ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കർഷകദിനം 2024 ആഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങം ഒന്നിന് സമുചിതമായി ആഘോഷിച്ചു. കൃഷിയിലൂടെ മാലിന്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ദിനാചരണം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടിൽ തരിശായി കിടന്ന ഭൂമി വൃത്തിയാക്കി പച്ചക്കറിത്തൈകൾ നട്ടുകൊണ്ടാണ് പ്രസിഡന്‍റ് ശ്രീമതി റാണി ജോസ് കോയിക്കാട്ടിൽ കർഷക ദിനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് ജനപ്രതിനിധികൾ പച്ചക്കറിത്തൈകൾ നട്ടു. കൃഷിയിലൂടെ മാലിന്യ സംസ്ക്കരണം എന്ന വിഷയത്തിന് ഊന്നൽ നൽകിക്കെണ്ട് ജനപ്രതിനിധികളെയും ജീവനക്കാരെയും അഭിസംബോധന ചെയ്ത് പ്രസിഡന്‍റ് Read More…
Author: Web Editor
അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തപ്പെട്ടു
അടുക്കം : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടുകൂടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട പാലാ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജെക്‌സി ജോസഫ് (എക്സൈസ് സർക്കിൾ ഓഫീസ്, പാലാ) ക്ലാസിന് നേതൃത്വം നൽകി. ഡേവിഡ് ജോസഫ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ സലിം സ്വാഗതം ആശംസിച്ചു. എസ്. ടി പ്രമോട്ടർ അനു നന്ദി അറിയിച്ചു.
കൂട്ടുകൃഷിയിലൂടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവറിന്റെ ആദരവ് ചെമ്മലമറ്റം
ചെമ്മലമറ്റം: കൂട്ടു കൃഷിയിലുടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവർഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആദരവ്. കർഷക ദിനത്തിന്റെ ഭാഗമായിട്ടാണ് കൂട്ടുകൃഷി ചെയ്യുന്ന ചെമ്മലമറ്റം സ്വദേശികളായ റ്റോമി പൊരിയത്ത്, സജി മുകളേൽ, ജോസ് വെള്ളുകുന്നേൽ എന്നിവരെയാണ് വിദ്യാർത്ഥികൾ ആദരിച്ചത്. കൃഷിസ്ഥലങ്ങൾ പാട്ടത്തിന് എടുത്ത് വിവിധ പഞ്ചായത്തുകളിൽ കപ്പ, ചേന മഞ്ഞൾ വാഴ – തുടങ്ങി നിരവധി വിഭവങളാണ് ഈ കർഷകർ കൂ ട്ടു കൃഷിയിലൂടെ വിളവ് കൊയ്യുന്നത്. വിവിധ കൃഷി രീതികളെ കുറിച്ച് കർഷകർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചു. Read More…
കിഴവഞ്ചിയിൽ ഏലിക്കുട്ടി ജോസ് നിര്യാതയായി
പെരുന്നിലം : അരുവിത്തുറ കിഴവഞ്ചിയിൽ ജോസിന്റെ ഭാര്യ ഏലിക്കുട്ടിജോസ് (82) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ (ഞായറാഴ്ച) 2 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ്. ജോർജ് ഫൊറോനാ പള്ളി കുടുംബകല്ലറയിൽ സംസ്കരിക്കു തുമാണ്.പരേത തിടനാട് തെങ്ങുംമൂട്ടിൽ കുടുംബാംഗം. മക്കൾ : ഗ്രേസി,ജോസ് ജോസഫ് (കുഞ്ഞുമോൻ) , സണ്ണി, പരേതനായ സ്കറിയാച്ചൻ.മരുമക്കൾ: ജോസുകുട്ടി പുത്തൻപുരയ്ക്കൽ (കുടക്കച്ചിറ) ശാന്തി പൂവേലിൽ ചെങ്ങളം (പൂഞ്ഞാർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) മെർലിൻ കുഴിപ്പാലയിൽ (കപ്പാട്), നാൻസി മലേക്കണ്ടത്തിൽ (പേഴക്കാപ്പള്ളി).
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2024 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി
മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2024- 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുകയുണ്ടായി. ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന്റെ സഹായത്തോട്കൂടി കുട്ടികൾ അവരുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ജനാധിപത്യത്തിൻ്റെ ഭാഗമാകാനും സാധിച്ചു. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ എന്നീ വിഭാഗങ്ങളിലായി നടന്ന തെരഞ്ഞടുപ്പിൽ കുട്ടികൾ കൈവിരലിൽ മഷി പുരട്ടി പോളിങ് ഉദ്യോഗസ്ഥരുട സാന്നിധ്യത്തിൽ വളരെ ആവേശത്തോടെ വോട്ടെടുപ്പിനെ എതിരേറ്റത്. ഹയർ സെക്കൻ്ററി പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ എം പി രാജേഷ് , പ്ലസ് ടു സയൻസ് വിദ്യാർത്ഥി Read More…
തടിയ്ക്കപറമ്പിൽ റ്റി. ഡി. ജോർജ് നിര്യാതനായി
അരുവിത്തുറ : തടിയ്ക്കപറമ്പിൽ റ്റി. ഡി. ജോർജ് (65 )നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പള്ളിക്കത്തോടിൻ്റെ പ്രിയ കർഷകൻ എം.കെ. കൃഷ്ണൻകുട്ടി മുല്ലൂപ്പാറയ്ക്ക് ആശംസകൾ അറിയിച്ച് കൊഴുവനാൽ SJNHSS ലെ കുട്ടികൾ
കൊഴുവനാൽ: നാടിൻ്റെ പ്രിയ കർഷകന് കാർഷിക ദിനത്തിൽ കൊഴുവനാൽ SJNHSS ലെ കുട്ടികൾ ആശംസകൾ നേർന്നു. സ്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേകയോഗത്തിൽ ഹെഡ്മാസ്റ്റർ സോണി തോമസ് ജനപ്രിയ കർഷകൻ ശ്രീ കൃഷ്ണൻകുട്ടി മുല്ലൂപ്പാറയെ മെമൻ്റോയും പൊന്നാടയും നൽകി ആദരിച്ചു. സ്കൂൾ കാർഷിക ക്ലബ്ബ് കോ- ഓർഡിനേറ്റർ ജിസ്മോൾ ജോസഫ്, റോസ്മിൻ മരിയ ജോസഫ്, സിസ്റ്റർ റോസ്മി , സണ്ണി സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജിജിമോൾ ജോസഫ്, ഷാലറ്റ് കെ. അഗസ്റ്റിൻ, സിബി ഡൊമിനിക്, Read More…
ദേശതാൽപ്പര്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം:അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.എം.എൽ. എ.
ഈരാറ്റുപേട്ട:രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ, മതത്തിനും ജാതിക്കും, രാഷ്ടിയത്തിനും അതീധമായി ദേശ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയും, ഉത്തവാദിത്യവും നാം ഏറ്റെടുക്കണമെന്ന് പൂഞ്ഞാർ എം. എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) സ്വാതത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജാഗ്രതാ സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം ഈരാറ്റുപേട്ട തേവരുപാറയിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ എത്തിയ റാലിയിൽ രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗ്ഗീയത, അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തം, Read More…
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വീക്ഷിക്കാൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ
പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വ്യത്യസ്തമായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അതേ രീതിയിൽ പിന്തുടർന്നാണ് സ്കൂളിലെ ഈ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. കൈവിരലിൽ മഷി പുരട്ടി, പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, ബൂത്തിൽ വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്യാനുള്ള അവസരം കുട്ടികൾ ആവേശത്തോടെ വിനിയോഗിച്ചു. പാഠപുസ്തകത്താളുകളിൽ പഠിച്ച വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ പാലിച്ചു വോട്ട് ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് അതൊരു Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ നാളെ കർഷക ദിനാഘോഷ പരിപാടികളും കർഷക അവാർഡ് വിതരണവും
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ ചിങ്ങം 1 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേരുന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും. നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ Read More…











