കടുത്തുരുത്തി: ഒന്പത് മാസം ഗര്ഭിണിയായ യുവതിയെ ഭര്തൃവീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂര് കണ്ടാറ്റുപാടം സ്വദേശി അഖില് മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭര്ത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്, മകളുടെ മരണത്തില് സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കള് ആരോപിച്ചു. ഇതേത്തുടര്ന്ന് മാതാപിതാക്കളുടെ പരാതിയില് കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതല് വിശദാംശങ്ങള്.
Kaduthuruthy
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വൈവിധ്യവത്കരണം അനിവാര്യം: മന്ത്രി വി.എൻ. വാസവൻ
കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജ് രജത ജൂബിലി ആഘോഷങ്ങൾ തുടങ്ങി. ആധുനിക തൊഴിലവസരങ്ങൾക്കനുസൃതമായി വിദ്യാർഥികളെ പരിശീലിപ്പിച്ചെടുക്കുന്ന രീതിയിൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴ്സുകളുടെ വൈവിധ്യവൽക്കരണത്തിലൂടെയേ പോളിടെക്നിക്കുകളെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. വിവരസാങ്കേതികവിദ്യയിൽ ഓരോ സെക്കൻഡിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അതനുസരിച്ചുള്ള മാറ്റം വിദ്യാഭ്യാസത്തിലും ഉണ്ടാകണം. Read More…
കടുത്തുരുത്തി ഇനി കടന്തേരി കൂൺഗ്രാമം
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ കൂൺഗ്രാമം പദ്ധതി ആദ്യഘട്ടം നടപ്പാക്കുന്നത് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലാണ്. കൂൺവിത്തു മുതൽ വിപണനം വരെ ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവുമാണ് ലക്ഷ്യം വയ്ക്കുന്നത്. വൻകിട, ചെറുകിട ഉത്പാദന യൂണിറ്റുകൾ, കൂൺ വിത്ത് ഉത്പാദന യൂണിറ്റ്, കൂൺ സംസ്കരണ യൂണിറ്റുകൾ, പായ്ക്ക് ഹൗസുകൾ, കൂൺ അധിഷ്ഠിത കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കടുത്തുരുത്തി ബ്ലോക്കിലെ ആറു കൃഷിഭവനു കിഴിലും കൂൺ അധിഷ്ഠിത കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കാനും കൂട്ടായ്മകളിലൂടെ ഉത്പാദന വിപണന Read More…
കടുത്തുരുത്തി പോളിടെക്നിക് കോളജ് സിൽവർ ജൂബിലി സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്
കടുത്തുരുത്തി: കടുത്തുരുത്തി സർക്കാർ പോളിടെക്നിക് കോളജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് പോളിടെക്നിക് അങ്കണത്തിൽ നടന്നു. 07961, 11784, 12043, 17464, 17523, 15412,11691, 06029, 04195, 04284, 15949, 12691, 18351, 15839, 13820 എന്ന നമ്പറുകളിലുള്ള കൂപ്പണുകളാണ് യഥാക്രമം ഒന്നു മുതൽ 15 വരെ സമ്മാനങ്ങൾക്ക് അർഹമായത്. സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് സ്വാഗതസംഘം ചെയർമാൻ പി. വി. സുനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ സി.എം. ഗീത അധ്യക്ഷത വഹിച്ചു. Read More…
സ്ത്രീകളിലെ ക്യാൻസറിനെതിരെ നിഷ ജോസ് കെ മാണിയുടെ കാരുണ്യ സന്ദേശയാത്രയാത്ര
കടുത്തുരുത്തി: സ്ത്രീകളിലെ സ്തനാർബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണി കേരളത്തിനകത്തും പുറത്തും കാരുണ്യ സന്ദേശയാത്ര നടത്തുന്നു. ജനുവരി 29ന് 11.15ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ മന്ത്രി വീണാ ജോർജ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. യാത്രയുടെ ലോഗോ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പ്രകാശനം ചെയ്തു. കെ.എം.മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്ട്രേഷൻ Read More…
കടുത്തുരുത്തിയിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ക്രൈസ്തവ ഐക്യ പ്രാർത്ഥന
കടുത്തുരുത്തി : ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ കേരളത്തിലും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കടുത്തുരുത്തി മർത്ത് മറിയം ഫൊറോനാ താഴത്തു പള്ളിയിൽ വച്ച് കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെ സി സി യുടെയും ആഭിമുഖ്യത്തിൽ ആറാം ദിവസത്തെ പ്രാർത്ഥന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ക്രമീകരിക്കുന്നു. എ ഡി 325 ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സൂനഹദോസിന്റെ Read More…
തേവർ മറ്റം – മൂക്കൻചാത്തി റോഡ് സഞ്ചാരയോഗ്യമാക്കണം: ജനാധിപത്യ കേരളാ കോൺഗ്രസ്
കടുത്തുരുത്തി: കടുത്തുരുത്തി ഞീഴൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേവർ മറ്റം – മൂക്കൻചാത്തി റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ടലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. കുണ്ടും കുഴിയും മായി കിടക്കുന്ന ഈ റോഡിലൂടെ കാൽനട നടത്തുവാൻ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. ജനാധിപത്യ കേരളാ കോൺഗ്രസ് യോഗത്തിൽ നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി,അനിൽ കാട്ടാത്തു വാലയിൽ , പാപ്പച്ചൻ വാഴയിൽ, Read More…
ജില്ലയിൽ ചെങ്കല്ല് ഖനനത്തിന് അനുമതി നൽകണം: ജനാധിപത്യ കേരളാ കോൺഗ്രസ്
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ ചെക്കല്ല് ഖനനത്തിന് നിയമപരമായി അനുമതി നൽകണമെന്ന് ജനാധിപത്യകേരളാ കോൺഗ്രസ് കടുന്തുരുത്തി നിയോജകമണ്ടലം കമ്മറ്റി അധികാരികളോട്ആവശ്യപെട്ടു. കഴിഞ്ഞ കുറേ നാളുകളായി ജിയോളജി, പഞ്ചായത്ത് അധികാരികൾ ചെങ്കല്ല് പെർമിറ്റ് അപേക്ഷകൾ പാസാക്കുന്നില്ലാത്തതിനാൽ ഈ മേഖലയിലെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. ചെങ്കല്ലിന്റെ ദൗർലഭ്യം മൂലം നിർമ്മാണ മേഖല പ്രതിസന്ധിയിലാണന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും നിയോജകമണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ യോഗം ഉത്ഘാടനം ചെയ്തു. പാപ്പച്ചൻ വാഴയിൽ Read More…
കടുത്തുരുത്തി ടൗൺ ബൈപാസ് ഒരു വർഷത്തിനുള്ളിൽ: മോൻസ് ജോസഫ് എംഎൽഎ
കടുത്തുരുത്തി ∙ടൗൺ ബൈപാസ് നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ തുറന്നു നൽകുമെന്ന് മോൻസ് ജോസഫ് എം എൽ എ. ബൈപാസിന്റെ അന്തിമ ഘട്ട നിർമാണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബൈപാസിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. ബൈ പാസ് അന്തിമ ഘട്ട പൂർത്തീകരണത്തിന് 9.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇനിയുള്ള മുഴുവൻ നിർമാണ ജോലികളും ഒറ്റയടിക്ക് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അവസാന ഘട്ട നിർമാണ ജോലികൾ ഇന്നലെ മുതൽ ആരംഭിച്ചു. 2008-ൽ പൊതുമരാമത്ത് Read More…
വയോജനങ്ങളെ സംരക്ഷിക്കൽ ഉത്തരവാദിത്തം: മന്ത്രി ആർ.ബിന്ദു
കടുത്തുരുത്തി: നിരാലംബരായ വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ടെന്നു മന്ത്രി ആർ.ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ കീഴിൽ കാരിക്കോട്ട് 3 കോടി രൂപ ചെലവിൽ നിർമിച്ച ജില്ലാ വൃദ്ധസദന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ജില്ലാ വൃദ്ധസദനത്തിന്റെ സ്ഥലപരിമിതിയും അസൗകര്യങ്ങളും കണക്കിലെടുത്താണു മുളക്കുളം പഞ്ചായത്ത് 2004ൽ വാങ്ങിയ 35 സെന്റ് സ്ഥലത്തു പുതിയ ഇരുനിലമന്ദിരം പണിതത്. തിരുവഞ്ചൂരിലെ വൃദ്ധസദനത്തിൽ 27 അന്തേവാസികളുണ്ട്. ഒരു മാസത്തിനുള്ളിൽ കാരിക്കോട്ടെ കെട്ടിടത്തിലേക്കു പ്രവർത്തനം Read More…