കോട്ടയം: ഗജരാജന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ (45) ചരിഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ വീട്ടുപരിസരത്ത് കുളിക്കുന്നതിനിടയില്‍ മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് ആനയ്ക്ക് ഗുരുതര പരിക്കേറ്റത്. ഉടന്‍തന്നെ മൃഗഡോക്ടറെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു. മേലമ്പാറ പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന്‍ കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ അമ്പലപറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു. തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവ് ദേവിയുടെ അടക്കം തിടമ്പേറ്റിയിട്ടുണ്ട്. 298 സെന്റിമീറ്റര്‍ ആണ് ഉയരം. അരുണാചല്‍ വനങ്ങളില്‍ നിന്നാണ് ആനയെ കേരളത്തിലെത്തിച്ചത്. പ്രിയപ്പെട്ട Read More…
Author: cloudsevendigitalsolutions
ഇടമറ്റത്ത് നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം; എസ്എസ്എല്‍സി പരീക്ഷയ്ക്കു പോയ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്ക്, മൂന്നു പേരുടെ പരിക്ക് ഗുരുതരം
പാലാ: ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരീക്ഷയ്ക്കു പോയ ഇടമറ്റം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കേജ്‌രിവാളിന്റെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ നിരാഹാരസമരവുമായി ജോണിസ് പി സ്റ്റീഫന്‍
ഉഴവൂര്‍: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ഉപവാസ സമരവുമായി ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍. നിരാഹാരസമരം ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീമതി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് കെ ജോസ്, ബിനു പീറ്റര്‍, ഷിജു തോമസ്, സുജിത വിനോദ്, ജിജിമോന്‍ സ്റ്റീഫന്‍, ജെയ്‌സണ്‍ കുര്യാക്കോസ്, ലുക്ക് ജോണി, എബ്രഹാം പാണ്ടിപ്പള്ളി, വി ടി ജോണ്‍ വെട്ടത്തുകണ്ടത്തില്‍,സ്റ്റീഫന്‍ കുഴിപ്ലാക്കില്‍, ബോബി Read More…
സെന്റ് ജോര്‍ജ് (ഫീസ്റ്റ്) കറിപൗഡര്‍ ഉടമ പാതാമ്പുഴ കളപ്പുരയ്ക്കല്‍ കെ.എം ഇമ്മാനുവേല്‍ (കുഞ്ഞേട്ടന്‍ 80) നിര്യാതനായി
പാതാമ്പുഴ: സെന്റ് ജോര്‍ജ് (ഫീസ്റ്റ്) കറിപൗഡര്‍ ഉടമ പാതാമ്പുഴ കളപ്പുരയ്ക്കല്‍കെ.എം ഇമ്മാനുവേല്‍ (കുഞ്ഞേട്ടന്‍ 80) നിര്യാതനായി. സംസ്‌കാരശുശ്രുഷകള്‍ ഇന്ന് (30-3-2024, ശനി) 4 പി.എം ന് വീട്ടില്‍ ആരംഭിച്ച് മലയിഞ്ചിപ്പാറ മാര്‍ സ്ലീവാ പള്ളിയില്‍. ഭാര്യ: ഏലമ്മ ആനക്കല്ല് പാലക്കുടിയില്‍ കുടുംബാംഗം. മക്കള്‍: ജാന്‍സി (പരേത), ജിന്‍സി, ജോയ്‌സ്, ഇമ്മാനുവേല്‍ (ജിമ്മി), വിന്‍സെന്റ് (കേരള കോണ്‍ഗ്രസ്(എം) യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി) മരുമക്കള്‍: ബെന്നി ഫിലിപ്പ് കലേക്കാട്ടില്‍ ഭരണങ്ങാനം, ജീനാ ഇമ്മാനുവേല്‍ കടുപ്പാറയില്‍ പൂഞ്ഞാര്‍, സനില Read More…
തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി
കുന്നോന്നി: തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി. സംസ്കാരം നാളെ (ശനി 30-3-24) 3 ന് തകിടി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ഷൈനി കൈപ്പള്ളി പുളിക്കാട്ട് കുടുംബാംഗം മക്കൾ: ബിനു അഗസ്റ്റ്യൻ, ഡിനു അഗസ്റ്റ്യൻ.
ഇന്നോവ കാറിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: മുണ്ടക്കയത്ത് രണ്ടുപേര്‍ അറസ്റ്റില്‍
മുണ്ടക്കയം: ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി സ്വദേശികളാണ് പിടിയിലായത്. പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട ഭാഗത്ത് പ്ലാച്ചേരിമലയില്‍ രാഹേഷ് രാജീവ് (24), പത്തനംതിട്ട പഴവങ്ങാടി കരികുളം ഭാഗത്ത് മുരിപ്പേല്‍ വീട്ടില്‍ സജിത്ത് എം.സന്തോഷ് (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി ഇഞ്ചിയാനി കുരിശുംതൊടി ഭാഗത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇന്നോവ കാറിലെത്തിയ ഇരുവരും ചേര്‍ന്ന് Read More…
പൂഞ്ഞാര്‍ പള്ളിയില്‍ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ കേസില്‍ ആറ് യുവാക്കള്‍ പിടിയില്‍
പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സഹവികാരിയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ കൂട്ടമണിയടിക്കുകയും ഇടവക ജനം ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം പള്ളിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇടവക ജനം പ്രതിഷേധ പ്രകടനം നടത്തി. പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തതിലെ വിരോധമാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തിയത്. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ Read More…








