രാഷ്ട്രീയ സാമൂഹിക രംഗത്തെ മികച്ച സംഭാവനകൾ നല്കുന്ന വ്യക്തികൾക്കായി പി ടി ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അർഹനായി. 50001രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അടുത്ത മാസം ആലപ്പുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളുകളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രിക്ക് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
Author: Web Editor
വിദ്യാർഥികൾക്ക് നവ്യാനുഭവമായി ഹിന്ദി ഫിലിം ഫെസ്റ്റിവൽ
കൊഴുവനാൽ : കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് H S ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. അയാം കലാം, ഗോദാൻ , ലഗാൻ, തുടങ്ങിയ സിനിമകൾ ഡിജിറ്റൽ ശബ്ദ മികവോടെ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിയ മരിയ, അൽക്ക , ശ്രീഹരി,ജിസ് ബിൻ , സുബ്ബലക്ഷ്മി, എയ്ഞ്ചല , അൻസീലിയ, എലേന,പാർവതി, നീരജ്, അമൃത,തുടങ്ങിയ കുട്ടികൾ പങ്കെടുത്തു. പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജിജിമോൾ ജോസഫ്,മിനി മോൾ ജേക്കബ്, ക്ലബ്ബ് അംഗങ്ങളായ Read More…
കേരളത്തോട് കടുത്ത അവഗണന, കർഷകർക്ക് നിരാശ: സന്തോഷ് കുഴിവേലിൽ
കോട്ടയം: കേരളത്തോട് കടുത്ത അവഗണന കാട്ടുന്നതും തികച്ചും നിരാശാജനകമായ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴി വേലിൽ. ആന്ധ്രാപ്രദേശിനും ബീഹാറിനും ഒക്കെ ആവശ്യത്തിലേറെ പരിഗണന നൽകിയപ്പോൾ കേരളത്തിൻ്റെ ഒര്ആവശ്യം പോലും പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. റബർ, നെൽ കർഷകരെ അവഗണിച്ചു. റബ്ബറിന് പ്രത്യേക സംരക്ഷണം എന്ന നിലയിൽ താങ്ങ് വില 250 രൂപയായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിൻ്റെ ആവശ്യവും പരിഗണിച്ചില്ല. ഇത് സംബന്ധിച്ച് ഒരു Read More…
ജിയോലാബ് ഉദ്ഘാടനവും മെറിറ്റ് ഡേയും
മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് കെയിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ജോഗ്രഫി പഠനം എളുപ്പമാക്കുന്നതിനും, ഭൂമിയെയും, നക്ഷത്രങ്ങളെയെയും തൊട്ട് അറിഞ്ഞ് പഠിക്കാൻ കുട്ടികൾക്ക് സുവർണ്ണാവസരം ഒരുക്കുന്ന പാഠ്യപ്രവർത്തനങ്ങൾ ഏറ്റവും ഗുണപ്രദമാകുന്ന രീതിയിൽ ആധുനികമായി സജീകരിച്ച കോട്ടയം ജില്ലയിലെ ഏക ജിയോ ലാബിൻ്റെ ഉദ്ഘാടനവും, അവാർഡ് ദാന വിതരണവും ജൂലൈ 25ന് 10 മണിയ്ക്ക് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൽ നിർവഹിക്കും. പി ടി എ Read More…
AIYF പൂഞ്ഞാർ മണ്ഡലം ശില്പശാല ഉദ്ഘാടനം
പൂഞ്ഞാർ: മണ്ഡലം പ്രസിഡൻ്റെ ബാബു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ AIYF കോട്ടയം ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ എസ് സന്തോഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി രതിഷ് ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ജില്ലാ കമ്മറ്റിയംഗങ്ങളായ എം ജി ശേഖരൻ , പി എസ് സുനിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തിഫ് എന്നിവർ അഭിഭാദ്യം അർപ്പിച്ച് സംസാരിച്ചു. ഫഹദ് സ്വാഗതം സുനൈസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഭാരവാഹികളായി ബാബു ജോസഫ് (പ്രസിഡൻ്റ ) രതീഷ് ആർ Read More…
പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു
ഈരാറ്റുപേട്ട: പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു വൈകിട്ട് 5 മണിയോടു കൂടി യാണ് അപകടം ഉണ്ടായത്. മീനച്ചിലാറ്റിൽ മറ്റയ്ക്കാട് കടവിലാണ് മുത്തച്ചനായ വടക്കേ താഴത്ത് സലീം (62) മാ ണ് മുങ്ങി മരിച്ചത്. പേരമകൻ സുൽത്താൻ (9) നിസാര പരിക്കുകളോടെ ഈരാറ്റുപേട്ട പി.എം സി ഹോസ്പിറ്റലിൽ ചികിൽസയിലാണ്.സലീമിൻ്റെ മൃതദേഹം പി.എം.സി മോർച്ചറിയിൽ.
വാഗമൺ പാലൊഴുകും പാറയിൽ എത്തിയ തിടനാട് സ്വദേശിക്ക് തെന്നി വീണ് പരുക്ക്
വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ സംഘാംഗത്തിൽ ഉൾപ്പെട്ട തിടനാട് സ്വദേശി ബിബിന് (30) തെന്നി വീണ് പരുക്കേറ്റു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ചാന്ദ്രദിനം ആഘോഷമാക്കി അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
അടുക്കം : ചാന്ദ്രദിനം സമുചിതമായി കൊണ്ടാടിക്കൊണ്ട് അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാതൃകയായി. ചാന്ദ്രയാനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് കൂടിയായ യാസിർ സലിമിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സയൻസ് ക്ലബ് കൺവീനർ ബിനി ഇ.റ്റി അധ്യക്ഷത വഹിച്ചു.ക്വിസ് മത്സരം, മോഡൽ നിർമ്മാണം, ഡോക്യൂമെന്ററി പ്രദർശനം, അമ്പിളി മാമന് കത്തെഴുതൽ മത്സരം, പോസ്റ്റർ നിർമാണം എന്നിവ നടത്തപ്പെട്ടു.
പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം നിർവഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ മുഖ്യ പ്രഭക്ഷണം നടത്തുകയും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ Read More…
കേന്ദ്ര ബജറ്റ്: മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും; ക്യാൻസർ മരുന്നുകളുടെ വില കുറയും
രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് Read More…











