കുറവിലങ്ങാട് : ദേവമാതാ കോളേജ് എ൯. സി. സി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവു൦, സീനിയേഴ്സിനുള്ള യാത്രയയപ്പു൦ കോളേജിൻ്റെ ഇ. ലേണിംഗ് സെന്ററിൽ വെച്ച് നടന്നു.
പ്രൗഢഗംഭീരമായ സമ്മേളനത്തിൽ കോളേജിൻ്റെ എ൯. സി. സി. ക്യാപ്റ്റൻ.ഡോ. സതീഷ് തോമസ് അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ഡോ.സുനിൽ. സി. മാത്യു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും, 2023-24 വർഷത്തെ ഇൻ്റർ ഡയറക്ടറേറ്റ് സ്‌പോർട്‌സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്, താൽ സൈനിക് ക്യാമ്പ്, റിപ്പബ്ലിക്ദിന ക്യാമ്പ് എന്നിവയിൽ ബറ്റാലിയനേയു൦ ഗ്രൂപ്പിനേയു൦ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കേഡറ്റുകൾക്ക് അനുമോദനമറിയിക്കുകയും സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു.
വജ്രജൂബിലിയുടെ നിറവിൽ A++ ന്റെ തിളക്കത്തിലാണ് ദേവമാതാ.വർഷങ്ങളായി സാമൂഹിക സേവന രംഗത്ത് തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ ദേവമാതായുടെ പേര് ഉയർത്തിക്കാട്ടുവാൻ ക്യാപ്റ്റൻ,ഡോ. സതീശ് തോമസിന്റെ നേതൃത്വത്തിലുള്ള എൻ.സി.സി യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എ൯. സി. സി. യൂണിറ്റിന്റെയും, ക്യാപ്റ്റൻ.ഡോ. സതീശ് തോമസിന്റെയു൦ സാമൂഹികസേവനരംഗത്തെ പങ്കാളിത്തത്തെ പ്രിൻസിപ്പൽ ഏറെ പ്രകീർത്തിച്ചു.
സീനിയ൪ അണ്ടർ ഓഫീസർ എബി൯ സജി യുടെയും, അണ്ടർ ഓഫീസർ അഞ്ജിത. എസ്. നായരുടെയും, മറ്റു സീനിയേഴ്സിന്റെയു൦ അനുഭവങ്ങൾ നിറഞ്ഞ വാക്കുകൾ കേഡറ്റുകൾക്ക് ആത്മവിശ്വാസ൦ പകരുകയും, പ്രചോദനമാവുകയു൦ ചെയ്തു.