അടുക്കം : അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ Arise പ്രോഗ്രാമിന് തിളക്കമാർന്ന തുടക്കം. വിദ്യാർത്ഥികൾക്കായി, സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിചക്ഷണയുമായ ശ്രീമതി നിഷ ജോസ് കെ മാണിയാണ് ക്ലാസ് നയിച്ചത്.
‘നമ്മുടെ ഭാരതത്തിലൂടെ’ എന്ന വിഷയത്തിൽ ഊന്നിയാണ് കുട്ടികളോട് സംവദിച്ചത്. ദൃശ്യവിസ്മയത്തിന്റെയും അനുഭവ സമ്പത്തിന്റെയും അനന്തസാധ്യതകൾ കുട്ടികൾക്ക് മുൻപിൽ തുറന്നിട്ടു കൊണ്ടാണ് അറിവിന്റെ അക്ഷയഖനിയിലേക്ക് കുട്ടികളെ നയിച്ചത്.
ഒപ്പമുള്ള ലൈവ് ക്വിസ് പ്രോഗ്രാം വളരെ ഫലപ്രദമായിരുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി വിവിധ വിഷയങ്ങൾ അടങ്ങിയ നിരവധി സെഷനുകളാണ് Arise പ്രോഗ്രാമിനെ ആകർഷകമാക്കുന്നത്. പദ്ധതിയുടെ നെടുംതൂണായി നിലകൊള്ളുന്നത് ആദ്യ ക്ലാസ് നയിച്ച നിഷ ജോസ് കെ മാണിയാണ്.
സ്കൂൾ പ്രിൻസിപ്പൽ ആ ൻസി മാത്യു, എച്ച് എം ഇൻ ചാർജ് യാസർ സലിം, വാർഡ് മെമ്പർ വത്സമ്മ ഗോപിനാഥ്, സ്റ്റാഫ് കോർ ഡിനേറ്റർ ബിന്ദു എം ആർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.