കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതന നിരക്കിൽ ഫാർമസിസ്റ്റ് നിയമനത്തിന് സെപ്റ്റംബർ 25 ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ബിഫാം/ഡിഫാം, പാരാ മെഡിക്കൽ രജിസ്‌ട്രേഷൻ. പ്രവൃത്തിപരിചയവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുമുള്ളവർക്കു മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒരുമണിക്കു മുമ്പു ഹാജരാകണം.
Jobs
തൊഴിൽമേള നാളെ
കോട്ടയം :നാലു സ്വകാര്യ സ്ഥാപനങ്ങളിലെ നാനൂറിൽ അധികം ഒഴിവുകളിലേക്ക് സെപ്റ്റംബർ പത്തിനു രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.
ഡോക്ടറുടെ ഒഴിവ്
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള വാക് – ഇൻ- ഇന്റവ്യൂ ജൂലൈ 31ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. എം.ബി.ബി.എസ് യോഗ്യതയും കേരളാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഉച്ചയ്ക്ക് ഒന്നിനു മുൻപ് എത്തണം. കാഷ്വാലിറ്റി വിഭാഗം കൈകാര്യം ചെയ്യുന്നതിൽ പ്രവൃത്തി പരിചയമുള്ളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന. ഫോൺ: 8281040553.
അധ്യാപക ഒഴിവ്
അടുക്കം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ (24) വെള്ളിയാഴ്ച 10.30 നു് അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ ഹാജറാകണം.ഫോൺ: 9497320793
തൊഴിൽമേള നടത്തപ്പെടുന്നു
പറവൂർ : കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഡോൺ ബോസ്കോ ജോബ് പ്ലെയ്സ്സ്‌മെന്റ് നെറ്റ്‌വർക്കുമായി സഹകരിച്ചു ജൂലൈ 18 ശനിയാഴ്ച നോർത്ത് പറവൂർ മരിയ തെരേസ സ്ക്രില്ലി പബ്ലിക് സ്കൂളിൽ വെച്ചു മെഗാ ജോബ് ഫെയർ നടത്തപ്പെടുന്നു. ബാങ്കിംഗ് ഹോസ്പിറ്റലിറ്റി, എവിയെഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നും 20 ഓളം പ്രമുഖ കമ്പനികൾ പങ്കെടുക്കും. രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെ നടത്തപ്പെടുന്ന തൊഴിൽ മേളയിൽ ജാതിമത ഭേദമന്യേ 18 വയസ്സിനും 35 വയസ്സിനും Read More…
വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവ്
കോട്ടയം: ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ്/രാത്രികാല സേവനം നൽകുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11ന് കോട്ടയം കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തണം. ഫോൺ : 0481 2563726.
നഴ്സിന്റെ താൽകാലിക ഒഴിവ്
തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സേവന ക്ലിനിക്കിലേക്ക് സ്റ്റാഫ്‌നഴ്സിനെ ആവശ്യമുണ്ട്. യോഗ്യരായആളുകൾ 29/06/26 ന് മുൻപായി ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടുക.Contact NO: 9400 111 043, 9656 635 777.
കാത്ത് ലാബ് ടെക്‌നീഷ്യന്റെ ഒഴിവ്
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബില്‍ ദിവസവേതന നിരക്കില്‍ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ജൂണ്‍ 30-ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. യോഗ്യത: ബി.സി.വി.ടി/ഡി.സി.വി.ടിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8281040553.
ആശാവർക്കർ നിയമനം
ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാ വർക്കറെ (എൻഎച്ച്എം) നിയമിക്കുന്നു. 25- 45 വയസ് പ്രായവും പ്രവൃത്തി പരിചയവുമുള്ള നഗരസഭ പതിനൊന്നാം വാർഡിലെ സ്ഥിരതാമസക്കാരായ വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത, ((10 ക്ലാസ്സ് പാസ്) പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 12 രാവിലെ 10.30ന് ഈരാറ്റുപേട്ട നഗരസഭയിൽ ഹാജരാകണം.
പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു
പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 12-ന് തൃശൂര്‍ തെക്കേ റൗണ്ടിലെ വൈറ്റ് പാലസ് ഹോട്ടല്‍, 13-ന് കോട്ടയം ബിസിഎം കോളേജ് (ഓട്ടോണമസ്), 14-ന് തിരുവനന്തപുരം തമ്പാനൂര്‍ സരോവര്‍ പോര്‍ഷ്യോ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ജോബ് ഫെയര്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്നതും നിലവിലുള്ളതുമായ ഷോറൂമിലേക്ക് ആയിരത്തിലധികം തൊഴില്‍ അവസരങ്ങളാണുള്ളത്. ഇന്‍ഡസ്ട്രിയിലെ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ അഭിമുഖത്തിന് ബയോഡാറ്റയുമായി നേരിട്ട് പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: oxygengroup.in. Read More…






