Erattupetta

യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പഠനോപകരണ വിതരണം

ഈരാറ്റുപേട്ട :യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിലായി 2000 ത്തിലധികം കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഈരാറ്റുപേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. യശശരീരനായ കെ എം മാണി സാർ കാണിച്ചുതന്ന കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ഏറ്റെടുത്തു നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ പ്രിൻസിപ്പാൾ ജാവേദ് സാർ, ഹെഡ്മിസ്ട്രസ് ബീനാമോൾ, പിടിഎ പ്രസിഡന്റ് അനസ് പാറയിൽ, സോജൻ ആലക്കുളം പി പി നൗഷാദ്, യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം ഭാരവാഹികൾ ജുവൽ സെബാസ്റ്റ്യൻ, ജോ പേഴുംകാട്ടിൽ, വിൻസന്റ് കളപ്പുരക്കൽ, ഹലീൽ അഹമ്മദ്‌, അലൻ വാണിയപുരയ്ക്കൽ, ഫാസിൽ, അൻഷാദ്, ലിബിൻ ബിനോയ്, ഷമീം സുൽത്താൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *