കോട്ടയം : അക്ഷര നഗരിയുടെ ജനനായകനായി യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ ജനങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. പര്യടനത്തിലുടനീളം വോട്ടർമ്മാർ
പൂച്ചെച്ചെണ്ടുകളുമായി പ്രിയപ്പെട്ട സ്ഥാനാർഥിയെ കാത്തു നിന്നു.
കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ.ഫ്രാൻസിസ്
ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നടത്തിയ
കോട്ടയം നിയോജക മണ്ഡലം പര്യടനം യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സാബു മാത്യു അധ്യക്ഷത വഹിച്ചു.
മുൻ എം.പി പി.സി തോമസ്, ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ്, കെപിസിസി സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലമ്പള്ളി , ഫിലിപ്പ് ജോസഫ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ്,എക്സിക്യൂട്ടീവ് അംഗം പി. ആർ സോന, എം. ജയചന്ദ്രൻ, എം പി സന്തോഷ് കുമാർ, തമ്പി ചന്ദ്രൻ, അസീസ് കുമാരനല്ലൂർ, ടി.സി റോയ്, എസ് രാജീവ്, സിബി ജോൺ, എം.എ ഷാജി,
ജോയി ചെട്ടിശ്ശേരി, എബി പൊന്നാട്ട്, മിഥുൻ ജി. തോമസ്, ഷീബ പുന്നൻ ,സനൽ കാണക്കാലിൽ,നന്ത്യോട് ബഷീർ, ഷൈനി ഫിലിപ്പ്, ലിസി കുര്യൻ, ജേജി പാലക്കലോടി, കെ ഓ തോമസ് എന്നിവർ പ്രസംഗിച്ചു.
നാടും നഗരവും ഏറ്റെടുത്ത ഓട്ടോറിക്ഷ
ജനകീയ ചിഹ്നമായി മാറിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി കടന്നു ചെന്ന വഴിത്താരകളിലെല്ലാം ഓട്ടോയ്ക്ക് ഒരു വോട്ട് എന്ന ആർപ്പുവിളികൾ മുഴങ്ങി.
വൻ ഭൂരിപക്ഷത്തോടെ യുഡി എഫ് സ്ഥാനാർഥിയെ പാർലമെന്റിൽ എത്തിക്കും എന്ന ഉറപ്പോടെയാണ്
വോട്ടർമ്മാർ സ്ഥാനാർഥിയെ സ്വീകരിച്ചത്.
കാത്തുനിന്ന ജനാവലിയോട് അവർ നൽകിയ സ്നേഹാദരങ്ങൾക്ക് നന്ദി പറഞ്ഞും, വിജയിച്ചു കഴിഞ്ഞും താൻ യുഡിഎഫിനോടൊപ്പം തന്നെ നിലകൊള്ളുമെന്ന ഉറപ്പും നൽകിയാണ് സ്ഥാനാർഥി മടങ്ങിയത്.
ഇന്ന് രാവിലെ ഏഴ് മണിക്ക് കുമാരനെല്ലൂർ കിഴക്കേ നടയിൽ നിന്ന് ആരംഭിച്ച പര്യടനം വെട്ടി കനാൽ , വലിയാൽ , പുല്ലരിക്കുന്ന്, നിർമ്മിതി തുടങ്ങിയ പ്രദേശങ്ങളിലുടെ സഞ്ചരിച്ച് വെള്ളൂപറമ്പിൽ സമാപിച്ചു.
തുടർന്ന് വിജയപുരം ഭാഗത്തേക്ക് കടന്ന പര്യടനം മോസ്കോ, മഞ്ചാടി കവല, ചീനിക്കുഴി ജംഗ്ഷൻ,ചേന്നാറ്റുപടി,
തുരുത്തേൽ കവല, പൊയ്കമഠം അമ്പലം തുടങ്ങി മുപ്പതോളം പോയിന്റുകൾ പിന്നിട്ട് കളത്തിൽ പടി ജംഗ്ഷനിൽ സമാപിച്ചു.
കോട്ടയം ഈസ്റ്റ് പരിധിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്
കോഴിച്ചന്തയിൽ മണ്ഡലം പര്യടനം സമാപിച്ചു.