sports

സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: സെമി ഫൈനൽ ഇന്ന്

കൊല്ലപ്പള്ളി: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കുര്യാക്കോസ് ജോസഫ്, ജെയിസൺ പുത്തൻകണ്ടം, ജെറി ജോസ് , തങ്കച്ചൻ കുന്നുംപുറം എന്നിവർ അറിയിച്ചു. പുരുഷവിഭാഗത്തിൽ കെ എസ് ഇ ബി താരങ്ങളടങ്ങിയ തിരുവനന്തപുരം സെമി ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കു കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമിയിൽ എത്തിയത്. സ്കോർ: 25-14, 25-21, 25-18. വനിതാ വിഭാഗത്തിൽ എറണാകുളത്തെ തകർത്ത് കോഴിക്കോടും സെമിയിൽ പ്രവേശിച്ചു. Read More…

sports

കോലിയുടെ മികവിൽ ഇന്ത്യക്ക് മിന്നും ജയം

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് . 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പാക് പേസർമാർ തകർത്തെറിഞ്ഞപ്പോൾ ഇന്ത്യൻ ടോപ്പ് ഓർഡറിന് മറുപടി ഉണ്ടായില്ല. 6.1 ഓവറിൽ ഇന്ത്യക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ലോകേഷ് രാഹുൽ (4) നസീം ഷാ എറിഞ്ഞ രണ്ടാം Read More…