Uzhavoor

കേജ്‌രിവാളിന്റെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ നിരാഹാരസമരവുമായി ജോണിസ് പി സ്റ്റീഫന്‍

ഉഴവൂര്‍: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ഉപവാസ സമരവുമായി ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍.

നിരാഹാരസമരം ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീമതി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.

വിനോദ് കെ ജോസ്, ബിനു പീറ്റര്‍, ഷിജു തോമസ്, സുജിത വിനോദ്, ജിജിമോന്‍ സ്റ്റീഫന്‍, ജെയ്‌സണ്‍ കുര്യാക്കോസ്, ലുക്ക് ജോണി, എബ്രഹാം പാണ്ടിപ്പള്ളി, വി ടി ജോണ്‍ വെട്ടത്തുകണ്ടത്തില്‍,സ്റ്റീഫന്‍ കുഴിപ്ലാക്കില്‍, ബോബി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

രാജ്യത്തെ 50 ശതമാനത്തില്‍ അധികം വരുന്ന യുവജനത മുന്‍പെങ്ങും ഇല്ലാത്ത വിധം തൊഴിലില്ലായ്മ മൂലം രാജ്യം വിടുമ്പോള്‍ ജീവിതസാധാരണമായ പ്രശ്‌നങ്ങളില്‍ നിന്നും, അഴിമതി കുംഭകോണ വാര്‍ത്തകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാനാണ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഈ ഭരണകൂട ഭീകരതെക്കെതിരെ ജനാതിപത്യവിശ്വാസികള്‍ രംഗത്ത് വരണം എന്നും ജോണിസ് പി സ്റ്റീഫന്‍ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *