Top News

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം Read More…

Pala

എം ജെ ബേബി മറ്റത്തിലിന് നാടിൻ്റെ യാത്രാമൊഴി

പാലാ: കഴിഞ്ഞ ദിവസം അന്തരിച്ച അധ്യാപക ശ്രേഷ്ഠൻ എം ജെ ബേബി മറ്റത്തിലിന് നാടിൻ്റെ യാത്രാമൊഴി. ശിഷ്യരും സഹപ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ പ്രണാമമർപ്പിക്കാൻ എത്തിയിരുന്നു. റിട്ടയർമെൻ്റിനു ശേഷം ദീർഘകാലമായി ലേബർ ഇന്ത്യയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രധാനാധ്യാപകനായിട്ടാണ് വിരമിച്ചത്. സെൻ്റ് തോമസ് ഹൈസ്കൂൾ മരങ്ങാട്ടുപള്ളി, സെൻ്റ് മേരീസ് ഹൈസ്കൂൾ ഭരണങ്ങാനം, സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ പ്ലാശനാൽ, സെൻ്റ് തോമസ് ടി ടി ഐ പാലാ എന്നിവിടങ്ങളിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. മന്ത്രി റോഷി Read More…

Kanjirappally

മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം. “ഈറ്റ് റൈറ്റ് ക്യാമ്പസ്” അംഗീകാരവും, ഹൈജീൻ അംഗീകാരവുമാണ് ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗമായ “സിംഫണി” കരസ്ഥമാക്കിയത്. പൗരന്മാർ അവരുടെ ജോലിസ്ഥലത്ത് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു സർട്ടിഫിക്കേഷൻനാണ് ഈറ്റ് റൈറ്റ് ക്യാമ്പസ്. ഇത് വഴി ആശുപത്രിയിലെ മെഡിക്കൽ പരിചരണത്തിനൊപ്പം, രോഗികളുടെയും ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനും പോഷകപ്രദവും Read More…

Erattupetta

ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ സ്വകാര്യ ബില്ല് അവതരിപ്പിക്കും: അഡ്വ.ഹാരിസ് ബീരാൻ എം.പി

ഈരാറ്റുപേട്ട : ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബില്ല് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. ആൾകൂട്ട കൊലപാതകങ്ങളിലെ പ്രതികൾക്ക് തീവ്രവാദ കുറ്റങ്ങളിലേതുപോലെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ നിയമനിർമാണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഈരാറ്റുപേട്ട നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ എം.പിക്ക് നൽകിയ പൗരസ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു ഹാരിസ് ബിരാൻ എം.പി. കഴിഞ്ഞ രണ്ട് മോദി ഭരണത്തിൽ പ്രതിപക്ഷത്തെ Read More…

Obituary

കരിപ്പായിൽ കെ. എം. ഇബ്രാഹിം നിര്യാതനായി

കാഞ്ഞിരപ്പള്ളി : ഇരുപത്തിയാറം മൈൽ കരിപ്പായിൽ കെ. എം. ഇബ്രാഹിം (87) അന്തരിച്ചു. ഭാര്യ : പരേതയായ ഹൗവ ബീവി. മക്കൾ: ഷംസുദ്ധീൻ, ഷാജഹാൻ, നൗഷാദ്, ഷൈല, ഷക്കീല. മരുമക്കൾ: റംല, സൈനബ, സലീന, നൗഷാദ്, അസ്സിയപ്പൻ. കബറടക്കം തിങ്കളാഴ്ച ( 22/06/2024) ഉച്ചക്ക് ഒന്നിന്കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.

Health Top News

കോഴിക്കോട്ട് നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്നു കുട്ടി. സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് Read More…

Top News

മലപ്പുറത്ത് 14 കാരന് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നി‍ര്‍ദേശം നൽകി. മൂന്ന് കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തും. മാസ്ക് Read More…

Mundakayam

ഓൾ കേരള ചെസ്സ് ടൂർണമെന്റ് 2024

മുണ്ടക്കയം :ആറാമത് ഓൾ കേരള ചെസ്സ് ടൂർണമെന്റ്, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു. CBSE, ICSE, STATE സിലബസ്സിലുള്ള നാൽപതോളം സ്കൂളുകളിൽനിന്ന് 250 ൽ പരം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ SFS ഏറ്റുമാനൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പും മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു . PTA പ്രസിഡന്റ് ശ്രീ ജിജി നിക്കോളാസ് ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും എരുമേലി ഫൊറോന വികാരി റവ. ഫാ. സ്കറിയ വട്ടമറ്റം സമ്മാനദാനം Read More…

Teekoy

തീക്കോയിൽ ആൻ്റോ ആൻ്റണി എം.പി. പര്യാടനം നടത്തി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്നതിനും നന്ദി പറയുന്നതിനുായി ആൻ്റോ ആൻ്റണി എം.പി. പര്യടനം നടത്തി. വഴിക്കടവിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി അനിയിളപ്പിൽ സമാപിച്ചു.അഡ്വ. ജോയി എബ്രാഹംഎക്സ് എം.എൽ.എ. ഉൽഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു. ജോമോൻ ഐക്കര, PH നൗഷാദ്, അഡ്വ. വി.എം. ഇല്ല്യാസ് കെ.സി. ജെയിംസ്, ഹരി മണ്ണുമടം, അഡ്വ. വി.ജെ. ജോസ്, മജുപുളിക്കൻ, പയസ് കവളംമാക്കൽ, എം. ഐ. ബേബി, എ Read More…

Obituary

വെള്ളിയേപ്പള്ളി മറ്റത്തിൽ എം ജെ ബേബി നിര്യാതനായി

പാലാ: ലേബർ ഇന്ത്യാ ചീഫ് എഡിറ്റർ റിട്ടയേർഡ് ഹെഡ്മാസ്റ്റർ വെള്ളിയേപ്പള്ളി മറ്റത്തിൽ എം ജെ ബേബി (ബേബി സാർ – 87) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (21/07/2024) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: മേലുകാവ് നടൂപ്പറമ്പിൽ ചിന്നമ്മ മക്കൾ: ജെസി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവൺമെൻ്റ് യു പി സ്കൂൾ, നടുവട്ടം, കോഴിക്കോട്), സോയി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, സെൻ്റ് ജോസഫ്സ് എൽ പി Read More…