Kuravilangad

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി ദേവമാതായിൽ പൂർവ്വവിദ്യാർത്ഥിസംഗമം

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ 1975-78 ബാച്ച് ബികോം വിദ്യാർത്ഥികൾ, ഒരു ലക്ഷത്തോളം രൂപയുടെ വിവിധ സ്കോളർഷിപ്പുകൾ കൊമേഴ്സ് വിഭാഗം കുട്ടികൾക്കായി ഏർപ്പെടുത്തി.യൂണിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്, പൂർവ്വവിദ്യാർത്ഥിസംഗമത്തിൽവച്ച് സ്കോളർഷിപ്പ് തുക കൈമാറി. പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുനിൽ സി. മാത്യു അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ അലംനൈ അസോസ്സിയേഷൻ സെക്രട്ടറി ശ്രീ. ജോണി ആറുതൊട്ടിയിൽ, സിസ്റ്റർ ആനി ഗ്രേസ്, ഡോ. റെന്നി എ. ജോർജ്ജ്, പ്രൊഫസർ ജോർജ്ജ് മാത്യു എന്നിവർ സംസാരിച്ചു. ‘കൊമേഴ്സ് പഠനവും ജോലി സാധ്യതകളും Read More…

Kuravilangad

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കുറവിലങ്ങാട് : കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് അനുസ്മരണ സമ്മേളം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അധ്യക്ഷത വഹിച്ചു. എം.എൻ മോഹനൻ, ഷാജി പുതിയിടം, സിബി ഓലിക്കൽ, റോയി കരോട്ട്, ബെർട്ട് പഞ്ഞാക്കിയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, രമണൻ, ജോണി തെക്കേമണവത്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അജോ അറക്കൽ, മഹിളാ Read More…

Kuravilangad

അന്താരാഷ്ട്ര സഹകരണദിനം ദേവമാതാ കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിവിധ പരിപാടികളോടെ ആചരിച്ചു

കുറവിലങ്ങാട്: അന്താരാഷ്ട്ര സഹകരണദിനം 2024, ദേവമാതാ കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിവിധ പരിപാടികളോടെ ആചരിച്ചു. കോട്ടയം ജില്ലാ സഹകരണ ബാങ്ക് മുൻ മാനേജർ ശ്രീ. ജോണി ആറുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി പ്രൊഫ. ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ. സി. മാത്യു, അദ്ധ്യാപകൻ എ. എൻ. സതീശൻ, വിദ്യാർത്ഥി പ്രതിനിധികളായ ആതിര സജീവ്, സന്ദീപ്. എസ്, ഡോൺ സിജു എന്നിവർ പ്രസംഗിച്ചു.

Kuravilangad

ശക്തിയും ഐക്യവും വിളിച്ചോതി നസ്രാണി മാപ്പിള സമുദായ യോഗം പകലോമറ്റം അർക്കദിയാക്കോൻ നഗറിൽ സംഘടിപ്പിക്കപ്പെട്ടു

കുറവിലങ്ങാട്: മെത്രാന്മാർക്കു മുൻപ് പതിനാറാം നൂറ്റാണ്ടു വരെ മാർത്തോമാ നസ്രാണികളുടെ ഭരണസിരാകേന്ദ്രം ആയിരുന്ന പകലോമറ്റത്തെ അർക്കദിയാക്കന്മാരുടെ പുണ്യ കബറുകൾ പുരാതന കാലത്തെ പ്രാർത്ഥനാ മന്ത്രങ്ങൾ കൊണ്ട് വീണ്ടും അനുഗൃഹീതമായി. മലയാള ഭാഷ ഇന്നത്തെ രീതിയിൽ രൂപപ്പെടുന്നതിന് മുമ്പ്തന്നെ അർക്കദിയാക്കോൻമാരുടെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന റംശ പ്രാർത്ഥന മാർത്തോമാ പാരമ്പര്യമുള്ള നസ്രാണി സഭകളിലെ അഭിവന്ദ്യ മെത്രാന്മാരുടെ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ടപ്പോൾ വേറിട്ട അനുഭവമായി. തുടർന്ന്, മിശിഹാമാർഗം ഹെന്തോയിൽ (ഇന്ത്യ) എത്തിച്ച മാർത്തോമാ ശ്ലീഹായുടെ ദുക്റാന ( ഓർമ്മ )തിരുനാളിൽ മാർത്തോമാ ശ്ലീഹായെയും Read More…

Kuravilangad

നാലുവർഷ ബിരുദം: ദേവമാതയിൽ ഓറിയൻ്റേഷൻ നടത്തി

കുറവിലങ്ങാട് : നാലുവർഷ ബിരുദ പ്രോഗ്രാമിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള ഓറിയൻ്റേഷൻ പ്രോഗ്രാം എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ശ്രീ. ബിജു പുഷ്പൻ ഉദ്ഘാടനം ചെയ്തു. പുതിയ ബിരുദപദ്ധതി വിഭാവനം ചെയ്യുന്ന സാധ്യതകളെയും അന്തർവൈജ്ഞാനിക അവസരങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി. വിജ്ഞാനവിസ്ഫോടനത്തിൻ്റെ പുതിയകാലത്തിനൊപ്പം മുന്നേറുവാനുതകുന്ന പഠനസമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഒരു പ്രത്യേക മേജർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥി തൻ്റെ അഭിരുചിക്കിണങ്ങുന്ന, തൊഴിൽ സാധ്യതകൾ ധാരാളമുള്ള മൈനർ, എ ഇ സി, എം ഡി സി കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടതിൻ്റെ ആവശ്യകതയും Read More…

Kuravilangad

കോൺഗ്രസ്‌ പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു

കോൺഗ്രസ്‌ കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് കുറുപ്പൻതറ റോഡിൽ ഉള്ള മുഴുവൻ കുഴികളും അടയ്ക്കണമെന്നാവിശപ്പെട്ടു വാഴ നട്ട് പ്രതിഷേധിച്ചു. ഈ റോഡിലുള്ള വലിയ കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുകയും എല്ലാ യാത്രകാർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് കോൺഗ്രസ്‌ പ്രവർത്തകർ ഇത്തരമൊരു പ്രതിഷേധo സംഘടിപ്പിച്ചത്. മുതിർന്ന കോൺഗ്രസ്‌ നേതാവ് VU ചെറിയാൻ, ബിജു മൂലംകുഴ, Ajo അറക്കൽ, ജിൻസൺ ചെറുമല, ഷാജി പുതിയടം, സിബി ഓലിക്കൽ, ജോസഫ് ഇടശ്ശേരി, Read More…

Kuravilangad

റാങ്കുകളുടെ അതുല്യ മികവിൽ കുറവിലങ്ങാട് ദേവമാതാ കോളേജ്

കുറവിലങ്ങാട്: ദേവമാതാ കോളേജിന് റാങ്കുകളുടെ സുവർണനേട്ടം. എം.ജി.യൂണിവേഴ്സിറ്റി നടത്തിയ വിവിധബിരുദപരീക്ഷകളിൽ ദേവമാതയിലെ നിരവധി വിദ്യാർത്ഥികളാണ് റാങ്ക് നേടി പാസ്സായത്. റോസ് മെറിൻ ജോജോ ( മലയാളം ) ഒന്നാം റാങ്ക് നേടി. ദേവിക നായർ ( ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) മിഷേൽ സാബു ( ഇക്കണോമിക്സ് ) എന്നിവർ രണ്ടാം റാങ്കും ജുവൽ സ്റ്റീഫൻ (ഇക്കണോമിക്സ്) ജിതിൻ ദേവ് ആർ.(ഫിസിക്സ്) എന്നിവർ നാലാം റാങ്കും നേടി. അൽക്ക അന്ന മേരി ബിജു ( ഇംഗ്ലീഷ് ) മെറിൻ Read More…

Kuravilangad

ക്രിസ്തീയ സമൂഹം രാഷ്ട്രീയ നേതൃത്വവുമായി ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണം: അഡ്വ. റ്റി ജോസഫ്

കുറവിലങ്ങാട് : രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും, മണിപ്പൂരിലെ മുന്നൂറോളം ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയും, ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അക്രമം ഉണ്ടായതും പരിഗണിച്ച് വേണം ക്രിസ്ത്യൻ സഭ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും പകലോമറ്റം കണിയാരകത്ത് കുടുംബയോഗം രക്ഷാധികാരിയും, കെ.പി.സി.സി അംഗവുമായ അഡ്വ. റ്റി ജോസഫ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ച് അഭിപ്രായം Read More…

Kuravilangad

തോമസ് ചാഴികാടന്റെ കടുത്തുരുത്തി മണ്ഡലം പര്യടനം ബുധനാഴ്ച്ച ആരംഭിക്കും

കുറവിലങ്ങാട്: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കടുത്തുരുത്തി നിയോജകമണ്ഡലം പര്യടനം ബുധനാഴ്ച്ച ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായുള്ള പര്യടനത്തിന്റെ ആദ്യഘട്ടത്തിൽ വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളിലാണ് പര്യടനം. അൻപതോളം കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പ്രസംഗിക്കും. രാവിലെ 7.30ന് വെളിയന്നൂരിലെ പാറത്തൊട്ടാൽ ഭാഗത്ത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. 9.15ന് ഉഴവൂരിലെ ആച്ചിക്കൽ, 10.45ന് മരങ്ങാട്ടുപിള്ളിയിലെ കുറിച്ചിത്താനം, മൂന്ന് കുറവിലങ്ങാട് പഞ്ചായത്തിലെ ബസ് സ്റ്റാൻഡ്, 4.45ന് ഞീഴൂർ പഞ്ചായത്തിലെ വിളയംകോട്, 6.45ന് Read More…

Kuravilangad

ഒത്തു ചേരലിന്റെ മാധുര്യവുമായി ദേവമാതാ എ൯. സി. സി യൂണിറ്റ്

കുറവിലങ്ങാട് : ദേവമാതാ കോളേജ് എ൯. സി. സി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവു൦, സീനിയേഴ്സിനുള്ള യാത്രയയപ്പു൦ കോളേജിൻ്റെ ഇ. ലേണിംഗ് സെന്ററിൽ വെച്ച് നടന്നു. പ്രൗഢഗംഭീരമായ സമ്മേളനത്തിൽ കോളേജിൻ്റെ എ൯. സി. സി. ക്യാപ്റ്റൻ.ഡോ. സതീഷ് തോമസ് അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ഡോ.സുനിൽ. സി. മാത്യു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും, 2023-24 വർഷത്തെ ഇൻ്റർ ഡയറക്ടറേറ്റ് സ്‌പോർട്‌സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്, താൽ സൈനിക് ക്യാമ്പ്, റിപ്പബ്ലിക്ദിന ക്യാമ്പ് എന്നിവയിൽ ബറ്റാലിയനേയു൦ ഗ്രൂപ്പിനേയു൦ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ Read More…