General

സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കാർഷികോത്സവം 2026 നവംബർ മാസം 19, 20, 21 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു

സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കാർഷികോത്സവം 2026 നവംബർ മാസം 19, 20, 21 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു. 19-ാം തീയതി വ്യാഴം രാവിലെ 9:30 ന് വിവിധ സ്റ്റാളുകളുടെ പ്രവർത്തനം ആരംഭിക്കും.

വൈകുന്നേരം 6.00 മണിക്ക് കാർഷികോത്സവം ഔദ്യോ ഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പും സി.എസ്. ഐ. ഡെപ്യൂട്ടി മോഡറേറ്ററുമായ റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് തിരുമേനി കാർഷികോത്സവം ഉദ്ഘാ ടനം ചെയ്യും. ജനറൽ കൺവീനർ റവ. കെ.ഡി. സാം അദ്ധ്യക്ഷത വഹിക്കുന്നതും ഈസ്റ്റ് കേരള മഹാ യിടവക മുൻ അദ്ധ്യക്ഷൻ ബിഷപ്പ് റൈറ്റ് റവ. ഡോ. കെ.ജി. ദാനിയേൽ തിരുമേനി അനുഗ്രഹപ്രഭാ ഷണം നടത്തുന്നതുമാണ്.

ഈ പ്രോഗ്രാമിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീമതി ബിൻസി റ്റോമി (പ്രസിഡന്റ്, മേലുകാവ് ഗ്രാമപഞ്ചായത്ത്) ശ്രീ. അനുരാഗ് പാണ്ടിക്കാട്ട് (പ്രസിഡൻ്റ്, മേലുകാവുമറ്റം സഹകരണ ബാങ്ക്) ശ്രീ. മാമ്മൻ വർഗീസ് (പ്രസിഡൻ്റ്, മേലുകാവ് സഹകരണ ബാങ്ക്) റവ. മാക്‌സിൻ ജോൺ (ട്രഷറാർ സി.എസ്.ഐ.ഈസ്റ്റ് കേരള മഹായിടവക) റവ.റ്റി. ജെ.ബിജോയ് (വൈദീക സെക്രട്ടറി, സി.എസ്.ഐ.ഈസ്റ്റ് കേരള മഹായിടവക), അഡ്വ. റ്റി.എൽ സാംകുട്ടി (അൽമായ സെക്രട്ടറി സി.എസ്. ഐ.ഈസ്റ്റ് കേരള മഹായിടവക), ശ്രീ. സജി തടത്തിൽ (രജിസ്ട്രാർ, സി.എസ്.ഐ.ഈസ്റ്റ് കേരള മഹാ യിടവക) തുടങ്ങിയവർ സംസാരിക്കുന്നതാണ്.

ഈസ്‌റ്റ് കേരള മഹായിടകയെ സംബന്ധിച്ചിടത്തോളം അതിൻ്റെ നല്ലൊരുഭാഗവും കാർഷിക മേഖലയാണ്. ഇടുക്കിജില്ലയുടെ ഹൈറേഞ്ചിലെ തോട്ടം മേഖല മഹായിടവകയുടെ പ്രധാന പ്രദേശമാണ മഹായിടവകയുടെ വലിയൊരു ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരും മിക കർഷകരുമാണ്. അതുകൊണ്ട് തന്നെ മഹായിടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടുറ കാർഷികോത്സവം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ മലയോര മേഖലക്ക് ഒ ഉത്സവതുല്യമാണ്. കാർഷികമേഖലയേയും കർഷകരെയും പ്രോത്സാഹിപ്പിക്കുകയും വളർത്തുകയ ചെയ്യുക എന്നത് മഹായിടവകയുടെ ഉത്തരവാദിത്വമാണ്. അതിനുവേണ്ടിയുള്ള കർമ്മപദ്ധതിയാണ കാർഷികോത്സവം.

തുടർന്ന് മൂന്ന് ദിവസങ്ങളിലായി വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകളും പരിശീല ക്ലാസുകളും നടത്തപ്പെടും. മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ നേ ത്വത്തിൽ പുരാവസ്‌തു പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. കുടുംബശ്രീ അംഗങ്ങൾക്കുവേണ്ടി കരം. ശല പരിശീലന പരിപാടിയും വിദ്യാർത്ഥികൾക്കായി കുട്ടിക്കർഷക സെമിനാറും ടീം നാട്ടുകൂട്ടം മേല്യ വിന്റെ നേതൃത്വത്തിൽ ഗാനാമൃത സന്ധ്യയും വ്യാഴാഴ്‌ച നടത്തപ്പെടുന്നതാണ്.

മഹായിടവക സ്ത്രീജയ ഖ്യത്തിന്റെ നേതൃത്വത്തിൽ മീൻകറി, മാങ്ങ അച്ചാർ മത്സരങ്ങളും വിപണനവും വെള്ളിയാഴ്‌ച രാവ മുതൽ ആരംഭിക്കും. കൃഷിയും നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകളും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാറിന് കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ. അജിത് കെ. നേതൃത്വം നൽകും. സമ്മിശ്ര കൃഷി: സാദ്ധ്യതകൾ, സങ്കേതങ്ങൾ എന്ന വിഷയത്തിൽ കേരള കൃഷി വകുപ്പിലെ റിട്ട. അഡീഷണൽ ഡയറക്‌ടർ ശ്രീ. തോമസ് സാമുവൽ ക്ലാസുകൾ നയിക്കും. സെമി നാറിൽ പങ്കെടുക്കുന്നവർക്ക് പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നതാണ്.

സമാപന സമ്മേളനത്തിൽ റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് (സി.എസ്.ഐ. ഈസ്റ്റ് കേരള മഹാ യിടവക ബിഷപ്പ് & ഡെപ്യൂട്ടി മോഡറേറ്റർ സി.എസ്.ഐ ) അധ്യക്ഷത വഹിക്കുന്നതും ശ്രീ.മാണി സി കാപ്പൻ (എം.എൽ.എ.പാലാ) ഉദ്ഘാടനം നിർവ്വഹിക്കുന്നതും അവാർഡുകൾ വിതരണം ചെയ്യുന്നതു മാണ്.

ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ (വൈസ്പ്രസിഡന്റ്റ്, കോട്ടയം ജില്ലാപഞ്ചായത്ത്), ശ്രീ. ജോഷി ജോഷ്വ (ചെയർമാൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്), ശ്രീ, സ്റ്റാൻലി മാണി (ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്), ശ്രീ. ക്രിസ്റ്റിൻ ജോൺസൺ (വൈസ്പ്രസിഡന്റ്, മേലുകാവ് ഗ്രാമപഞ്ചായത്ത്), മേലുകാവ് ഗ്രാമപഞ്ചായത്ത് സമിതി അംഗങ്ങളായ ശ്രീ. അലക്‌സ് റ്റി ജോസഫ്, ശ്രീമതി മറിയാമ്മ ഫെർണാണ്ടസ്, ശ്രീമതി ഷൈനി ബേബി, മിസ് ഷീബാ മോൾ ജോസഫ്, ശ്രീമതി പ്രസന്ന സോമൻ, ശ്രീ. സുനിൽ ഐസക്ക്, ശ്രീ. അമലേന്ദു എം.വി. (കൃഷി ഓഫീസർ, മേലുകാവ്) എന്നിവർ ആശംസകൾ അർപ്പിക്കുന്നതാണ്.

കർഷകോത്തമ അവാർഡ്, ഗ്രീൻ പാരീഷ് അവാർഡ്, യുവകർഷക അവാർഡ്, ഭവനോദ്യാന അവാർഡ്, ക്ഷീരകർഷക അവാർഡ്, മികച്ച സമർപ്പിത സാധനങ്ങൾക്കുള്ള അവാർഡ്, വിവിധ കാർഷിക അവാർഡുകൾ എന്നിവ കാർഷികോത്സവ ത്തിനോടനുബന്ധിച്ച് നൽകുന്നതാണ്.

21-ാം തീയതി ശനി രാവിലെ 8 മണിക്ക് സ്തോത്രാരാധനയും വിശുദ്ധസംസർഗ്ഗവും ആദ്യഫല സമർപ്പണവും ഉണ്ടായിരിക്കും. തുടർന്ന് സമർപ്പിത സാധനങ്ങളുടെ ലേലവും നടയതപ്പെടുന്നു 19, 20 (വ്യാ ഴം, വെള്ളി) ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

പാചക ക്ലാസ്സ്, പാചക മത്സരം, ഭക്ഷ്യമേള എന്നിവ നടത്തപ്പെടുന്നു. വിവിധ ഇനം തുണിത്തര ങ്ങൾ കരകൗശല വസ്‌തുക്കൾ, കാർഷിക വിളകൾ, വിത്തുകൾ, തൈകൾ, കാർഷിക ഉപകരണങ്ങൾ, വളങ്ങൾ, വിവിധ ഇനം ഭക്ഷ്യ വസ്‌തുക്കൾ, വാഹന പ്രദർശനം തുടങ്ങി 35 ലധികം സ്റ്റാളുകളിലൂടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. ശനിയാഴ്‌ച വൈകിട്ട് 4.30 മുതൽ സൗഹൃദ വടംവലി മത്സ രവും (സി.എസ്.ഐ. സഭാംഗങ്ങൾക്കുമാത്രം) ഉണ്ടായിരിക്കുന്നതാണ്.

റവ റോയ് മോൻ പി ജെ , റവ അജോ എസ്, റവ ഇമ്മാനുവൽ രാജ്, സി എം ജോൺസൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *