Kottayam

നൂറ്റാണ്ടിന്റെ കരുത്തുമായി കോട്ടയം ജില്ലയിൽ 345 വോട്ടർമാർ ക

കോട്ടയം ജില്ലയിൽ 100 വയസു പിന്നിട്ട വോട്ടർമാർ ഇക്കുറി 345 പേർ. സ്ത്രീകളാണ് കൂടുതൽ 236 പേർ. പുരുഷന്മാർ 109 പേരും.

കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലത്തിലാണ് 100 വയസ് പിന്നിട്ട വോട്ടർമാർ ഏറ്റവും കൂടുതലുള്ളത്, 75 പേർ. ഇതിൽ 48 പേർ സ്ത്രീകളും 27 പേർ പുരുഷന്മാരുമാണ്. 110 വയസിനും 119 വയസിനു ഇടയിൽ പ്രായമുള്ള 10 വോട്ടർമാർ ജില്ലയിലുണ്ട്.

ജില്ലയിലെ മറ്റു നിയസഭാ നിയോജക മണ്ഡലങ്ങളിലെ നൂറു പിന്നിട്ട വോട്ടർമാരുടെ കണക്ക് ഇങ്ങനെയാണ്:

പാലാ- 33(സ്ത്രീകൾ-19,പുരുഷന്മാർ 14), കടുത്തുരുത്തി- 75 (സ്ത്രീകൾ-48, പുരുഷന്മാർ-27), വൈക്കം-43 (സ്ത്രീകൾ-31, പുരുഷന്മാർ-12), ഏറ്റുമാനൂർ-43 (സ്ത്രീകൾ-31, പുരുഷന്മാർ-12), കോട്ടയം- 32 ( സ്ത്രീകൾ-24, പുരുഷന്മാർ-8), പുതുപ്പളളി-32 ( സ്ത്രീകൾ-17, പുരുഷന്മാർ-15), ചങ്ങനാശേരി -15 ( സ്ത്രീകൾ-10, പുരുഷന്മാർ-5), കാഞ്ഞിരപ്പള്ളി-40 ( സ്ത്രീകൾ-29, പുരുഷന്മാർ-11), പൂഞ്ഞാർ-32 ( സ്ത്രീകൾ-27, പുരുഷന്മാർ-5),

കോട്ടയം ജില്ലയിലെ വോട്ടർമാരുടെ എണ്ണം. പ്രായം തിരിച്ച് :

18-19 വയസ്: 20836
20-29: 231752
30-39: 275873
40-49: 318126
50-59: 321343
60-69: 243629
70-79: 138200
80-89: 43522
90-99: 6343
100-109: 335
110-119: 10

Leave a Reply

Your email address will not be published. Required fields are marked *