Kottayam

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐ. പി. എസിന് യാത്രയയപ്പ് നൽകി

കോട്ടയം: ജില്ലയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം ജില്ലയില്‍ നിന്നും ട്രാൻസ്ഫറായി പോകുന്ന ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന് പോലീസ് അസോസിയേഷന്റെയും, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവിക്ക് പോലീസ് അസോസിയേഷന്റെ സ്നേഹഹോപഹാരം നൽകി. ചടങ്ങിൽ പ്രേംജി കെ.നായര്‍ സംസ്ഥാന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ), എം.എസ് തിരുമേനി ( Read More…

Accident

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: വേഗത്തിൽ വന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ചാമക്കാലാ സ്വദേശികളായ കെ. ജെ ജോൺ (65) ക്രിസ്റ്റഫർ (9) ജെറോമിൻ (7) ക്രിസ് ആൽബിൻ (10) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചേർപ്പുങ്കൽ പമ്പ് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.

Poonjar

എസ് എം വി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു

പൂഞ്ഞാർ: എസ് എം വി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജയശ്രീ ആർ അധ്യക്ഷത യോഗം സ്കൂൾ മാനേജർ അശോകവർമ്മ രാജ ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, പി ററി എ പ്രസിഡന്റ്‌ രാജേഷ് പാറക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ പി . വി തുടങ്ങിയവർ സംസാരിച്ചു.

Adukkam

ഇംഗ്ലീഷ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ശ്രീമതി നിഷ ജോസ് കെ മാണി നിർവ്വഹിച്ചു

അടുക്കം : അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളി ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ശ്രീമതി നിഷ ജോസ് കെ. മാണി നിർവഹിച്ചു. “ലെക്സിക്കൺ” എന്നാണ് ഇംഗ്ലീഷ് ക്ലബ്ബിനു പേരിട്ടിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണം ശ്രീമതി നിഷ ജോസ് കെ മാണി നടത്തി. പ്രസ്തുത യോഗത്തിൽ ക്ലബ്‌ കൺവീനർ ശ്രീമതി റുക്‌സാന പി കരീം സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ് ശ്രീ യാസർ സലിം Read More…

Erattupetta

ഫുഡ് ഫെസ്റ്റിവൽ നടത്തി

ഈരാറ്റുപേട്ട: കാരക്കാട് സ്കൂൾ യങ്ങ് ഫാർമേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നാടൻ ഭക്ഷണ ശീലം ജീവിതത്തിൽ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുകൂടിയും രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ജീവിതത്തിന് പോഷകസമ്പുഷ്ടമായ നാടൻ വിഭവങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും സംഘടിപ്പിച്ച “നാടൻ വിഭവങ്ങളുടെ പ്രദർശനം” സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രോഗ്രാമിനോട് അനുബന്ധിച്ച് കേരള സർക്കാരിന്റെ ഈ വർഷത്തെ മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥിയുമായ മിൻഹ യാസീനെ യോഗത്തിൽ ആദരിച്ചു. സ്കൂൾ മാനേജർ കെ എ മുഹമ്മദ് Read More…

Top News

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്; സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോ​ഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർ‌ട്ട്. ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. വിട്ടുവീഴ്ച Read More…

Erattupetta

ഈരാറ്റുപേട്ട മുസ്‌ളീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 2001 എസ് എസ് എൽ സി ബാച്ചിന്റെ ഒത്തുചേരൽ

ഈരാറ്റുപേട്ട: ഓർമകൾ പങ്കുവെക്കാൻ ഒരിക്കൽ കൂടി ആ തിരുമുറ്റത്ത് അവർ ഒത്തുകൂടി. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ 2001 ബാച്ചിലെ വിദ്യാർഥിനികളും അധ്യാപകരുമാണ് 23 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തുചേർന്ന് വിശേഷങ്ങൾ പങ്കുവെച്ചത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എം.എഫ്. അബ്ദുൽഖാദർ സാറിനെയാണ് സംഗമം ഉദ്ഘാടനം ചെയ്യാനാണ് അവർ തെരഞ്ഞെടുത്തത്. കൂടാതെ എല്ലാ അധ്യാപകരേയും വൃക്ഷത്തൈകൾ നൽകി ആദരിക്കുകയും ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജസ്‌ന പി.പരികുട്ടി അധ്യക്ഷത വഹിച്ചു. യാസ്മിൻ പി.എസ്. സ്വാഗതം Read More…

Thalappalam

വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും സബ്സിഡി നിരക്കിൽ ലാപ്ടോപ്പ് വിതരണം നടത്തി

തലപ്പലം: സൈൻ സൊസൈറ്റിയുടെയും , മീനച്ചിൽ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും അഭിമുഖത്തിൽ എൻജിഒ കോൺഫറഡേഷന്റെ സഹായത്തോടെ പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ വച്ച് വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും സബ്സിഡി നിരക്കിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുരേഷ് പി കെ അധ്യക്ഷത വഹിച്ച യോഗം ബിജെപി മധ്യമേഖലാ പ്രസിഡന്റും റബർ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറുമായ N ഹരി ഉദ്ഘാടനം ചെയ്തു. സൈൻ സൊസൈറ്റി ഡയറക്ടർ ക്യാപ്റ്റൻ വിനോദ്കുമാർ ആമുഖപ്രസംഗം Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ മുണ്ടൻകുന്ന് സ്വദേശികളായ ജുബിൻ (33) ഹീര (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – കൊടുങ്ങൂർ റൂട്ടിൽ കൊഴുവനാൽ ഭാഗത്ത് വച്ച് 10 മണിയോടെയാണ് അപകടം.

Mundakayam

ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത്

ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായ പശ്ചാത്തലത്തിൽ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഇവരുമായി ഫോണിൽ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് Read More…