പാലാ: പൂഞ്ഞാറിലും നീലൂരിലും ഉണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നീലൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അശോകന് (43) പരുക്കേറ്റു. പൂഞ്ഞാറിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശി വിനോദിന് (57) പരുക്കേറ്റു. ഉച്ച കഴിഞ്ഞായിരുന്നു അപകടങ്ങൾ.
Author: Web Editor
അന്താരാഷ്ട്ര സഹകരണദിനം ദേവമാതാ കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിവിധ പരിപാടികളോടെ ആചരിച്ചു
കുറവിലങ്ങാട്: അന്താരാഷ്ട്ര സഹകരണദിനം 2024, ദേവമാതാ കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിവിധ പരിപാടികളോടെ ആചരിച്ചു. കോട്ടയം ജില്ലാ സഹകരണ ബാങ്ക് മുൻ മാനേജർ ശ്രീ. ജോണി ആറുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി പ്രൊഫ. ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ. സി. മാത്യു, അദ്ധ്യാപകൻ എ. എൻ. സതീശൻ, വിദ്യാർത്ഥി പ്രതിനിധികളായ ആതിര സജീവ്, സന്ദീപ്. എസ്, ഡോൺ സിജു എന്നിവർ പ്രസംഗിച്ചു.
നീരാക്കൽ പയസ് സേവ്യർ നിര്യാതനായി
പൂവത്തോട്: നീരാക്കൽ പയസ് സേവ്യർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി കൊച്ചുവീട്ടിൽ ലാലി. മക്കൾ: ടോണി, ടിയ. മരുമകൾ: ശിഖ വട്ടക്കുടിയിൽ (മാറാടി).
സി.സി.എം.വൈ പുതിയ ബാച്ച് ആരംഭിച്ചു
ഈരാറ്റുപേട്ട: കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈയുടെ പതിനൊന്നാമത് ബാച്ചിന്റെ ഉദ്ഘാടനം എം.ഇ.എസ് കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ് നിർവ്വഹിച്ചു. കൺവീനർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ കെ.പി ഷഫീഖ് സ്വാഗതം ആശംസിച്ചു.വി.എ നജീബ്, കെ.എ അൻസാരി,അബ്ദുൽ അസീസ്,സൈഫ് വി. കാസിം എന്നിവർ സംസാരിച്ചു.
അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട്
കോട്ടയം : കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ (ഏറ്റുമാനൂർ ) തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ റിട്ടേണിംഗ് ഓഫീസറായ അഡ്വ.ചെറിയാൻ ചാക്കോയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎയാണ് അഡ്വ. ജയ്സൺ ജോസഫിനെ ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. 1986 ൽ കേരള വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായി അതിരമ്പുഴ ഹൈസ്കൂളിൽ പ്രവർത്തിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. പിന്നീട് മാന്നാനം കെ.ഇ.കോളേജിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫീസിലും വാർഡ് മെമ്പർമാരുടെ പക്കലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ ജൂലൈ 20ന് മുൻപായി വാർഡുമെമ്പർമാരുടെ പക്കലോ ഗ്രാമപഞ്ചായത്ത് ഓഫീസിലോ നൽകേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.
പി.റ്റി.എ പൊതുയോഗവും സ്കൂൾ റേഡിയോ ഉദ്ഘാടനവും
മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ പി. റ്റി.എ പൊതുസമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡൻ്റ് ശ്രീ. ഷാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ റവ .ഫാ .ജയിംസ് കുടിലിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തുകയും സർഗ്ഗസാഹിതി സാഹിത്യ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സർഗവാണി സ്കൂൾ റേഡിയോയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന വാർത്തകളും പ്രചോദനാത്മക ചിന്തകളും Read More…
കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അഡ്വ. ടി വി . അബ്രാഹം: മാണി സി കാപ്പൻ എം എൽ എ
കൊഴുവനാൽ: കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അഡ്വ. ടി വി അബ്രാഹമെന്ന് മാണി സി കാപ്പൻ എം എൽ എ . അഡ്വ. ടി വി അബ്രാഹം അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡു വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് Read More…
അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനവും വിവിധ ക്ളബുകളുടെ ഉദ്ഘാടനവും
അരുവിത്തുറ:അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എൽ എസ് എസ് ജേതാക്കളെ ആദരിക്കലും സമുചിതമായി നടത്തപ്പെട്ടു. ശ്രീ. ഷിനു മോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ ശ്രീ. ഷാജി മാത്യു യോഗം ഉദ്ഘാടനം ചെയ്യുകയും രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് കൊടുക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ബിജു മോൻ മാത്യു പൊതു നിർദ്ദേശങ്ങൾ നല്കി. തുടർന്ന് എൽ Read More…
അനുമതികത്തുണ്ടെങ്കിൽ അവധി ദിവസങ്ങളിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകണം:സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി
കോട്ടയം: അവധി ദിവസങ്ങളിലെ ക്ലാസുകൾക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറിന്റെയോ അനുമതികത്തുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ബസുകളിൽ കൺസഷൻ യാത്ര അനുവദിക്കണമെന്ന് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ തീരുമാനം. രാവിലെ ഏഴു മണിമുതൽ വൈകിട്ട് ഏഴു മണിവരെയാണ് വിദ്യാർത്ഥികൾക്ക് യാത്ര പാസ് അനുവദിച്ചിരിക്കുന്നതെങ്കിലും ബസിൽ വൈകിട്ട് ഏഴുമണിക്ക് മുൻപ് യാത്ര ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിച്ചേരേണ്ട സ്ഥലം വരെ യാത്ര അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. കൺസഷൻ സമയം നീട്ടുന്നതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ജില്ലാ Read More…











