വൈക്കം റോഡ് റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും, കൂടുതൽ ട്രെയിനുകൾക്ക് വൈക്കം റോഡ് (ആപ്പാച്ചിറ ) സ്റ്റോപ്പ് അനുവദിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു.
കോട്ടയം -എറണാകുളം റൂട്ടിലെ പ്രധാന സ്റ്റേഷൻ ആണ് ഇത് മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് ബസ്റ്റോപ്പിൽ നോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ആദർശ സ്റ്റേഷൻ കൂടിയാണിത്.ദിവസേന അമ്പതോളം ട്രെയിനുകൾ ഇതിലൂടെ കടന്നു പോകുന്നുണ്ട്. ഏതാനം ചില ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.എന്നാൽ നിത്യ യാത്രയ്ക്ക് ആശ്രയിക്കാവുന്ന വേണാട് ,വഞ്ചിനാട്, പരശുറാം, മലബാർ തുടങ്ങിയ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പില്ല.

ബാംഗ്ലൂർ – ചെന്നൈ തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകളിൽ യാത്ര കഴിഞ്ഞ് എത്തുന്നവർ കോട്ടയത്ത് എറണാകുളം ബസ്സിലോ ടാക്സിയിലോ വേണം വീട്ടിലെത്താൻ എന്നാൽ ടാക്സി സൗകര്യമുള്ള സ്റ്റേഷനാണ് വൈക്കം റോഡ്. കോടികൾ മുടക്കി നവീകരിച്ച സ്റ്റേഷൻന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു.
യോഗത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് , ജില്ലാ സെക്രട്ടറിമാരായ പ്രൊഫ: സി. എ അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ , തോമസ് പോൾ കുഴി കണ്ടത്തിൽ, സി.കെ.ബാബു ചിത്രാഞ്ജലി തുടങ്ങിയവർ പ്രസംഗിച്ചു.