പാലാ: പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി രംഗത്ത്. മുൻകാലങ്ങളിൽ ബസ് സ്റ്റാൻഡിലും പൊതുവിടങ്ങളിലും പൊതുയോഗങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഇനി ആവർത്തിക്കാൻ പാടില്ല. എൽ ഡി എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ജനങ്ങളുടെ അംഗീകാരത്തോടുകൂടിയുള്ള Read More…
Author: Web Editor
റോഡിലും ജീവിതത്തിലും “ശുഭയാത്ര” ഒരുക്കാൻ മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: റോഡിലും ജീവിതത്തിലും സുരക്ഷിത യാത്രയൊരുക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിക്ക് തുടക്കമായി. ആശുപത്രി ക്യാംപസിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പളളി എം.എൽ.എ പ്രൊഫ. റോണി കെ ബേബി പദ്ധതിയുടെ ലോഗോ ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐക്ക് നൽകി പ്രകാശനം ചെയ്തു. റോഡ് അപകടങ്ങൾ, വീഴ്ച്ചകൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഗോൾഡൻ മണിക്കൂറിൽ (അപകടത്തിന് ശേഷം ആദ്യത്തെ ഒരു മണിക്കൂറിനകം) തന്നെ മികച്ച ചികിത്സ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന Read More…
രാമപുരം കോളേജിൽ ഓറിയന്റേഷൻ പ്രോഗ്രാം നടത്തി
രാമപുരം: മാർ അഗസ്തിനോസ് കോളേജിലെ ഈ വർഷം ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ ‘NOVICES 2K26’ നടത്തി. വിദ്യാർഥികളും,മാതാപിതാക്കളും, അധ്യാപകരും പങ്കെടുത്ത സമ്മേളനം കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. പാലാ സെൻ്റ് തോമസ് റ്റീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റി.സി.തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, Read More…
തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത്
തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ആശ്വാസ് 2026 എന്ന പേരിൽ വായ്പാ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ 3,ജൂലൈ9,ജൂലൈ 23,ഓഗസ്റ് 6,ഓഗസ്റ് 18 തീയതികളിൽ രാവിലെ 11 മുതൽ 4 വരെ ബാങ്ക് ഹെഡ് ഓഫീസിൽ വെച്ചാണ് അദാലത്ത് നടക്കുക. വായ്പ, ചിട്ടി കുടിശികക്കാർക്ക് നിയമാനുസൃത ഇളവുകളോടെ അവരുടെ വായ്പകൾ അടച്ചു തീർക്കാൻ അവസരമുണ്ട്. കുടിശികക്കാർ അദാലത്തിൽ ഹാജരായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് റ്റി. ഡി. ജോർജ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു; ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ ഇ.എൻ.റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തിൽ സമഗ്രമായ ശ്രവണ പരിശോധന, വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ഹിയറിംഗ് എയ്ഡ് തിരഞ്ഞെടുക്കൽ, ഫിറ്റിംഗ്, പ്രോഗ്രാമിംഗ്, തുടർപരിശോധന, സർവീസിംഗ്, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾ വാങ്ങുന്നവർക്കു 30 ശതമാനം ഡിസ്കൗണ്ടും Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദീക്ഷാരംഭം
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളെജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളെജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്മിതാ സാബു മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബർസാർ ബിജു കുന്നയ്ക്കാട്ട് ദീപ പ്രകാശന കർമ്മത്തിന് നേതൃത്വം നൽകി. ചടങ്ങിൽ വൈസ് Read More…
തീക്കോയി സോണിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സ്വാശ്രയ സംഘം കരസ്ഥമാക്കി
വെള്ളികുളം: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോണിലെ 2025 -2026 പ്രവർത്തന വർഷത്തിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം കരസ്ഥമാക്കി. തീക്കോയിസെൻ്റ് മേരീസ് ഫൊറോന പാരിഷ് ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെള്ളികുളം സ്വാശ്രയ സംഘാംഗങ്ങൾ വികാരി ഫാ.സ്‌കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പള്ളിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.തീക്കോയി സോൺ ഡയറക്ടർ ഫാ.ജേക്കബ് കരിനാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ പ്രവർത്തന Read More…
സ്വാശ്രയ സംഘം തീക്കോയി സോൺ വാർഷികം നടത്തി
തീക്കോയി: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം തീക്കോയി സെൻ്റ് മേരീസ് പാരിഷ് ഹാളിൽ വച്ച് നടത്തി. സോൺ ഡയറക്ടർ ഫാ.ജേക്കബ് കരിനാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പള്ളിൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോമി കുറ്റിയാനിയിൽ ആമുഖപ്രഭാഷണം നടത്തി. സോൺ കോർഡിനേറ്റർ ജെയ്സി മാത്യു മൂലേച്ചാലിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തീക്കോയി ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോർജ് വെട്ടുകല്ലേൽ മുഖ്യപ്രഭാഷണം Read More…
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൽ സെൽഫ് എന്യൂമറേഷൻ ട്രെയിനിങ്
വാകക്കാട്: ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സെൽഫ് എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് നിർവഹിച്ചു. എമ്മാനുവൽ ജോർജ്, മാത്യു ഡി ബോബി, കാർത്തിക്, കൗശിക്, ജോർജിൻ ബോബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്‌റ്റേഴ്സ് ദിവ്യ കെ ജി, അനു അലക്സ്, പിടിഎ പ്രസിഡൻറ് ടോമി മാറാമറ്റം എന്നിവർ പ്രസംഗിച്ചു.
അരുവിത്തുറ കോളേജിൽ ബിരുദദാന ചടങ്ങ് രണ്ടിന്; ബഹു: കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളെജിലെ 2025 – 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ജൂലൈ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10. 30 ന് കോളെജിൽ നടക്കും. ബഹു കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ വെരി. റവ. മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , കോളെജ് Read More…











