അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ Read More…
Author: Web Editor
പുതിയ ഗതാഗത പരിഷ്ക്കാരം ഫലപ്രദം: വ്യാപാരികൾ
ഈരാറ്റുപേട്ട: നഗരത്തിലെ പുതിയ ഗതാഗത പരിഷ്ക്കാരത്തിന് പൂർണ്ണ പിന്തുണയുമായി വടക്കേക്കരയിലെ വ്യാപാരികൾ. ദുരിതപൂർണ്ണമായ ഗതാഗതക്കുരുക്കിന് പുതിയ നടപടികൾ പരിഹാരമായെന്നും ഇതു തുടരണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിന് വ്യാപാരികൾ ഭീമഹർജി സമർപ്പിച്ചു. പുതിയ പരിഷ്ക്കാരം വന്നതു മുതൽ നഗരത്തിന്റെ എല്ലാ വാണിജ്യ മേഖലകളിലും ജനങ്ങളെത്തുകയും അതുവഴി കച്ചവടത്തിന് ഉണർവ്വും ഉണ്ടായിട്ടുണ്ട്. ഗതാഗത ക്കുരുക്ക് മാറിയതിനാൽ ജനങ്ങൾക്ക് സ്വസ്ഥമായി കച്ചവട സ്ഥാപനങ്ങളിൽ വരുവാൻ കഴിയുന്നുമുണ്ട്. അനധികൃത ബസ് നിർത്തൽ ഉണ്ടായിരുന്ന സെൻട്രൽ ജംഗ്ഷനിലെ പാലാ Read More…
60-ാം ആഘോഷ തിമിർപ്പിൽ കേരളാ കോൺഗ്രസ്സ് (എം), ആരംഭകാല നേതാക്കളെ ആദരിച്ചു; നാടെങ്ങും പതാകകൾ ഉയർന്നു
പാലാ: കേരളാ കോൺഗ്രസ്സ് രൂപീകൃതമായതിൻ്റെ അറുപതാമത് ജന്മദിന വാർഷികം നാടെങ്ങും ആഘോഷിച്ചു. പ്രധാന ജംഗ്ഷനുകളിൽ ചുമപ്പുo വെള്ളയും നിറമുള്ള ദ്വിവർണ്ണ പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്. പ്രാരംഭ ഘട്ട നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി. ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ . കെ.അലക്സ് പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് Read More…
ലോക തപാൽ ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎംഎസ്എ പിടിഎം എൽപി സ്കൂളിലെ വിദ്യാർത്ഥികൾ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസ് സന്ദർശിച്ചു
ഈരാറ്റുപേട്ട: ലോക തപാൽ ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎംഎസ്എ പിടിഎം എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിന്റെ ദൈനംദിനപ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനും,പോസ്റ്റൽ സ്റ്റാമ്പ്, ഇല്ലെന്റ്, കവർ, പോസ്റ്റുകാർഡ് എന്നിവ പരിചയപ്പെടുകയും പോസ്റ്റുകാർഡിൽ കുട്ടികൾ കത്തുകൾ അയക്കുകയും വിദ്യാർത്ഥികൾ ജീവനക്കാർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സജിത്ത് ബാബു, ബിബിൻ ബേബി, ഫസ്ന എന്നിവർ നേതൃത്വം നൽകി.
പ്രസിഡൻ്റിൻ്റെ ലിഫ്റ്റിൽ എം എൽ എയുടെ സ്മാഷ് : അരുവിത്തുറ വോളിക്ക് അവേശ തുടക്കം
അരുവിത്തുറ : വോളിബോൾ അവേശത്തിൻ്റെ അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി. ടൂർണമെൻ്റിൻ്റെ ഉദ്‌ഘാടനം കേരളാ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് യു.ഷറഫലി നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽകോളേജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ എംഎൽഎ മാണി സി കാപ്പൻ കോളേജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിച്ചു. Read More…
കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനം
പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിന ത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ. തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തുന്നു. ജന്മദിന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീ.ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലൂക്കുന്നേൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.സണ്ണി വാവലാങ്കൽ, മണ്ഡലം സെക്രട്ടറി ശ്രീ.ജോയ് വിളക്കുന്നേൽ, സെറീഷ് പുറപ്പന്താനം, റോയ് പള്ളിപ്പറമ്പിൽ, തോമസ് തെക്കഞ്ചേരിൽ, സിറിൽ ഇളഞ്ഞിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും നടന്നു.
60 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി
പാലാ : വൃക്ക ദാനം ചെയ്യുന്നത് ദൈവത്തിന്റെ ദാനം പോലെ മഹത്തരമാണെന്നും വൃക്ക സ്വീകരിച്ചവർ പുതുതലമുറയ്ക്ക് സന്ദേശവാഹകരായി മാറണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പുതുതലമുറയുടെ ആഹാരരീതി ആശങ്കയുണ്ടാക്കുന്നതിനാൽ ആഹാര രീതിയിലും ഒരു ലോ ആൻഡ് ഓർഡർ അനിവാര്യമായിരിക്കുകയാണെന്നു സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ അംബാസിഡർമാരായി പ്രവർത്തിക്കാൻ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ആൻസ്‌മോൾ റോബിന് ഒന്നാം റാങ്ക്
രാമപുരം: എം ജി യൂണിവേഴ്സിറ്റി എം. എ. എച്ച്. ആർ. എം പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ആൻസ്‌മോൾ റോബിൻ ഒന്നാം റാങ്ക് കരസ്ഥമാക്കി. കോളേജ് മാനേജർ റവ. ഫാ ബെർക്കുമെൻസ് കുന്നുംപുറം , പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് ,ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
കേരള കോൺഗ്രസ്സ് ആരംഭകാല നേതാവ് മുൻ എം.എൽ.എ പ്രൊഫ.വി.ജെ.ജോസഫിനെ ആദരിച്ചു
പാലാ: കേരളാ കോൺഗ്രസ്സ് രൂപീകരണ യോഗ അംഗവും യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിൻ്റെ പ്രഥമ പ്രസിഡണ്ടുമായ മുൻ എം.എൽ.എ പ്രൊഫ.വി.ജെ.ജോസഫിന് കേരളാ കോൺഗ്രസ് സംസ്കാര വേദിയുടേയും ആദ്യകാല യുവജന വിദ്യാർത്ഥി സംഘടനാ നേതാക്കളും ചേർന്ന് ആദരിച്ചു. നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ പൊന്നാട അണിയിച്ചു. ജയ് സൺ മാന്തോട്ടം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ കുഴിക്കോടിൽ, സണ്ണി കിഴക്കേടം, പി.ജെ. മാത്യു, പി.ജെ.ആൻ്റണി, സാജു എടേട്ട്, മൈക്കിൾ സിറിയക്ക് എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിൽ ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി
തിടനാട്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അധ്യക്ഷത വഹിച്ചു. മണ്ഢലം ജനറൽ സെക്രട്ടറി ബി പ്രമോദ്, പഞ്ചായത്ത് ഇൻചാർജ്ജ് ടോമി ഈറ്റത്തോട്ട്, മണ്ഢലം സെക്രട്ടറി സാബു Read More…











