പ്രസിദ്ധമായ മുട്ടറക്കൽ വഴിപാടിന് പാലാ മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 6, ചൊവ്വാഴ്ച രാവിലെ 9 ന് ആരംഭം കുറിക്കും. പ്രധാനമായും മലപ്പുറം ജില്ലയിലെ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലാണ് മുട്ടറക്കൽ വഴിപാട് ഏറ്റവും പേരുകേട്ടത്. ജീവിതത്തിലെ വിവിധ തരത്തിലുള്ള തടസ്സങ്ങളും രോഗങ്ങളും സകലവിധ ക്ലേശങ്ങളും ഭഗവതിയുടെ തിരുമുമ്പിൽ സമർപ്പിച്ച് അവയിൽ നിന്ന് മോചനം പ്രാപിക്കുന്നതിനായുള്ള സങ്കൽപ്പത്തിൽ നടത്തിവരുന്ന അത്യപൂർവ്വവും വിശിഷ്ഠവുമായ വഴിപാടാണ് മുട്ടറക്കൽ. ക്ഷേത്രത്തിൽ നിന്നും ലഭ്യമാകുന്ന ഒരുക്കി, ശുദ്ധം ചെയ്ത നാളികേരം, ഉദ്ദിഷ്ടകാര്യം മനസ്സിൽ കുറിച്ച്, Read More…
Author: Web Editor
രാമപുരം ഉപജില്ല ശാസ്ത്രമേളയിൽ ഹാട്രിക് വിജയം രാമപുരം എസ്.എച്ച്. എൽ.പി. സ്കൂളിന്
കുടക്കച്ചിറയിൽ വച്ച് നടന്ന രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ 165 പോയിന്റ് നേടി എൽ പി വിഭാഗത്തിൽ രാമപുരം SH LP സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചമേളയിലും ഗണിതശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഓവറോൾ രണ്ടാം സ്ഥാനവും കൈവരിച്ചു. പ്രവൃത്തിപരിചയമേള ,ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും Aഗ്രേഡ് ലഭിച്ചു. ഹാട്രിക് വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂൾ മാനേജർ ഫാദർ ബർക്കുമാൻസ് കുന്നുംപുറം, പിടിഎ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ ,എം പി Read More…
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് വയനാട് മലപ്പുറം എറണാകുളം ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്. (05/10/2026) പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 06/10/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ Read More…
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുമരകം സ്വദേശികളായ വിമൽ ( 27 ) ശ്രീജിത്ത് ( 20 ) എന്നിവർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി 11.30 യോടെ അരുണാപുരത്ത് വെച്ചായിരുന്നു അപകടം. ഇടമറ്റം പൈക റോഡിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടമറ്റം സ്വദേശി ഹരിലാലിനു ( 39 ) പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. സ്കൂട്ടറും Read More…
പാലായിലും ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു
കേരളത്തിൽ, റിപ്പോർട്ടുകൾ പ്രകാരം ഇൻഫ്ലുവൻസ ( Influenza ) അടക്കമുള്ള ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നതായി പറയുന്നു. പാലായിലെ വിവിധ ആശുപത്രികളിലും ഇൻഫ്ലുവൻസ ബാധിച്ച് നിരവധി രോഗികൾ അഡ്‌മിറ്റ് ചെയ്യപെട്ടുകൊണ്ടിരിക്കുന്നു. സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും പ്രൈമറിആരോഗ്യ കേന്ദ്രങ്ങളിലെയും അടക്കം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവേണ്ടതുണ്ട്.പാലാ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ആരോഗ്യ വിഭാഗവും ആശാ വർക്കർമാരും ഇൻഫ്ലുവൻസ രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണവും മുൻകരുതൽ നടപടികളും കൈക്കൊള്ളണം എന്ന് പാലാ നഗരസഭ കൗൺസിലർ ബിജു പുളിക്കകണ്ടം ആവശ്യപ്പെട്ടു. Read More…
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പൂഞ്ഞാർ തെക്കേക്കരയിൽ സി.പി.ഐ.എം പ്രതിഷേധം
പൂഞ്ഞാർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന പ്രതിഷേധത്തിന് സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രനും ലോക്കൽ സെക്രട്ടറി കെ. റെജി, കമ്മിറ്റി അംഗങ്ങളായ എം.പി. Read More…
സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം
പാലാ: സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ നാവിഗേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കിയ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കു പുനർജന്മം. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ.സരീഷ് കുമാർ എം.കെയുടെ നേതൃത്വത്തിലാണ് യുവതിയായ വീട്ടമ്മയ്ക്കു രണ്ട് ഘട്ടങ്ങളിലായി തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്. നേരത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും വീണ്ടും അതിവേഗം വളർന്ന സി.പി ആംഗിൾ ട്യൂമർ അഥവാ Read More…
പഞ്ചദിന സഹവാസ ക്യാമ്പ് ‘ഗ്രാമിക’ ക്ക് അട്ടപ്പാടിയിൽ തുടക്കമായി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന പഞ്ചദിന സഹവാസ ക്യാമ്പിന് പാലക്കാട് അട്ടപ്പാടിയിൽ തുടക്കമായി. ക്യാമ്പിൽ അട്ടപ്പാടിയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തെ അടുത്തറിയുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഇടപെടുന്നതിനുമുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബു സിറിയക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒസത്തിയൂർ ഊരിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഒസത്തിയൂർ ഊരുമൂപ്പൻ ശ്രീ. അയവദൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ സൈമൺ ബാബു , അട്ടപ്പാടി Read More…
സൗദിയിൽ വാഹനാപകടം; കോട്ടയം സ്വദേശികളായ രണ്ട് നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം
സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. തായിഫ് – റാനിയ റോഡിലുണ്ടായ ദാരുണസംഭവത്തിൽ കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരും മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും ജീവൻ നഷ്ടപ്പെട്ടു. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളി Read More…
NSS ദ്വിദിന സഹവാസ ക്യാമ്പ് നടത്തി
തിടനാട് :തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവ്വിസ് സ്കീം യൂണിറ്റിൻ്റ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. തിടനാട് ഗ്രാമപഞ്ചായത്ത് 6ാം വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് MS പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്ത്രീധനത്തിനെതിരെ സമത്യജ്വാല തെളിയിക്കുകയും ജെൻഡർ ഇക്വാളിറ്റി ഓഡിറ്റ് നടത്തുകയും ചെയ്തു. സ്കിൽ സെഷൻ, ഐസ് ബ്രേക്കിംഗ് സെഷൻ തുടങ്ങിയവ സംഘടിപ്പിച്ചു. സ്ത്രീ സമത്വ ജെൻഡർ പാർലമെൻ്റ് വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് MS നയിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് Read More…











