Bharananganam

ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു

ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു സംഭവം. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിൽ ഉള്ള സ്വകാര്യ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം മുറിയെടുത്ത അമ്പാടി സന്തോഷ് മുകളിൽനിലയിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴെ വീഴുകയായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അഞ്ചംഗ സംഘം . പാലായിൽ നിന്നും പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മോർച്ചറിയിലേക്ക് മാറ്റി.

Obituary

മേനാം തുണ്ടത്തിൽ സാബു എം.റ്റി. നിര്യാതനായി

കുന്നോന്നി:മേനാം തുണ്ടത്തിൽ സാബു എം.റ്റി. (59)അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ വയലാ ഒരപ്പുരയ്ക്കൽ കുടും ബാംഗം. മക്കൾ സനീഷ്, സമീഷ, സനന്ദു.

Accident

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളായ രാമപുരം സ്വദേശികളായ ജഗദീഷ് പി. നാരായണൻ (47) സന്ധ്യ ( 46) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ കൂത്താട്ടുകുളം മംഗലത്താഴെ ഭാഗത്തു വച്ചായിരുന്നു അപകടം.

Erattupetta

പ്രതിഭാ സംഗമവും, എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും ഓഗസ്റ്റ് 20 ന്

ഈരാറ്റുപേട്ട :എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും, അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. 20 ആം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ റാങ്ക് ജേതാക്കളോടും Read More…

Kottayam

കോട്ടയം ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം, ഖനനം, രാത്രിയാത്ര എന്നിവയ്ക്ക് വിലക്ക്

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 2024 ഓഗസ്റ്റ് 21 വരെനിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഓഗസ്റ്റ് 21 വരെ നിരോധിച്ചിട്ടുണ്ട്.

Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷക ദിനം സമൂചിതമായി ആചരിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ പദ്ധതി വിശദീകരണങ്ങൾ നൽകി. Read More…

Kottayam

കോട്ടയം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലെർട്ട്

കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജില്ലകളിൽ ശക്തമായ Read More…

Accident

സ്കൂട്ടറും പിക് അപ്പും കൂട്ടിയിടിച്ച് അപകടം

സ്കൂട്ടറും പിക്അപ്പും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്കേറ്റു.. പരിക്കേറ്റ മണിമല സ്വദേശി റോസ് ലിൻ ജോസ് ( 30) മകൾ എയ്മ ആൻ (4) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മണിമലയിൽ വച്ചായിരുന്നു അപകടം.

General

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പ് നടത്തി

ചെമ്മലമറ്റം: ചെമ്മലമറ്റം സെൻറർ ലയൺസ് ക്ലബിൻറ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക് 318 B യിലെ യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു. ചെമ്മലമറ്റം സെൻറർ ലയൺസ് ക്ലബ്ബും എക്സൈസ് ഡിപ്പാർട്ടമെന്റ് ഈരാറ്റുപേട്ട റെയ്ഞ്ചും സഹകരിച്ചാണ് ” SAY NO TO DRUGS” എന്ന വിഷയത്തെക്കുറിച്ചാണ് സെമിനാർ നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസിൻറ അദ്ധ്യക്ഷതയിൽ എക്സൈസ് പ്രിവൻറീവ് ഓഫീസർ സന്തോഷ് മൈക്കിൾ ഉദ്ഘാടനം Read More…

Accident

തമിഴ്നാട്ടിൽ വാഹനാപകടം; ഈരാറ്റുപേട്ട സ്വദേശി അനീസ്ഖാൻ മരിച്ചു

തമിഴ്നാട്ടിലെ വത്തൽഗുണ്ടിലുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ് . കുട്ടികൾ ദിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ്. അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് സുഹൃത്തുക്കളോടൊപ്പം ഇന്ന് വെളുപ്പിന് വിനോദയാത്ര പോകും വഴിയായിരുന്നു അപകടം.