Kottayam

അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട്

കോട്ടയം : കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ (ഏറ്റുമാനൂർ ) തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ റിട്ടേണിംഗ് ഓഫീസറായ അഡ്വ.ചെറിയാൻ ചാക്കോയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎയാണ് അഡ്വ. ജയ്സൺ ജോസഫിനെ ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്.

1986 ൽ കേരള വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായി അതിരമ്പുഴ ഹൈസ്കൂളിൽ പ്രവർത്തിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. പിന്നീട് മാന്നാനം കെ.ഇ.കോളേജിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.

ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്, കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി, കോട്ടയം ജില്ലാ പ്രസിഡണ്ട് ,കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി, അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, അതിരമ്പുഴ ഗ്രാമ പഞ്ചായത്തംഗം, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ കേരള കോൺഗ്രസ് പാർട്ടി ഉന്നതാധികാര സമിതി അംഗമാണ്.

യോഗത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി, തോമസ് ഉണ്ണിയാടൻ, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ ഇ. ജെ ആഗസ്തി,

തോമസ് കണ്ണംന്തറ, കെ.എഫ് വർഗീസ്, പ്രൊഫ.ഗ്രേസമ്മ മാത്യു, ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. പ്രിൻസ് ലൂക്കോസ് വി ജെ ലാലി, എ.കെ. ജോസഫ് ,എം പി ജോസഫ് ഐ.എ.എസ്, മാഞ്ഞൂർ മോഹൻകുമാർ, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, ജോർജ് പുളിങ്ങാടൻ, ബിനു ചെങ്ങളം, സി. വി തോമസുകുട്ടി, ആൻറണി തുപ്പലഞ്ഞി,മജു പുളിയ്ക്കൻ, എബി പൊന്നാട്ട്, എബ്രഹാം വയലാക്കൽ
തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *