General

യാത്രക്കാർക്ക് ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാന്‍ KSRTC; സേവനം സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളിൽ

ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും Read More…

Crime

ആശുപത്രിയിലെ ശുചിമുറിയില്‍ കുളിക്കാൻ കയറിയ 10 വയസുകാരിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴയില്‍ പത്തു വയസുകാരിക്കുനേരെയുണ്ടായ അതിക്രമത്തില്‍ യുവാവ് പിടിയില്‍. ആശുപത്രി ശുചി മുറിയിൽ കുളിക്കാൻ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് ആണ് അറസ്റ്റിലായത്. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാൻ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

General

മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ; അടിയന്തര യോഗം വിളിച്ച് നഗരസഭാ കൗണ്‍സിൽ

മൂവാറ്റുപുഴ∙ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു. നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ നായ്ക്കളെ നിരീക്ഷിക്കും. തെരുവുനായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ഈ മാസം 9ന് രാവിലെ എട്ടുമണിയോടെയാണ് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് കരിഓയിൽ ശുദ്ധീകരിക്കുന്ന സ്ഥലത്തെ വളർത്തുനായ പുറത്തുചാടി ഒൻപതു പേരെ ആക്രമിച്ചത്. ഇതിൽ എട്ടുപേർക്കു കടിയേറ്റു. മറ്റൊരു നായയെയും ആടിനെയും പശുവിനെയും Read More…

General

പക്ഷിപ്പനി; നിരണത്തെ സർക്കാർ ഫാമിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

പക്ഷിപ്പനി ബാധയെ തുടർന്ന് പത്തനംതിട്ടയിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണത്തെ സർക്കാർ ഫാമിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുക. നാളെ രാവിലെ എട്ടുമണിക്ക് കള്ളിയിങ്ങ് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കും. മറ്റന്നാൾ ആയിരിക്കും നടപടികൾ തുടങ്ങുക. ഒരാഴ്ച മുൻപാണ് തിരുവല്ല നിരണത്തെ സർക്കാർ ഡക്ക് ഫാമിലെ താറാവുകൾ കൂട്ടത്തോടെ ചത്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ മാസം 12ന് പക്ഷിപ്പനി Read More…

Crime

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും

വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും. തലശേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റം, അതിക്രമിച്ച് കന്ന് ആക്രമിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. കൊലക്കുറ്റത്തിന് ജീവപര്യന്തവും അതിക്രമിച്ച് കടന്ന് ആക്രമിച്ചതിന് 10 വർഷം തടവുമാണ് ശിക്ഷ. കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. പാനൂർ വള്ള്യായി സ്വദേശിനിയായ 23-കാരി വിഷ്ണുപ്രിയ 2022 ഒക്ടോബർ 22നാണ് കൊല്ലപ്പെട്ടത്. പ്രണയപ്പകയെ തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ പട്ടാപ്പകൽ Read More…

Education

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല; അധിക ബാച്ച് അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി. എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി പറയുന്നു. കുറെ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്. പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ Read More…

Education

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്. മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെം​ഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോൾ ആൺകുട്ടികളിൽ 85.12 Read More…

Kottayam

നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പ്: കോട്ടയം ജില്ലാ തല മത്സരത്തിലെ വിജയികൾ

കോട്ടയം: ലോക ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യമിട്ടു ഹരിത കേരളം മിഷൻ അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ വെച്ച് നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഴ്, എട്ട്, ഒൻപതു ക്ലാസുകളിലെ കുട്ടികളെയാണ് ഈ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. ഇതിനായി ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി ജൈവവൈവിധ്യ വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഹരിത കേരളം മിഷന്റെ സർട്ടിഫിക്കറ്റ് നൽകി. ഓരോ മത്സരവേദിയിൽനിന്നു Read More…

Kottayam

ബാബു ചാഴികാടന്‍ അനുസ്മരണം മെയ് 15ന്

കോട്ടയം: കേരള യൂത്ത്ഫ്രണ്ട്(എം) മുന്‍ സംസ്ഥാന പ്രസിഡന്റ് ബാബു ചാഴികാടന്റെ മുപ്പത്തിമൂന്നാം ചരമവാര്‍ഷികദിനത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം മെയ് 15ന് കോട്ടയത്ത് നടക്കും. കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ 2024 മെയ് 15ന് വൈകിട്ട് 3.30ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി Read More…

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുടുംബാംഗങ്ങളായ 3 പേർക്ക് പരുക്ക്

കുമാരനെല്ലൂർ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പാലാ സ്വദേശികളായ കുടുംബാംഗങ്ങൾ വിൻഡസ് (39) മേഘ (33) ആൻഡ്രിയ (5) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ എം.സി. റോഡിൽ കുമാരനല്ലൂർ ഭാഗത്തു വച്ചായിരുന്നു അപകടം.