പാലാ: ഉദരസംബന്ധമായ രോഗങ്ങൾക്കു സമഗ്ര ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിൽ അത്യാധുനിക ഉപകരണങ്ങൾ സജ്ജമായി. കരൾരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും രോഗികളുടെ പരിശോധനയും ചികിത്സയും കൃത്യവും വേഗത്തിലുമാക്കുന്നതിനുമായി ഫൈബ്രോസ്കാൻ, പോർട്ടബിൾ അൾട്രാസൗണ്ട്, ബ്രത്ത് അനലൈസർ, സി-ആം എന്നീ ആധുനിക ഉപകരണങ്ങളാണ് കൂടുതലായി പ്രവർത്തനസജ്ജമായത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ യന്ത്രങ്ങളുടെ ആശിർവാദം നിർവ്വഹിച്ചു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്നതിന്റെ തോത് അറിഞ്ഞ് കരൾ രോഗങ്ങൾ നിർണ്ണയിക്കുന്നതിനു ഫൈബ്രോസ്കാനിലൂടെ സാധിക്കും. കിടക്കയ്ക്കരികിൽ Read More…
Author: Web Editor
ചെരിയംപുറത്ത് പി.ഡി രാജൻ നിര്യാതനായി
പൂഞ്ഞാർ: പയ്യാനിത്തോട്ടം ചെരിയംപുറത്ത് പി.ഡി രാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് (18-08-26 ചൊവ്വ) 5.00 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന മക്കൾ: രാജി, രഞ്ജി, രാഹുൽ (ബി.ആർ.സി കൂത്താട്ടുകുളം) മരുമക്കൾ: രജ്ഞിത്ത് പുതുവീട്ടിൽ പയ്യാനിത്തോട്ടം, ലിനീഷ് വടക്കേക്കര ബൈസൺ ബാലി, രോഹിണി തെക്കേപ്പറമ്പിൽ ഏഴാച്ചേരി.
വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന സൈക്കിൾ ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു; അപകടം നടന്നത് തൊടുപുഴയിലെ സ്കൂളിൽ പരീക്ഷയ്ക്കു പോകുന്നതിനിടെ
പാലാ: സൈക്കിളിൽ നിന്നു വീണു 8ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂളിനു സമീപത്തുവച്ചാണ് 12കാരനായ വിദ്യാർത്ഥി അപകടത്തിൽപെട്ടത്. ഹാൻഡിൽ ഇടതു തുടയിലൂടെ തുളച്ചു കയറി മറു വശത്തേക്കു ഇറങ്ങിയ നിലയിലായിരുന്നു. തൊടുപുഴയിൽ നിന്നു അഗ്നിശമന സേന എത്തി ഹാൻഡിൽ സൈക്കിളിൽ നിന്നു മുറിച്ചു മാറ്റിയ ശേഷം Read More…
ജില്ലാതല ഓണാഘോഷം; ഓഗസ്റ്റ് 24 മുതല്‍ 28 വരെ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍
കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 28 വരെ എല്ലാ ദിസവവും വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.വിവിധ വകുപ്പുകളും സംഘടനകളും സാസ്കാരിക കൂട്ടായ്മകളും പങ്കാളികളാകും. ജില്ലയിലെ കലാകാരന്‍മാര്‍ക്ക് പരിഗണന നല്‍കി പരിപാടികള്‍ നടത്താന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു. അടുത്തയിടെയുണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും നേരിട്ട ബുദ്ധിമുട്ടുകളില്‍നിന്ന് ജില്ലയിലെ വലിയൊരു Read More…
വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം നടത്തി
വെള്ളികുളം: മിഷൻ ലീഗ് വെല്ലുകളും ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം സ്വർഗ്ഗാരോപണ തിരുനാളും സംയുക്തമായി ആഘോഷിച്ചു .ജെയിംസ് ജോസഫ് താന്നിക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജാസ്മിൻ പ്രതീഷ് കൊച്ചുകുടിയാറ്റ് കുഞ്ഞേട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി. നീതു സന്തോഷ് താന്നിപ്പൊതിയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ സന്ദേശം നൽകി. അന്ന മരിയ കൊല്ലിതടത്തിൽ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനം നൽകി.മാതാവിൻ്റെയും കുഞ്ഞേട്ടന്റെയും ടാബ്ലോ അവതരിപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജസ്റ്റിൻ രാജേഷ് Read More…
പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ ബൈബിൾ കൺവൻഷനും
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 415-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ ഉണ്ടായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ നടക്കുന്നത്. അട്ടപ്പാടി റൂഹാ മൗണ്ട് Read More…
കാർഷിക പ്പെരുമ വാനോളമുയർത്തിയ ജൈവകർഷകൻ കുര്യൻ ചേട്ടന് കൊഴുവനാൽ സ്കൂളിന്റെ ആദരം
കൊഴുവനാൽ: കർഷക ദിന ന്നോടനുബന്ധിച്ച് , കൊഴുവനാൽ SJNHSS മുൻ അനധ്യാപകനും ജൈവ കർഷകനുമായ ശ്രീ കുര്യൻ മാത്യുവിനെ കൊഴുവനാൽ സ്കൂൾ ആദരിച്ചു. സ്കൂളിൽ നടത്തിയ പ്രത്യേക അസംബ്ലിയിൽ ഹെഡ് മാസ്റ്റർ സോണി തോമസ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് കർഷക ദിനാശംസകൾ നേർന്നു. അധ്യാപകരായ ജസ്റ്റിൻ ജോസഫ് , ലിറ്റി കെ.സി, സിസ്റ്റർ ജൂബി, ജിസ്മോൾ ജോസഫ് ,ബിബിൻ മാത്യു, ജസ്റ്റിൻ എബ്രാഹം, സിബി ഡൊമിനിക്, ഷൈനി എം.ഐ, സിസ്റ്റർ ബിസ്മി , വിദ്യാർഥികളായ അബിയ ബന്നി Read More…
വെള്ളികുളം ഇടവകയിൽ കർഷക ദിനാചരണം നടത്തി
വെള്ളികുളം: കർഷകദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി.മണ്ണിൽ വിയർപ്പ് തുള്ളികൾ വിതച്ച് വിളവിൽ നാടിൻ്റെ സമൃദ്ധി വിരിയിച്ചവരാണ് കർഷകർ. മനസ്സിൽ മണ്ണിനെ പ്രണയിച്ചു ജീവിക്കുന്നവരാണ് കർഷകർ. കർഷകന്റെ ഉറ്റ മിത്രവും കൂട പിറപ്പുമാണ് മണ്ണ് എന്ന് വികാരി ഫാ സ്‌കറിയ വേകത്താനം പ്രസ്താവിച്ചു.മണ്ണ് സമ്പന്നമായിടത്ത് ജനങ്ങൾ ശാരീരികമായും സാമ്പത്തികമായും അഭിവൃദ്ധി പ്രാപിക്കുന്നു. മണ്ണ് നശിച്ചാൽ ജനങ്ങളും നശിക്കുന്നു എന്ന് അച്ചൻ ഓർമ്മപ്പെടുത്തി. ജോജോ തുണ്ടത്തിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. Read More…
പൂഞ്ഞാർ മണ്ഡലത്തിൽ 4.5 കോടി ചിലവഴിച്ചെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം : എസ്ഡിപിഐ
ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 4.5 കോടി ചിലവഴിച്ചെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ് ആവശ്യപ്പെട്ടു ബിജെപി നേതാവ് പിസി ജോർജിന്റെ വെളിപ്പെടുത്തലാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണം. ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിധി പ്രകാരം 40 ലക്ഷം രൂപയാണ് ചിലവഴിക്കാൻ കഴിയുന്ന തുക. എന്നാൽ നാലരക്കോടി ചെലവഴിച്ചു എന്നു പറയുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇത്തരം പണം എങ്ങനെ ഇവിടെ എത്തിയെന്നും Read More…
ഓണക്കാലത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കൂടുതൽ സ്പെഷ്യൽ ട്രയിൻ അനുവദിക്കണം:-ഫ്രാൻസിസ് ജോർജ് എം.പി.
കോട്ടയം: മലയാളികളുടെ ദേശീയ ഉൽസവമായ ഓണാഘോഷവും ആയി ബന്ധപ്പെട്ട് കേരളത്തിലേക്ക് ഡൽഹി,മുംബൈ,ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ അനുഭവിക്കുന്ന അതിരൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുവാൻ കൂടുതൽ സ്പെഷ്യൽ ട്രയിനുകൾ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.കേന്ദ്ര റയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെവിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്ന വിദ്യാർത്ഥികളും ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യുക പതിവാണ്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകൾ യാത്രാമാർഗ്ഗമില്ലാതെ വലയുകയാണന്ന് അദ്ദേഹം പറഞ്ഞു. ട്രയിനുകളിൽ പരിമിതമായ സൗകര്യങ്ങളെയുള്ളു. ഇപ്പോൾ പ്രഖ്യാപിച്ച ട്രയിനുകൾ കൊണ്ട് Read More…











