് കുട്ടികളുടെ സ്വാതന്ത്ര്യദിന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.