പൂഞ്ഞാർ: ഈന്തുംപ്ലാക്കൽ മാത്യു കുര്യൻ (മാത്തച്ചൻ-74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മുംബൈ ദാദർ ഐഎച്ച്എംസിടിഎൻ മുൻ ഇൻസ്ട്രക്ടറും മരിയൻ കോളജ് കുട്ടിക്കാനം ഡയറക്ടർ, ഡിപ്പാർട്മെന്റ് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എറണാകുളം മണ്ണൂപ്പറമ്പിൽ ഷൈലാ മാത്യു. മകൻ: നൈൽ മാത്യു (ഓസ്ട്രേലിയ). മരുമകൾ: റെജു ജോസ് തച്ചിൽ (കുത്തിയതോട്).





