Erattupetta

സംസ്ഥാന സർക്കാരിന്റെ 2025ലെ “ഉജ്ജ്വല ബാല്യം” പുരസ്കാരം, മന്ത്രി ബിന്ദു കൃഷ്ണയിൽ നിന്ന് അരുവിത്തുറ കൊണ്ടൂർ സ്വദേശി,ബിപിൻ തോമസ് ഏറ്റുവാങ്ങി

ഈരാറ്റുപേട്ട: മീനച്ചിലാറ്റിലെ കൊണ്ടൂർ അമ്പലക്കടവിലെ, കയത്തിൽ മുങ്ങിത്താഴുന്ന മൂന്നു പെൺകുട്ടികളിൽ രണ്ടുപേരെ രക്ഷിച്ച, ബിപിൻ തോമസിന് സംസ്ഥാന സർക്കാരിന്റെ “ഉജ്ജ്വല ബാല്യം” പുരസ്കാരം.

2025 ജൂലൈ 9 ന് ഉച്ചകഴിഞ്ഞ് മീനച്ചിലാറ്റിൽ മുങ്ങിത്താഴുന്ന,കൊണ്ടൂർ പാലാത്ത് സിബിയുടെ മകൾ ആൻമരിയ, കൂട്ടുകാരി ദേവനന്ദ എന്നിവരെയാണ് രക്ഷിച്ചത്. എന്നാൽ ആൻമരിയയുടെ പിതൃസഹോദര പൗത്രി, ഐറിനെ രക്ഷിക്കാനായില്ല.

വീടിന് സമീപത്തെ അമ്പലക്കടവിൽ, കുളിക്കാൻ ഇറങ്ങിയതായിരുന്നു സഹോദരിമാരും കൂട്ടുകാരി ദേവനന്ദയും, ഐറിൻ ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ആൻമരിയയും ദേവനന്ദയും ഒപ്പം ചാടി, പക്ഷേ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു.

ഇതേസമയം കരയ്ക്ക് നിന്നിരുന്ന, ഐറിന്റെ സഹോദരി മെറിൻ ബിപിന്റെ വീട്ടിലേക്ക് ഓടി എത്തി, വിവരം അറിയിക്കുകയായിരുന്നു. കേട്ട ഉടൻ തന്നെ ഓടിയെത്തി ആറ്റിലേക്ക് ചാടിയ ബിബിൻ, മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന, ആൻമരിയയേയും ദേവനന്ദയേയും ഒരു വിധത്തിൽ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. പക്ഷേ മുകളിലേക്ക് ഉയർന്നു വന്നുവെങ്കിലും ഐറിനെ രക്ഷിക്കാൻ ആയില്ല.

രണ്ടു പെൺകുട്ടികളെ അസാമാന്യ ധൈര്യത്തിലൂടെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ചതിനാണ്, സംസ്ഥാന സർക്കാരിന്റെ “ഉജ്ജ്വല ബാല്യം” പുരസ്കാരം ലഭിച്ചത് തിടനാട് സ്വദേശി ക്രിസ്തുദാസിന്റെയും അങ്കണവാടി അധ്യാപികയായ അനുവിന്റെയും മകനാണ് ബിബിൻ അരുവിത്തറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.

ഏറെ അനുമോദനങ്ങൾ ലഭിച്ചുവെങ്കിലും,ഐറിനെ രക്ഷിക്കാൻ കഴിയാത്തതിനുള്ള വേദന, ഇപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് ബിപിൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *