Kottayam

പോളിങ് ഉദ്യോഗസ്ഥർക്ക് രണ്ടാംഘട്ട പരിശീലനംഏപ്രിൽ 18 മുതൽ 20 വരെ

ലോക്‌സഭ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം വ്യാഴാഴ്ച (ഏപ്രിൽ 18) മുതൽ ഏപ്രിൽ 20 വരെ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കും. ഉദ്യോഗസ്ഥർക്ക് പോളിങ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം നൽകുക. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ്-സെക്കൻഡ്-തേഡ് പോളിങ് ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയുമായി രണ്ടു ബാച്ചുകളിലായാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനകേന്ദ്രങ്ങൾ (നിയമസഭാമണ്ഡലം തിരിച്ച്) ചുവടെ: പാലാ നിയമസഭാമണ്ഡലം: Read More…

Poonjar

ഭിക്ഷായാത്രയും ബഹുജനസമ്പർക്കപരിപാടിയും നടത്തി

പൂഞ്ഞാർ: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി യുടെ പൂഞ്ഞാർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു പ്രചരണപരിപാടിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്വർത്തനഫണ്ട് മരവിപ്പിച്ച നരേന്ദ്രമോദി സർക്കാരിൻ്റെ നടപടിക്കെതിരെ ഭിക്ഷായാത്രയും പിണറായി സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ദുർഭരണവും തുറന്നു കാണിക്കുന്നതിന് ജനസമ്പർക്കപരിപാടിയും നടത്തി. കർഷകകോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു്‌തു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്‌ഡലംപ്രസിഡൻ്റ് ചാർലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഓൾവിൻ തോമസ്,ഷാൻ്റി Read More…

Kottayam

രാഹുൽ ഗാന്ധി എത്തുന്നത് തനിക്ക് വോട്ട് അഭ്യർഥിക്കാൻ എന്ന ചാഴികാടൻ്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളി: ലിജിൻ ലാൽ

കോട്ടയം :രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ചോദിച്ചു. താൻ ഐഎൻഡി ഐ എമുന്നണിയുടെ ഭാഗമാണെന്നും തനിക്ക് വോട്ട് ചോദിക്കാനാണ് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നതെന്നുമുള്ള ചാഴികാടൻ്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഐഎൻഡി ഐഎ സഖ്യത്തിലെ ഇരട്ട സഹോദരങ്ങൾ തമ്മിലാണ് കോട്ടയത്ത് മത്സരം. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും രാഹുൽ ഗാന്ധി നയിക്കുന്ന സഖ്യ കൂടാരത്തിലെ ഒരേ തൂവൽ പക്ഷികളാണ്. Read More…

Kottayam

വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ ഏഴു നിയമസഭാ നിയോജക മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകൾ നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷൻ നടപടികളാണു പൂർത്തിയായത്. ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായത്.റിസർവ് യന്ത്രങ്ങൾ ഉൾപ്പെടെ 4499 വോട്ടിങ് യന്ത്രങ്ങളാണു തെരഞ്ഞെടുത്തത്. 1198 വീതം ബാലറ്റ് Read More…

Obituary

പൂവേലിതാഴെ പി. പി ജോണി നിര്യാതനായി

പാലാ: വെള്ളാപ്പാട് പൂവേലിതാഴെ പി പി ജോണി (53) നിര്യാതനായി. സംസ്കാരം ഇന്ന് (17/04/2024) വൈകിട്ട് നാലിന് നെല്ലിയാനി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സുധ ജോണി. മക്കൾ: ബിനു പി ജെ , അനുമോൾ പി ജെ. മരുമകൾ: രേഷ്മ.

Kottayam

നൂറ്റാണ്ടിന്റെ കരുത്തുമായി കോട്ടയം ജില്ലയിൽ 345 വോട്ടർമാർ ക

കോട്ടയം ജില്ലയിൽ 100 വയസു പിന്നിട്ട വോട്ടർമാർ ഇക്കുറി 345 പേർ. സ്ത്രീകളാണ് കൂടുതൽ 236 പേർ. പുരുഷന്മാർ 109 പേരും. കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലത്തിലാണ് 100 വയസ് പിന്നിട്ട വോട്ടർമാർ ഏറ്റവും കൂടുതലുള്ളത്, 75 പേർ. ഇതിൽ 48 പേർ സ്ത്രീകളും 27 പേർ പുരുഷന്മാരുമാണ്. 110 വയസിനും 119 വയസിനു ഇടയിൽ പ്രായമുള്ള 10 വോട്ടർമാർ ജില്ലയിലുണ്ട്. ജില്ലയിലെ മറ്റു നിയസഭാ നിയോജക മണ്ഡലങ്ങളിലെ നൂറു പിന്നിട്ട വോട്ടർമാരുടെ കണക്ക് ഇങ്ങനെയാണ്: പാലാ- Read More…

Uzhavoor

തോംസൺ പുതിയകുന്നേൽ നാടിന് അഭിമാനമായി

സെന്റ് ജോസഫ് എഞ്ചിനിയറിങ്ങ് കോളേജിൽ അവസാന വർഷ ബിടെക് പഠിക്കുന്ന തോംസൺ 40-60 ലക്ഷം വാർഷിക പാക്കേജ് ഓടെ ജോലി നേടി നാടിനു അഭിമാനം ആയി. ക്യാമ്പസ്‌ പ്ലെസ്‌മെന്റ് നേടി ഈ അഭിമാന നേട്ടം കൈവരിച്ച ഉഴവൂർ സ്വദേശി തോംസൺ സ്റ്റെയിൻസിനെ നാടിൻ്റെ അഭിനന്ദനം അറിയിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ എന്നിവർ തോംസണ് എല്ലാവിധ ഭാവുകങ്ങളും നേർന്നു. സ

Obituary

പറത്താനം നടൂപറമ്പിൽ അന്നക്കുട്ടി ദേവസ്യാ നിര്യാതയായി

പറത്താനം:നടൂപറമ്പിൽ പരേതനായ എം.ഡി ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി ദേവസ്യാ (87) നിര്യാതയായി സംസ്കാരം നാളെ ( ബുധൻ ) 11 am ന് പറത്താനം വസന്തിയിൽ നിന്ന് ആരംഭിച്ച് വ്യാകുലമാതാ പള്ളിയിൽ. പരേത മണിയങ്ങാട്ട് കുടുംബാംഗമാണ് ,മക്കൾ: എം.ഡി ,സെബാസ്റ്റ്യൻ, എം.ഡി ജേക്കബ്ബ്,എം.ഡി സിറിയക്ക്, എം.ഡി.ജോസഫ്, റ്റോമിദേവസ്യ,ജോജി സെബാസ്റ്റ്യൻ, ഷിജി ഷാജി,പരേതയായ ജോളി ജോസ്. മരുമക്കൾ: ജോസ് വരിക്കമാക്കൽ (പാലൂർക്കാവ്)ഷാജി കിഴുകണ്ടയിൽ (കൊല്ലമുള) ലിസാമ്മ മാടപറമ്പിൽ(ചേറ്റുകുഴി) മേരിക്കുട്ടി കുമ്പളന്താനം (മുണ്ടക്കയം) കൊച്ചുറാണി പടന്നമാക്കൽ(അരിവിത്തുറ)മിനി ചെരി പുറത്ത് (മേരികുളം) Read More…

Erattupetta

ആവേശമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്

ഈരാറ്റുപേട്ട : ഇന്ത്യ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ താക്കിതുമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഒന്നാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം യുവതി യുവാക്കൾ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ്‌ അഡ്വ.അബേഷ് അലോഷിയസ് ആദ്യക്ഷനായി. ഡി വൈ എഫ് ഐ Read More…

Obituary

പനച്ചികപ്പാറ പൗർണ്ണമി ഉണ്ണിക്കൃഷ്ണൻ നായർ (81) നിര്യാതനായി

പൂഞ്ഞാർ: പനച്ചികപ്പാറ പൗർണ്ണമി ഉണ്ണിക്കൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരാദേവി കോട്ടക്കപുറത്ത് കുടുംബാംഗം. മക്കൾ: ഹേമ (എച്ച്.എസ്.എസ്. ടി, എസ് എം വി എസ് എസ് പൂഞ്ഞാർ), സീമ (എൽ.പി.എസ്.ടി, പി.എം.എസ്.എ.ടി.എം എൽ.പി.എസ്.ടി ഈരാറ്റുപേട്ട). മരുമക്കൾ: അനിൽകുമാർ (റിട്ട: കെ.എസ്.ഇ.ബി എൻജിനീയർ )സതീഷ് കുമാർ.