Kuravilangad

തോമസ് ചാഴികാടന്റെ കടുത്തുരുത്തി മണ്ഡലം പര്യടനം ബുധനാഴ്ച്ച ആരംഭിക്കും

കുറവിലങ്ങാട്: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കടുത്തുരുത്തി നിയോജകമണ്ഡലം പര്യടനം ബുധനാഴ്ച്ച ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായുള്ള പര്യടനത്തിന്റെ ആദ്യഘട്ടത്തിൽ വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളിലാണ് പര്യടനം.

അൻപതോളം കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പ്രസംഗിക്കും. രാവിലെ 7.30ന് വെളിയന്നൂരിലെ പാറത്തൊട്ടാൽ ഭാഗത്ത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്യും.

9.15ന് ഉഴവൂരിലെ ആച്ചിക്കൽ, 10.45ന് മരങ്ങാട്ടുപിള്ളിയിലെ കുറിച്ചിത്താനം, മൂന്ന് കുറവിലങ്ങാട് പഞ്ചായത്തിലെ ബസ് സ്റ്റാൻഡ്, 4.45ന് ഞീഴൂർ പഞ്ചായത്തിലെ വിളയംകോട്, 6.45ന് മുളക്കുളം പഞ്ചായത്തിലെ അവർമ്മ എന്നിങ്ങനെയാണ് പര്യടനം ഒരുക്കിയിട്ടുള്ളത്. 8.30ന് വടകുന്നപ്പുഴയിൽ പര്യടനം സമാപിക്കും.

നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ടപര്യടനം 16ന് നടക്കും. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സി.ജെ ജോസഫ്, തോമസ് ടി. കീപ്പുറം, കെ.കെ രാമഭദ്രൻ, പി.സി കുര്യൻ എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *