പ്രവിത്താനം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2003-2006 ബാച്ചിലെ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.ക്യാമ്പിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സംസ്ഥാന ക്യാമ്പിൽ വരെ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഹെഡ്മാസ്റ്റർ അജി വി.ജെ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ Read More…
Author: Web Editor
അമ്പാട്ട് റോസമ്മ ജോർജ് നിര്യാതയായി
വണ്ടൻപതാൽ: അമ്പാട്ട് പരേതനായ ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ. മക്കൾ: ജോയമ്മ, സാബു, ജോളി, ജെയ്‌മോൾ, സിസ്റ്റർ ആനീസ്. മരുമക്കൾ: ജോസ്, സിബിച്ചൻ, മോളി, ഷാന്റി.
നടൻ ടി പി മാധവൻ അന്തരിച്ചു
മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുകയും തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന Read More…
60-ാം വാർഷികം ആഘോഷിച്ചു
ഈരാറ്റുപേട്ട: കേരളാകോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം സമുചിതതമായി ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. പാർട്ടിയുടെ സീനിയർ നേതാവും ഉന്നതാദികാര സമതി അംഗവുമായ മുൻ എം.എൽ.എ. പ്രൊഫസർ.വി.ജെ ജോസഫ് പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ജയിംസ്,വലിയ വീട്ടിൽ, സെക്രട്ടറി പി.പി.എം നൗഷാദ്, നിയോജക മണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, പി.എസ് എം റംലി ., നാസ്സർ ആലുംതറ, റോസറ്റ് വീഡൻ,ജയിംസ് കുന്നേൽ, പരിക്കൊച്ച് കുരുവനാൽ, സിദ്ധീഖ്, സിബി മാത്യു, ഷാനവാസ്, നാസ്സർ ഇടത്തും കുന്നേൽ, ഷാനവാസ്, Read More…
“പ്രതീക്ഷോത്സവം 2024” ന്റെ ജില്ലാതല ഉദ്ഘാടനം
കോട്ടയം : സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി നടപ്പാക്കുന്ന ഹോപ്പ് പദ്ധതിയുടെ കോട്ടയം ജില്ലയുടെ 2024-25 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രതീക്ഷോത്സവം 2024 എന്ന പേരിൽ കോട്ടയം പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ. ഐ.പി.എസ് നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയത്തിലെത്താൻ സാധിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിഗണന നൽകി പഠനത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഹോപ്പ്. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, നർക്കോട്ടിക് സെൽ ഡിവൈഎസ്പി Read More…
കട്ടയ്ക്കൽ കെ.ജെ.ജോസഫ് നിര്യാതനായി
പൂവത്തോട്: കട്ടയ്ക്കൽ കെ.ജെ.ജോസഫ് (അപ്പച്ചൻ–77) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഭരണങ്ങാനം തയ്യിൽ സെലിൻ ജോസഫ്. മകൾ: ടെനിമോൾ. മരുമകൻ: ബോസി വെട്ടുകാട്ടിൽ (നീലൂർ).
കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ്; ഒന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി MVD
കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നത്. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകും. ഡിസംബർ മുതൽ സെറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് എംവിഡി അറിയിച്ചു. നാല് വയസുവരെയുള്ള കുട്ടികൾക്ക് വാഹനത്തിന് പിന്നിലെ സീറ്റിൽ റീസ്‌ട്രെയിൻഡ് സീറ്റ് ബൽറ്റ് സിസറ്റം സജ്ജമാക്കണമെന്ന് നിർദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും Read More…
കേരളാ കോൺഗ്രസ്സ് @ 60: കെ.എം.മാണി കേരള കോൺഗ്രസിലൂടെ ആധുനിക പാലായെ സൃഷ്ടിച്ചു
പാലാ: 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം.മാണി എന്ന സമർപ്പിത രാഷ്ട്രീയ പ്രതിഭയെ പാലാ കണ്ടെത്തി നൽകിയതാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പാലാ മുന്നേറുവാൻ ഇടയാക്കിയതെന്ന് പാർട്ടിയുടെ അറുപതാം ജന്മദി നത്തോട് അനുബന്ധിച്ച് ചേർന്ന ആദ്യകാല കേരള കോൺഗ്രസ്സ് യുവജന -വിദ്യാർത്ഥി നേതൃയോഗം ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസ് (എം) വജ്രജൂബിലി ആഘോഷിക്കുമ്പോൾ പാലാ അതിൻ്റെ പുരോഗതിയുടെ സുവർണ്ണ പടവുകൾ പിന്നിട്ടിരിക്കുകയാണ്ഒരു ജില്ലാ തലസ്ഥാനത്തിൻ്റെ പ്രൗഢിയിൽ ഇന്ന് തലയുയർത്തിശോഭിക്കുന്ന എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളത്തിലെ ഒന്നാം നിര നിയോജക മണ്ഡലങ്ങളിൽ Read More…
അസാധ്യമെന്ന് കരുതിയ ബോട്ട് റിക്കവറി ദൗത്യം സാധ്യമാക്കി ടീം നന്മക്കൂട്ടം
കോട്ടയം: കോടിമതയില്‍ കൊടൂരാറ്റില്‍ മുങ്ങിയ കുടുംബശ്രീയുടെ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ഉയര്‍ത്തി. കോടിമത ബോട്ട് ജെട്ടിയില്‍ കഴിഞ്ഞ ആഴ്ചയാണ് ബോട്ട് വെള്ളം കയറി മുങ്ങിയത്. കുടുംബശ്രീയുടെ കീഴിൽ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന കായിപ്പുറം സൊസൈറ്റിയുടെ പാതിരാമണല്‍ ക്രൂസാണ് മുങ്ങിയത്. 4 ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബോട്ട് പൂര്‍ണ്ണമായും വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചത്. കുമ്മനം സ്വദേശി അബ്ദുല്‍ കലാം ആസാദിന്റെ (ഗ്രാന്‍ഡ് മാസ്റ്റര്‍) JRS Academy) നേതൃത്വത്തില്‍ ആണ് ബോട്ട് ഉയര്‍ത്തല്‍ പദ്ധതി വിജയം കണ്ടത്. കോട്ടയത്ത് Read More…
ഉന്നതവിജയം നേടിയ ഹരിതകർമസേനാംഗങ്ങളുടെ മക്കൾക്ക് അനുമോദനം
കോട്ടയം: 2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ഹരിതകർമസേന അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ക്ലീൻ കേരള കമ്പനി അനുമോദനവും ക്യാഷ് അവാർഡും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനവും ക്യാഷ് അവാർഡ് വിതരണവും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി മാനേജിങ്ങ് ഡയറക്ടർ സുരേഷ് കുമാർ, ഡെപ്യൂട്ടി ജില്ലാ Read More…











