പാലാ :മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഎബിഎച്ച് നഴ്സിംഗ് എക്സലൻസ് അക്രഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർന്നു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവിന്റെ Read More…
Author: Web Editor
ഉഴവൂർ പഞ്ചായത്തിൽ ചെറുകിട മത്സ്യകർഷകർക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
ഉഴവൂർ പഞ്ചായത്തിൽ 26 ചെറുകിട മത്സ്യകർഷകർക്ക് 10000 ഓളം മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് ഡിപ്പാർട്മെന്റ് മുഖന്തരം കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ ആണ് വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷനായ ജോണിസ് പി സ്റ്റീഫൻ, സുരേഷ് വി ടി, എലിയമ്മ കുരുവിള, ഫിഷറീസ് ഓഫീസർ ജൈനമ്മ എന്നിവർ പങ്കെടുത്തു.
മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ) നിര്യാതനായി
മംഗളഗിരി :മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ -56) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : സോളി (കുഴിക്കൊമ്പിൽ, മംഗളഗിരി). മക്കൾ :റ്റോണി, റ്റോജൻ, സ്നേഹ. മരുമകൾ :ആൻമിയ.
പി. എം. എസ്. എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
പി. എം. എസ്. എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് വാർഡ് കൗൺസിലർ ശ്രീ.സജീർ ഇസ്‌മയിൽ സംസാരിച്ചു. സ്കൂൾ മാനേജർ എം. എസ് പരീത് അധ്യക്ഷനായ യോഗത്തിൽ അഡ്വക്കേറ്റ് വി.പി നാസർ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു. യോഗത്തിന് കൃതജ്ഞത അർപ്പിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആ.ർ സംസാരിച്ചു. പരിപാടികൾക്ക് സ്കൂളിലെ Read More…
മുരിക്കുംവയൽ ഗവണ്മെന്റ് വി.എച്ച്. എസ്.എസ് മുരിക്കുംവയൽ സ്കൂളിൽ നാളെ ഇലക്ഷൻ
ഗവണ്മെന്റ് വി.എച്ച്. എസ്.എസ് മുരിക്കുംവയൽ സ്കൂളിൽ നാളെ (16/08/2024) ഇലക്ഷൻ നടത്തുന്നു. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രധാന്യം കുട്ടികൾക്ക് മനസിലാക്കാൻ ഉതുകുന്ന രീതിയിൽ ആണ്, വോട്ടിംഗ് നടത്തുക.
തലപ്പലം സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കായി “സ്വാതന്ത്ര്യദിന മെഗാ ക്വിസ്” പ്രോഗ്രാം സംഘടിപ്പിച്ചു
തലപ്പലം: ഭാരതത്തിൻ്റെ 78 ാ മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെടുത്തി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി “സ്വാതന്ത്ര്യദിന മെഗാ ക്വിസ്” തലപ്പലം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 240 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വാതന്ത്ര്യ സമര ചരിത്രവും സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് നടത്തിയത്. ബാങ്ക് പ്രസിഡൻ്റ് ശ്രീ ഷിബി ജോസഫ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ മുൻ പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേചാലിൽ, പ്രോഗ്രാം കൺവീനർ ഡോ. റെജി Read More…
പാലാ അൽഫോൻസാ കോളേജിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ Sr. ജെമി എബ്രഹാത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ നിഖിൽ ഷാജു മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ Read More…
കോട്ടയത്ത് വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ച കേസ്: പ്രതി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു
നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വീട്ടിൽനിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലിൽ വച്ചു കുഴഞ്ഞു വീണു മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണു നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽനിന്ന് ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാർ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് Read More…
ടീം എമർജൻസി കേരള സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി
ഈരാറ്റുപേട്ട: ടീം എമർജൻസി കേരളയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി. പ്രസിഡന്റ് അഫ്സൽ ഇ പി നേതൃത്വം നൽകി വൈസ് പ്രസിഡണ്ട് അഷറഫ് തൈത്തോട്ടം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷം മാത്രമാകാതെ വയനാട് ദുരന്തം അനുഭവിക്കുന്നവർക്ക് ജനങ്ങൾ കൈത്താങ്ങ് ആകണമെന്നും അഭ്യർത്ഥിച്ചു.
തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ
തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു.ഇടവക വികാരി റവ സജു ശാമുവേൽ സി യും വിമുക്ത ഭടൻ ശ്രീ തോമസ് ചാക്കോ മരുതുക്കുന്നേലും ചേർന്ന ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. വികാരി റവ സജു ശാമുവേൽ സിയുടെ കാർമ്മികത്വത്തിൽ പ്രത്യേക സ്വാതന്ത്ര്യദിന ആരാധന നടന്നു, തുടർന്ന് ഇടവക ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.ദേശഭക്തി സന്ദേശം നല്കുന്ന നൃത്തശില്പം യുവജനസഖ്യാഗങ്ങൾ അവതരിപ്പിച്ചു. തുടർന്ന് സൈനീക, അർദ്ധ സൈനീക വിഭാഗങ്ങളിൽ നിന്നും വിരമിച്ച ഇടവകാഗങ്ങളെ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. Read More…











