General

പ്രവേശനോത്സവം സംഘടിപ്പിച്ചു

മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയലിൽ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. വിരമിച്ച ഹയർ സെക്കൻഡറി അധ്യാപകൻ രാജേഷ് എം.പി., സീനിയർ അധ്യാപകൻ സുരേഷ് ഗോപാൽ പി.എസ്., ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ചെയർമാൻ സന്തോഷ് ജോർജ്, എസ്.എം.സി. ചെയർമാൻ രാധാകൃഷ്ണൻ പി.ബി., എം.പി.ടി.എ. പ്രസിഡന്റ് മാനസി Read More…

Poonjar

പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികം ആഘോഷിച്ചു

പൂഞ്ഞാർ: സാമൂഹിക ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മാതൃകയായി പ്രവർത്തിക്കുന്ന പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം പൂഞ്ഞാറിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പൂഞ്ഞാർ ഓഫീസിൽ നടന്ന വാർഷിക സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റ്റി.ജി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. പ്രമോദ് കുമാർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ സ്വാശ്രയ സംഘങ്ങൾ സാമൂഹിക കൂട്ടായ്മയും പരസ്പര സഹായ മനോഭാവവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് Read More…

Pala

പാലാ നഗരസഭയിൽ കടുപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി; സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് ഐക്യകണ്ഠേന പ്രമേയം പാസാക്കി

പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നാടകീയ നീക്കം. പാലാ മണ്ഡലത്തിൽ നിന്നുള്ള ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡന്റുമാർ നഗരസഭാ കൗൺസിലർമാർ എന്നിവരെ ഉൾപ്പെടെ മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാടിന്റെ അധ്യക്ഷതയിലാണ് സമ്പൂർണ്ണ മണ്ഡലം കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗത്തിൽ വച്ച് കൗൺസിലർമാരുടെയും പ്രധാനപ്പെട്ട നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് യോഗം ഐക്യകണ്ഠേന സ്വതന്ത്ര മുന്നണിക്ക് പിന്തുണ പിൻവലിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. കോൺഗ്രസ് Read More…

General

കുട്ടികൾ നന്മയുള്ളവരായി വളരണം: ഡോ. അലക്സ് ജോർജ്ജ്

പൂവരണി: കുട്ടികൾ നന്മയുള്ളവരായി വളരണമെന്നും ലഹരിക്കും മൊബൈലിനും അടിമപ്പെടാതെ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നന്മയിൽ വളർന്നു വരാൻ അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഡോ. അലക്സ് ജോർജ്ജ്. പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസപരിശീലന നഴ്സറി ക്ലാസ്സിൻ്റെയും ചെറുപുഷ്പ മിഷൻ ലീഗ്, സൺഡേ സ്കൂൾ എന്നിവയുടെ സംയുക്ത വാർഷികാഘോഷങ്ങളുടെയും ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ നല്ല ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ Read More…

Poonjar

കേരള കർഷകസംഘം പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു

പൂഞ്ഞാർ: കേരള കർഷകസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം ജൂലൈ 12-ന് നടക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. “സംയോജിത കൃഷി” എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസറും കേരള കർഷകസംഘം ഏരിയ സെക്രട്ടറിയുമായ സി. കെ. ഹരിഹരൻ ക്ലാസ് നയിച്ചു. മേഖല സെക്രട്ടറി Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രി 11 മണിയോടെ ഇടമറ്റത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് അഷ്റഫിന് (59)പരിക്കേറ്റു. ഇന്ന് രാവിലെ 9:30 യോടെ പെരിങ്ങുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പെരിങ്ങുളം സ്വദേശി ജോയി തോമസിന് ( 65 )പരിക്കേറ്റു.

General

വാഗമൺ ജനകീയ റോഡ് ഉത്ഘാടനം ചെയ്തു

വാഗമൺ ജനകീയ റോഡിന്റെ ഉദ്ഘാടനം പതിനേഴാം വാർഡ് മെമ്പർ മായാ സുജി ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ മുൻ വാർഡ് മെമ്പർ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു യോഗത്തിൽക്ലീറ്റസ്അഫ്സല് മുഹമ്മദ് ഷനീർ മഠത്തിൽജോസ് ജയരാജ് കുമാർ സാർ തുടങ്ങിയവർ പങ്കെടുത്തു.

General

യു.ഡി.എഫ്. ചേരണം, മദ്യനയത്തില്‍ അടിയന്തിര നടപടി വേണം

പൊതുസമൂഹത്തെ അപകടകരമായ മദ്യനയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താതെ അടിയന്തിരമായി യു.ഡി.എഫ് ചേര്‍ന്ന് വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ മദ്യനയത്തില്‍ പൊതുജന വികാരത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. മദ്യനയത്തില്‍ ഏ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ മാതൃക സ്വീകരിക്കുകയും യു.ഡി.എഫിന്റെ മാനിഫെസ്റ്റോയോട് കൂറും വിശ്വസ്തതയും പുലര്‍ത്തുകയും വേണം. മാരക മയക്കുമരുന്നുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ നടപടിയായ ഓപ്പറേഷന്‍ തൂഫാന്റെ മറവില്‍ മദ്യത്തിന് മാന്യതയും, മഹത്വവത്ക്കരണവും വേണ്ട. മദ്യവും അപകടകരമായ Read More…

Kuravilangad

സയൻസ് സിറ്റി നിർമാണം ഒറ്റഘട്ടമായി പൂർത്തിയാക്കുന്നത് പരിഗണിക്കും: മന്ത്രി മോൻസ് ജോസഫ്

കോട്ടയം∙ കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ ഒറ്റഘട്ടമായി പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഇതിനായി മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരുമെന്നും ജലവിഭവ- -ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കോഴാ കുറവിലങ്ങാട് സയൻസ് സിറ്റി നാടിനു സമർപ്പിച്ചതിന്റെ ഒന്നാം വാർഷികാഘോഷം സയൻസ് സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയൻസ് സിറ്റിക്കുള്ളിലെ റോഡും നടപ്പാതയും അടക്കമുള്ള വികസനപ്രവൃത്തികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. വാനനിരീക്ഷണത്തിനുള്ള ദൂരദർശിനി സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ പട്ടിക്കെട്ടുകൾ അടക്കമുള്ള നിർമാണപ്രവൃത്തികളും അവസാനഘട്ടത്തിലാണ്. വികസനപ്രവൃത്തികളുമായി Read More…