വെള്ളികുളം: വെള്ളി കുളം ഇടവകയിലെ കുടുംബ കൂട്ടായ്മകളെ പാലാ രൂപത ടീമംഗങ്ങൾ സന്ദർശിച്ചു. ഇടവകയിൽ 13 വാർഡുകളിലായി 250 കുടുംബങ്ങളാണ് ഉള്ളത്. “ആധുനിക കാലഘട്ടത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗ്ഗങ്ങളും, കൂട്ടായ്മയുടെ പ്രസക്തി” എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി കൂട്ടായ്മ റിസോഴ്സ് ടീം അംഗങ്ങൾ ക്ലാസ് എടുത്തു.
സമ്മേളനത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി.ലോഗോസ് ക്വിസ് പരീക്ഷ നടത്തപ്പെട്ടു. അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്തു. സമ്മേളനത്തിൽ മത്തായി നാമധാരികളെ ആദരിച്ചു.
കുരിശിൻ്റെ പുകഴ്ചയുടെ തിരുനാളും വിശുദ്ധ വിൻ സെൻ്റ് ഡി പോളിന്റെ തിരുനാളും ആഘോഷിച്ചു. തുടർന്ന് എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.പാലാ രൂപത കുടുംബ കൂട്ടായ്മ റിസോഴ്സ് ടീമംഗങ്ങളെ വികാരി ഫാ.സ്‌കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
കുടുംബ കൂട്ടായ്മ പാലാ രൂപത കോർഡിനേറ്റർ സെബാസ്റ്റ്യൻ പയ്യാനി മണ്ഡപത്തിൽ,സിസ്റ്റർ മെറീന സി.എം സി, സിസ്റ്റർ ഗീത , കെ. ഇ.തോമസ് കൈതക്കൽ, പ്രൊഫസർ ലിറ്റിൽ ഫ്ലവർ മൈലാടിയിൽ, തോമസ് അലോഷ്യസ് അബ്രാഹം തോണക്കര,ലിൻ്റാ അനീറ്റാ മുണ്ടുവാ ലയിൽ,ഷിജു വെള്ള പ്ലാക്കൽ,മോളി വാക്ക് തടത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളാണ് ക്ലാസ്സിന് നേതൃത്വംനൽകിയത്.
സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി.,ജോസഫ് കടപ്ലാക്കൽ ജിജി വളയത്തിൽ മരീനാ തോമസ് കടപ്ലാക്കൽ, ജെസി ഷാജി ഇഞ്ചയിൽ, അൽഫോൻസ ചിറ്റേത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





