Poonjar

ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി എൽ ഡി എഫ് പൊതുയോഗം

പൂഞ്ഞാർ : പത്തനംതിട്ട മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി പൊതുയോഗം സംഘടിപ്പിച്ചു.

പൂഞ്ഞാർ പനച്ചിക്കപ്പാറ ശ്രീലക്ഷ്മി ഓഡിട്ടോറിയത്തിൽ നടന്ന യോഗം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും, തൊഴിലാളികളുമുൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

സിപിഐഎം മുതിർന്ന നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസ്സൽ, എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കെ രാജേഷ്, തങ്കമ്മ ജോർജ്കുട്ടി, ഷമീം അഹമദ്, രമേഷ് ബി വെട്ടിമറ്റം, കെ പി മധുകുമാർ, ശുഭേഷ് സുധാകരൻ, ഇ കെ മുജീബ്, വി വി ജോസ്, ജോർജ്കുട്ടി അഗസ്തി, ജോഷി മൂഴിയാങ്കൽ, റഫീഖ് പട്ടരുപ്പറമ്പിൽ, പോൾ പുത്തൻപ്പുര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *