പാലാ : നിത്യസഹായ മാതാവിൻ്റെ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നവംബർ 2026 നവംബർ 13 വെള്ളി മുതൽ നവംബർ 22 ഞായർ വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുകയാണ്.
തിരുനാൾ ദിനങ്ങളിൽ രാവിലെ 5:30 , 7 മണി , 9:30 വൈകുന്നേരം 4.30 , 6:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. സീറോ മലബാർ സഭയിൽ ആദ്യമായി പരിശുദ്ധ ദൈവമാതാവിന്റെ നൊവേന ആരംഭിച്ച ദൈവാലയം എന്ന പ്രത്യേകതയും നമ്മുടെ ദൈവാലയത്തിനുണ്ട്. ദിവസവും നൂറുകണക്കിന് വിശ്വാസികൾ ദൈവാലയത്തിൽ എത്തി പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.





