Obituary

മൂലേച്ചാലിൽ മുതലക്കുഴി പ്രകാശ് മാമച്ചൻ നിര്യാതനായി

പ്രവിത്താനം: മൂലേച്ചാലിൽ മുതലക്കുഴി മാമച്ചന്റെയും പരേതയായ എൽസമ്മയുടെയും മകൻ പ്രകാശ് മാമച്ചൻ (58) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 4ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.

Kottayam

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: എഐവൈഎഫ് നൈറ്റ് മാർച്ച് നടത്തി

കോട്ടയം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപി സംഘപരിവാറിന്റെ കളിപ്പാവയാക്കി മാറ്റിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ജോൺ വി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‍പക്ഷമായി പ്രവർത്തിക്കുന്നില്ല. മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എല്ലാ മേഖലകളെയും കാവിവൽക്കരിക്കുന്നത് പോലെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ Read More…

Poonjar

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ ‘പവർ ക്വിസ്’ സംഘടിപ്പിച്ചു

പൂഞ്ഞാർ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റും കെ.എസ്.ഇ.ബി. എഞ്ചിനീയേഴ്സ് അസോസിയേഷനും സംയുക്തമായി ‘പവർ ക്വിസ്’ സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിൽ നിന്നായി 52 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ആദിത്യ അജിത് (S3 EC) ഒന്നാം സ്ഥാനവും, ആര്യദത്ത് എസ്. എൽ. (S7 CSE) രണ്ടാം സ്ഥാനവും നേടി.വിജയികൾ ജില്ലാതല പവർ ക്വിസ് മത്സരത്തിൽ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അർഹത നേടി. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ്, ഇ.ഇ.ഇ. ഡിപ്പാർട്ട്‌മെന്റ് മേധാവി Read More…

General

ഓപ്പറേഷൻ തൂഫാൻ: കൂട്ടുകാർക്ക് കത്തുകൾ എഴുതി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ

അയർക്കുന്നം : മയക്കുമരുന്നിന് എതിരെയുള്ള ജാഗ്രതയും പോരാട്ടവും ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയോട് സഹകരിച്ച് ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിർദ്ദേശാനുസരണം “സ്നേഹപൂർവ്വം നന്മയ്ക്ക്” എന്ന പേരിൽ കൂട്ടുകാർക്ക് കത്തുകൾ എഴുതി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. ‘ലോകാ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ആശയം മുൻനിർത്തി, ഒരു സ്കൂളിലെ വിദ്യാർഥി മറ്റൊരു സ്കൂളിലെ വിദ്യാർഥിക്ക് സൗഹൃദപൂർവം കത്തെഴുതുകയും അതിലൂടെ ലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ സന്ദേശം കൈമാറുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്കൂൾ Read More…

Ramapuram

രാമപുരം കോളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു. മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോളേജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു , സ്റ്റാഫ് കോറിനേറ്റർമാരായ, ഷീബാ തോമസ്. സുമേഷ് സി എൻ, വൈസ് ചെയർപേഴ്സൺ ഷെൽട്ടോണാ തോമസ്, ജനറൽ Read More…

Erattupetta

നടുവേദനയ്ക്ക് ഇനി ശസ്ത്രക്രിയ മാത്രമല്ല പരിഹാരം : ബാക്ക് പെയിൻ ക്ലിനിക്കിന് തുടക്കം കുറിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട: മാറിവരുന്ന ജീവിതശൈലിയുടെ ഭാഗമായി സമൂഹത്തിൽ ഏവരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നടുവേദന. പലവിധ കാരണങ്ങളാൽ ഉണ്ടാകുന്ന ഈ അസ്വസ്ഥതയ്ക്ക് ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി എന്ന തെറ്റായ ധാരണ മാറ്റിയെടുക്കുക ലക്ഷ്യമിട്ട്, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘സമഗ്ര ബാക്ക് പെയിൻ ക്ലിനിക്ക്’ (Comprehensive Back Pain Clinic) പ്രവർത്തനമാരംഭിച്ചു. നടുവേദനയുടെ യഥാർത്ഥ കാരണം ശാസ്ത്രീയമായി കണ്ടെത്തി, ഓരോ രോഗിക്കും അനുയോജ്യമായ വ്യക്തിഗത ചികിത്സ ഉറപ്പാക്കുകയാണ് ഈ പുതിയ ക്ലിനിക്കിന്റെ ലക്ഷ്യം. ഓർത്തോപീഡിക്സ്, ഫിസിയോതെറാപ്പി, Read More…

Kottayam

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

കോട്ടയം: ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് താമസിക്കുന്ന റെജി (62), ഭാര്യ സൂസമ്മ (58), മകൻ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്. KL-26-F-4374 നമ്പരിലുള്ള കാറിലാണ് ഇവർ പോയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481-2560333 എന്ന നമ്പരിലോ 9497980326 എന്ന നമ്പരിലോ അറിയിക്കണമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് കാർ കാലിൽ കയറി മല്ലികശേരി സ്വദേശി ഷാഹിൽ ഷാജിക്ക് ( 29) പരുക്കേറ്റു. ഇന്നലെ അർധരാത്രിയിലാരിന്നു അപകടം. ഇന്നലെ രാത്രി പകലോമറ്റം ഭാ​ഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് മാത്യുസ് സജിക്കു ( 28) പരുക്കേറ്റു.

Kottayam

കേരള സർക്കാർ സഹകരണ വകുപ്പ് കോട്ടയം ജില്ലാതല അദാലത്ത് ആശ്വാസ് 2026

കോട്ടയം : സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ നൂ​​റു​​ദി​​ന ക​​ര്‍​മ​​പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ഹ​​ക​​ര​​ണ വ​​കു​​പ്പി​​ന്‍റെ ഒ​​റ്റ​​ത്ത​​വ​​ണ തീ​​ര്‍​പ്പാ​​ക്ക​​ല്‍ പ​​രി​​പാ​​ടി – ആ​​ശ്വാ​​സ് 2026 ജി​​ല്ലാ​​ത​​ല അ​​ദാ​​ല​​ത്ത് കോ​​ട്ട​​യം സാ​​ഹി​​ത്യ​​പ്ര​​വ​​ര്‍​ത്ത​​ക സ​​ഹ​​ക​​ര​​ണ​​സം​​ഘം ഹാളി​​ല്‍ മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കാ​​ര്‍​ഷി​​ക വി​​ക​​സ​​ന ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി അം​​ഗം ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, സ​​ര്‍​ക്കി​​ള്‍ സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​ന്മാ​​രാ​​യ പി. ​​സ​​തീ​​ഷ് ച​​ന്ദ്ര​​ന്‍ നാ​​യ​​ര്‍, Read More…

Obituary

പതിയിൽ ടോമി ഫ്രാൻസിസ് നിര്യാതയായി

കുന്നോന്നി :പതിയിൽ ടോമി ഫ്രാൻസിസ് (66 )അന്തരി ച്ചു .സംസ്കാരം നാളെ (ബുധൻ) രാവിലെ പത്തിന് വീട്ടിലാരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫസ് പള്ളിയിൽ. ഭാര്യ: ലൗവിലി ടോമി മുണ്ടക്കയം ചെറു വള്ളികുളം മലമാക്കൽ കുടുംബാംഗം. മക്കൾ : ബിനി ബ്രിജിത്ത് ടോം, ബിൽ ബിൻ ടോം, അനു അന്ന ടോം.