പൊൻകുന്നം : പാർലമെൻ്റിൽ കേന്ദ്രഗവൺമെൻ്റിനെ എതിർത്ത് ഇൻഡി മുന്നണി ഭാരതത്തിലെ സ്ത്രീകളെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണ്. നാരിശക്തി വന്ദൻ അധിനിയം നിയമസഭയിലും ഭാരതത്തിലെ 50% വരുന്ന സ്ത്രീ സമൂഹത്തിന് പ്രാധിനിത്യം നൽകുക എന്ന ഉദ്ദേശത്തിൽ 2023ൽ നരേന്ദ്രമോദി സർക്കാർ നിയമം പാസാക്കുകയുണ്ടായി.
എന്നാൽ അതിനുള്ള തടസ്സങ്ങൾ നീക്കിയെടുക്കുന്നതിനും ജനസംഖ്യ അനുപാതമനുസരിച്ചുള്ള സീറ്റ് വർദ്ധനയിൽ ഉണ്ടാകാൻ സാധ്യതയുള്ള, പക്ഷപാതം ഇല്ലായ്‌മ ചെയ്യുവാനും കൊണ്ടുവന്ന 131 ആം ഭേദഗതി തള്ളി പോയിരിക്കുകയാണ്. ഇത് സ്ത്രീ സമൂഹത്തിന് നേരെയുള്ള അനീതി മാത്രമല്ല ഭാരതത്തിന് തന്നെ നാണക്കേടാണ്. സ്ത്രീശക്തിക്ക് ആദരവും ബഹുമാനവും നൽകുന്ന ഈ ഭാരതത്തിൽ അവർക്ക് ഭരണ സംവിധാനങ്ങളിൽ ലഭിക്കേണ്ട അവസരം പോലും നിഷേധിക്കുന്നു എന്നത് ഖേദകരമാണ്.
ശ്രീമതി ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42ആം ഭേദഗതി, 84ആം ഭേദഗതിയിലൂടെ നിലനിർത്തേണ്ട സാഹചര്യം ഉണ്ടായി എന്നുള്ളതുകൊണ്ട് 2026 നു ശേഷം മാത്രമാണ് ഒരു ഭേദഗതിയിലൂടെ സീറ്റ് വർദ്ധനയ്ക്കും വനിതാ സംവരണത്തിനും ഉള്ള തടസ്സം നീക്കുവാൻ സാധിക്കുക. അതിന് ഏറ്റവും ആദ്യത്തെ അവസരമായിട്ട് ഈ കഴിഞ്ഞ പാർലമെൻ്റ് സെഷൻ ഉപയോഗിക്കുക എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
എന്നിരുന്നാലും എല്ലാ യാഥാർത്ഥ്യങ്ങളും മറച്ചുവെച്ചുകൊണ്ട് നരേന്ദ്രമോദി സർക്കാർ സ്വാർത്ഥലാഭത്തിനായി ബില്ല് കൊണ്ടുവന്നു എന്ന് പറഞ്ഞുകൊണ്ട് അതിനെ എതിർത്തു തോൽപ്പിച്ചവർ യഥാർത്ഥത്തിൽ മറച്ചുവയ്ക്കുന്ന പല യാഥാർത്ഥ്യങ്ങളുഉണ്ട്. കുടുംബാധിപത്യം മാത്രം അംഗീകരിക്കുന്ന പാർട്ടികൾ അവർക്കുള്ളിൽ മറ്റു വനിതകൾ മുന്നോട്ടുവരുന്നതിലോ അവർക്ക് അവസരങ്ങൾ നൽകുന്നതിലോ താല്പര്യം ഇല്ലാത്തവരാണ് എന്നുള്ളതുമാത്രമാണ് ഈ ബില്ലിനെ എതിർക്കുവാനുള്ള കാരണമെന്ന് പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.
ഇൻഡ്യാ മുന്നണിയുടെ സ്ത്രീവിരുദ്ധ നിലപടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ രാജ്യമെമ്പാടും ഉയർന്നുവരികയാണ്. KSRTC ഇംഗ്ഷനിൽ നിന്നം നൂറ് കണക്കിന് മഹിളാപ്രവർതകരുടെ പ്രകടനത്തോടെ രാജേന്ദ്രമൈതാനത്ത് മഹിളാമോർച്ച ജില്ലാപ്രസിഡൻ്റ് മഞ്ജു പ്രദീപിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും BJP കോട്ടയം ഈസ്റ്റ് ജില്ലാ ജന: സെക്രട്ടറിയുമായ ശ്രീമതി മിനർവാ മോഹൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു , ജയാ ബാലചന്ദ്രൻ ,അജിതാ മോഹൻദാസ് എന്നിവർ സംസാരിച്ചു.





