Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നമ്പ്യാർകുളത്തു വച്ച് ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ ആയ നമ്പ്യാർകുളം സ്വദേശി ഷാജി വർഗീസിന് ( 58) പരിക്കേറ്റു. 7.30 യോടെ ആയിരുന്നു അപകടം.

പുലിയന്നൂരിൽ വച്ച് വൈകുന്നേരം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് വള്ളിച്ചിറ സ്വദേശി ബിനീഷക്ക് ( 32 ) പരിക്കേറ്റു. കവീക്കുന്നിൽ വച്ച് വൈകുന്നേരം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ കവിക്കുന്ന് സ്വദേശി റോഷന് ( 26 ) പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *