Obituary

പൂവേലിതാഴെ പി. പി ജോണി നിര്യാതനായി

പാലാ: വെള്ളാപ്പാട് പൂവേലിതാഴെ പി പി ജോണി (53) നിര്യാതനായി. സംസ്കാരം ഇന്ന് (17/04/2024) വൈകിട്ട് നാലിന് നെല്ലിയാനി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സുധ ജോണി. മക്കൾ: ബിനു പി ജെ , അനുമോൾ പി ജെ. മരുമകൾ: രേഷ്മ.

Kottayam

നൂറ്റാണ്ടിന്റെ കരുത്തുമായി കോട്ടയം ജില്ലയിൽ 345 വോട്ടർമാർ ക

കോട്ടയം ജില്ലയിൽ 100 വയസു പിന്നിട്ട വോട്ടർമാർ ഇക്കുറി 345 പേർ. സ്ത്രീകളാണ് കൂടുതൽ 236 പേർ. പുരുഷന്മാർ 109 പേരും. കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലത്തിലാണ് 100 വയസ് പിന്നിട്ട വോട്ടർമാർ ഏറ്റവും കൂടുതലുള്ളത്, 75 പേർ. ഇതിൽ 48 പേർ സ്ത്രീകളും 27 പേർ പുരുഷന്മാരുമാണ്. 110 വയസിനും 119 വയസിനു ഇടയിൽ പ്രായമുള്ള 10 വോട്ടർമാർ ജില്ലയിലുണ്ട്. ജില്ലയിലെ മറ്റു നിയസഭാ നിയോജക മണ്ഡലങ്ങളിലെ നൂറു പിന്നിട്ട വോട്ടർമാരുടെ കണക്ക് ഇങ്ങനെയാണ്: പാലാ- Read More…

Uzhavoor

തോംസൺ പുതിയകുന്നേൽ നാടിന് അഭിമാനമായി

സെന്റ് ജോസഫ് എഞ്ചിനിയറിങ്ങ് കോളേജിൽ അവസാന വർഷ ബിടെക് പഠിക്കുന്ന തോംസൺ 40-60 ലക്ഷം വാർഷിക പാക്കേജ് ഓടെ ജോലി നേടി നാടിനു അഭിമാനം ആയി. ക്യാമ്പസ്‌ പ്ലെസ്‌മെന്റ് നേടി ഈ അഭിമാന നേട്ടം കൈവരിച്ച ഉഴവൂർ സ്വദേശി തോംസൺ സ്റ്റെയിൻസിനെ നാടിൻ്റെ അഭിനന്ദനം അറിയിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ എന്നിവർ തോംസണ് എല്ലാവിധ ഭാവുകങ്ങളും നേർന്നു. സ

Obituary

പറത്താനം നടൂപറമ്പിൽ അന്നക്കുട്ടി ദേവസ്യാ നിര്യാതയായി

പറത്താനം:നടൂപറമ്പിൽ പരേതനായ എം.ഡി ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി ദേവസ്യാ (87) നിര്യാതയായി സംസ്കാരം നാളെ ( ബുധൻ ) 11 am ന് പറത്താനം വസന്തിയിൽ നിന്ന് ആരംഭിച്ച് വ്യാകുലമാതാ പള്ളിയിൽ. പരേത മണിയങ്ങാട്ട് കുടുംബാംഗമാണ് ,മക്കൾ: എം.ഡി ,സെബാസ്റ്റ്യൻ, എം.ഡി ജേക്കബ്ബ്,എം.ഡി സിറിയക്ക്, എം.ഡി.ജോസഫ്, റ്റോമിദേവസ്യ,ജോജി സെബാസ്റ്റ്യൻ, ഷിജി ഷാജി,പരേതയായ ജോളി ജോസ്. മരുമക്കൾ: ജോസ് വരിക്കമാക്കൽ (പാലൂർക്കാവ്)ഷാജി കിഴുകണ്ടയിൽ (കൊല്ലമുള) ലിസാമ്മ മാടപറമ്പിൽ(ചേറ്റുകുഴി) മേരിക്കുട്ടി കുമ്പളന്താനം (മുണ്ടക്കയം) കൊച്ചുറാണി പടന്നമാക്കൽ(അരിവിത്തുറ)മിനി ചെരി പുറത്ത് (മേരികുളം) Read More…

Erattupetta

ആവേശമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്

ഈരാറ്റുപേട്ട : ഇന്ത്യ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ താക്കിതുമായി എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്. പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഒന്നാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരത്തോളം യുവതി യുവാക്കൾ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ്‌ അഡ്വ.അബേഷ് അലോഷിയസ് ആദ്യക്ഷനായി. ഡി വൈ എഫ് ഐ Read More…

Obituary

പനച്ചികപ്പാറ പൗർണ്ണമി ഉണ്ണിക്കൃഷ്ണൻ നായർ (81) നിര്യാതനായി

പൂഞ്ഞാർ: പനച്ചികപ്പാറ പൗർണ്ണമി ഉണ്ണിക്കൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരാദേവി കോട്ടക്കപുറത്ത് കുടുംബാംഗം. മക്കൾ: ഹേമ (എച്ച്.എസ്.എസ്. ടി, എസ് എം വി എസ് എസ് പൂഞ്ഞാർ), സീമ (എൽ.പി.എസ്.ടി, പി.എം.എസ്.എ.ടി.എം എൽ.പി.എസ്.ടി ഈരാറ്റുപേട്ട). മരുമക്കൾ: അനിൽകുമാർ (റിട്ട: കെ.എസ്.ഇ.ബി എൻജിനീയർ )സതീഷ് കുമാർ.

Obituary

കോലാനിക്കൽ മണിക്കുട്ടൻ നിര്യാതനായി

അമ്പാറനിരപ്പേൽ: കോലാനിക്കൽ മണിക്കുട്ടൻ (50) നിര്യാതനായി. സംസ്കാരം നാളെ (ബുധനാഴ്ച്ച) 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത. മകൻ: വൈശാഖ് എം. നായർ.

Kottayam

അക്ഷര നഗരിയെ ആവേശം കൊള്ളിച്ച് അഡ്വ.കെ ഫ്രാൻസിസ് ജോർജ്

കോട്ടയം : അക്ഷര നഗരിയുടെ ജനനായകനായി യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ ജനങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. പര്യടനത്തിലുടനീളം വോട്ടർമ്മാർപൂച്ചെച്ചെണ്ടുകളുമായി പ്രിയപ്പെട്ട സ്ഥാനാർഥിയെ കാത്തു നിന്നു. കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ.ഫ്രാൻസിസ്ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നടത്തിയകോട്ടയം നിയോജക മണ്ഡലം പര്യടനം യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സാബു മാത്യു അധ്യക്ഷത വഹിച്ചു. മുൻ എം.പി പി.സി തോമസ്, ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ്, Read More…

Accident

റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്

പൈക: റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്. പരുക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ പൈക പള്ളിക്കു സമീപമായിരുന്നു അപകടം.

Kottayam

കോട്ടയം വോട്ടർ കുഞ്ഞച്ചൻവിളിക്കുന്നു; വോട്ട് ചെയ്യാൻ

കോട്ടയം: എടാ പാപ്പി, അപ്പി, മാത്താ, പോത്താ, ഇറങ്ങിവാടാ വോട്ട് ചെയ്യാം… വിളിക്കുന്നത് കുഞ്ഞച്ചനാണ്, സാക്ഷാൽ കോട്ടയം കുഞ്ഞച്ചൻ. ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം കുഞ്ഞച്ചൻ വരും, വോട്ടർ കുഞ്ഞച്ചനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷന്റെ (സ്വീപ്) ബോധവൽക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടർ കുഞ്ഞച്ചൻ എന്ന കഥാപാത്രം. കുമരകത്തെ ബാക്ക് വാട്ടർ റിപ്പിൾസിലെ കായലോരത്ത് ഹൗസ് ബോട്ടിൽ വന്നിറങ്ങിയ വോട്ടർ കുഞ്ഞച്ചന്റെ Read More…